സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25
2022-23 വരെ | 2023-24 | 2024-25 |
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 -24
കടമ്പനാട് സെന്റ് തോമസ് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി.......
പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പത്തനംതിട്ട ജില്ലയിൽ മൂന്നാം സ്ഥാനം കടമ്പനാട് സെൻ്റ് തോമസ് സ്കൂൾ കരസ്ഥമാക്കി .
8 ,9 ,10 ക്ലാസുകളിൽ 2023 -24 അധ്യായനവർഷത്തിൽ പ്രവർത്തിച്ച ലിറ്റിൽ കൈറ്റ്സ് ബാച്ചുകളുടെ , മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്കൂൾ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ നേട്ടത്തിലൂടെ 15,000 രൂപയുടെ ക്യാഷ് അവാർഡും , ശില്പവും , പ്രശസ്തി പത്രവും വിദ്യാഭ്യാസ മന്ത്രി ശ്രീ . വി. ശിവൻകുട്ടിയിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റുവാങ്ങി. 2024 ജൂലൈ ആറിന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശ്രീ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി , പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് , കൈറ്റ് സി .ഇ.ഒ അൻവർ സാദത്ത് , യൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, ഐടി ഫോർ ചേഞ്ച് ഡയറക്ടർ ഡോ. ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ആനിമേഷൻ , റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , പ്രോഗ്രാമിംഗ് എന്നിവയിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണം . ഈ നേട്ടത്തിൽ സ്കൂൾ അധികൃതരും , അധ്യാപകരും , വിദ്യാർത്ഥികളും , രക്ഷകർത്താക്കളും , ഒരുപോലെ പങ്കാളികളായിരുന്നു . വിദ്യാർത്ഥികൾക്ക് ഐ.ടി. മേഖലയിലുള്ളതാൽപര്യം , സർഗ്ഗാത്മകത, നൂതനമായ ആശയങ്ങൾ എന്നിവ വളർത്തുന്നതിനുള്ള സ്കൂളിന്റെ ശ്രമങ്ങൾക്ക് ഈ പുരസ്കാരം അംഗീകാരമായി മാറിയിരിക്കുന്നു.
പ്രവേശനോത്സവം 2024-25
ജൂൺ മൂന്നിന് പുതിയ അദ്ധ്യായനവർഷം തുടങ്ങി . കുട്ടികളുടെ ആരവത്താൽ വിദ്യാലയം ഉണർന്നു. പ്രവേശനോത്സവം ഭംഗിയാക്കുന്നതിനു വേണ്ടി ബാൻഡ് സെറ്റ്, ലിറ്റിൽ കൈറ്റ്സ് , എൻ സി സി , റെഡ് ക്രോസ് തുടങ്ങിയവയുടെ അകമ്പടിയോടെ പുതിയ കുട്ടികളെയും വിശിഷ്ട അതിഥിയായി എത്തിയ വയലിസ്റ്റ് ശ്രീ .വിധു മോഹനനെയും സ്വീകരിച്ചു. 2024ലെ എസ്എസ്എൽസി എക്സാമിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് അന്നേദിവസം അനുമോദനം അർപ്പിച്ചു .എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഇതിന്റെ എല്ലാം ഡോക്യുമെന്റേഷൻ LITTLE KITES കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട് .
ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി.
പരിസ്ഥിതി സംരക്ഷണം
കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും കൃഷിവൈവിധ്യവും വളർത്തിയെടുക്കുന്നതിന് മുൻകൈയെടുത്ത് ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനപരിപാടികൾ PTA പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ് ഉദ്ഘാടനം നടത്തി. സ്കൂൾ പൂന്തോട്ടത്തിന്റെ പരിപാലനം, പച്ചക്കറിത്തോട്ട നിർമ്മാണം, പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മാർജ്ജനം ചെയ്യുക എന്നിവ കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും വെള്ളത്തുണിയിൽ മരത്തിന്റെ ഔട്ട്ലൈൻ വരച്ച് ഒരു കലാപരിപാടി അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു. പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ് അത് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ കുമാരി കീർത്തന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് വിപുലമായി നടത്തി . ക്വിസ് മത്സരം , ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി . വിദ്യാർത്ഥികൾ അവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. കുട്ടികളുടെ സ്ക്രിപ്റ്റ് അവതരണം, പരിസ്ഥിതി ഗാനങ്ങൾ , പ്രസംഗം , പോസ്റ്റർ മത്സരം എന്നിവയും സ്കൂളിൽ നടത്തി. അതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവക്ക് സമ്മാനം നൽകി.
വായനാദിനം
വായിച്ചു വളരുക എന്ന ലക്ഷ്യത്തോടുകൂടി 2024 ജൂൺ 19ന് കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ വായനാദിനം ആഘോഷിച്ചു.
ഹെഡ്മാസ്റ്റർ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി കൃഷ്ണകുമാർ വായനദിനം പരിപാടി ഉദ്ഘാടനം ചെയ്തു . ഡിജിറ്റൽ വായന , ചിത്രരചന , പദ്യം ചൊല്ലൽ ,മൈം, കഥാരചന ,കവിത രചന, നാടൻപാട്ട് ,പുസ്തക വായനയിലൂടെ എന്നിങ്ങനെ വിവിധ കലാപരിപാടികളും സ്കൂളിൽ സംഘടിപ്പിച്ചു."എന്റെ പുസ്തകം "എന്ന പേരിൽ 8 അടി നീളമുള്ള ഒരു പുസ്തകം കുട്ടികൾ തയ്യാറാക്കി സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ കവിത ,ചിത്രരചന, പോസ്റ്റ്ർ എല്ലാം അതിൽ ഉൾപ്പെടുത്തിയിരുന്നു .സ്കൂൾ ലൈബ്രറി മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ചു വരുന്നു . ആയിരത്തിലധികം പുസ്തകങ്ങൾ കഥ ,കവിത ,നോവൽ , ചരിത്രഗ്രന്ഥങ്ങൾ , ആനുകാലിക പ്രസിദ്ധീകരണങ്ങൾ , ബാലസാഹിത്യങ്ങൾ , തുടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ , മംഗളം , മാതൃഭൂമി തുടങ്ങിയവയും ഉൾപ്പെടുന്നുണ്ട് . മാസികകളും ആഴ്ചപ്പതിപ്പുകളും ഈ ലൈബ്രറിയുടെ മുതൽക്കൂട്ടുകളാണ് . ഇതര ഭാഷാ പ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥസമാഹാരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട് . കുട്ടികളിൽ വായന ശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ലൈബ്രറി മുന്നോട്ടു പോകുന്നത്.
വായനാദിനവുമായി ബന്ധപ്പെട്ട് LITTLE KITES അംഗങ്ങൾ കൂട്ടുകാരുടെ കയ്യിൽ നിന്ന് ശേഖരിച്ച ഹൈക്കു കവിതകൾ
പ്രസന്റേഷനായി പ്രദർശിപ്പിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഹൈക്കു കവിതകളുടെ പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യ്തു .
-
2023-24 fuil A plus
-
പരിസ്ഥിതി ദിനം പോസ്റ്റർ
-
tree outline
-
ഒരു തണലാകാം
-
വായന ദിനം
-
എന്റെ പുസ്തകം
-
LK കുട്ടികൾ my bookനൊപ്പം
-
മൈം അവതരണം
യോഗദിനം ആചരിച്ചു
ജൂൺ 21 അന്താരാഷ്ട്ര യോഗദിനം . യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളേയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാവർഷവും ജൂൺ 21ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു . ശാരീരികവും മാനസികവും ആത്മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ. 2024 ജൂൺ 21ന് സെന്റ് തോമസ് സ്കൂളിൽ യോഗാ ദിനം സമുചിതമായി ആചരിച്ചു . എൻസിസി, റെഡ്ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത് .യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സും പരിശീലനവും നൽകി . കുട്ടികളുടെ മാനസിക ശാരീരിക വൈകാരിക ബൗദ്ധിക വികാസത്തിന് അനുയോജ്യമായ വ്യായാമ മുറകൾ യോഗ പരിശീലനത്തിലൂടെ സാധ്യമാകുമെന്ന് കുട്ടികളെ ബോധവൽക്കരിച്ചു .സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം
ജൂൺ 24 ന് പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം സ്കൂളിൽ നടത്തി കുട്ടികളെ ബോധവൽക്കരിച്ചു.
പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ അനുസരിച്ച് സ്കൂൾ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
ലഹരി വിരുദ്ധ ദിനം
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
നാഗസാക്കി ദിനാചരണം
Social Science club ന്റെ ആഭിമുഖ്യത്തിൽ, Little Kites unit, Red Cross unit തുടങ്ങിയവരുടെ സഹകരണത്തോടെ Aug 9 ന് ഹിരോഷിമ ,നാഗസാക്കി ദിനാചരണം നടത്തി . അന്നത്തെ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ, ഡിജിന്റൽ പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ച് കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തു. കുട്ടികളുടെ പ്രസംഗം, യുദ്ധവിരുദ്ധ ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് U. P, H.S കുട്ടികൾക്കായി Quiz മത്സരം നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.
ചിത്രതാളിലൂടെ
-
യോഗയിലൂടെ ഒരു ദിനം
-
യോഗ ക്ലാസ്
-
ലഹരിവിരുദ്ധദിനം പോസ്റ്റർ
-
ലഹരിവിരുദ്ധദിനം ക്ലാസ് സ്വാഗതപ്രസംഗം
-
ലഹരിവിരുദ്ധദിനം ക്ലാസ്
-
ലഹരിവിരുദ്ധദിനത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനി കീർത്തന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
-
യുദ്ധവിരുദ്ധഗാനം
-
യുദ്ധവിരുദ്ധസന്ദേശം
-
യുദ്ധവിരുദ്ധ പ്രസംഗം
-
യുദ്ധവിരുദ്ധ ക്വിസ് മത്സരം
-
അസംബ്ലി
-
നാഗസാക്കി ദിനത്തിലെ പോസ്റ്ററുമായി സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ
ബഷീർ ദിനം
സെന്റ് തോമസ് സ്കൂളിൽ ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും , കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും , അദ്ദേഹത്തിന്റെ ഭാഷാ ശൈലിയുടെ പ്രത്യേകതകൾ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പ്രസംഗവും , വായനക്കുറിപ്പും , ചിത്രരചന ,ക്വിസ് മത്സരം എന്നിവയും നടത്തി. എഴുത്തുകൊണ്ടു വായനക്കാരുടെ ഹൃദയം കവർന്ന പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ. കൂടാതെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബഷീർ ദിനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൃതികളും കഥാപാത്രങ്ങളെയും ഉള്ളടക്കം ചെയ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കി കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു . രാവിലെ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ' ബേപ്പൂർ സുൽത്താൻ 'എന്ന ഡോക്യുമെന്റേഷൻ കുട്ടികൾ പ്രദർശിപ്പിച്ചു . അതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് നിർവഹിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ LK യൂണിറ്റിന്റെ നേതൃത്വത്തിൽ
2024 ആഗസ്റ്റ് 16 ന് സ്കൂൾ പാർലമെന്റ് ഇലക്ഷൻ LK യൂണിന്റിന്റെ നേതൃത്വത്തിലാണ് നടന്നത്. യുപി ,എച്ച്എസ് എന്നിങ്ങനെ രണ്ട് ബൂത്ത് ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ ശ്രീ അലക്സ് ജോർജ് ബൂത്ത് രണ്ടും ഉദ്ഘാടനം ചെയ്തു. LK കുട്ടികൾ തയ്യാറാക്കിയ സ്ലിപ്പ് (കുട്ടികൾക്കുള്ള തിരിച്ചറിയാൻ രേഖ )എല്ലാ ക്ലാസിലും നൽകി. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും LK യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു. അഞ്ചാം ക്ലാസിലെ ജൊഹാന സൂസൻ ബി എന്ന കൊച്ചു മിടുക്കിയുടെ ഫോട്ടോ സൈലൻസ് പ്ലീസ് എന്ന പോസ്റ്ററിൽ ഇടംപിടിച്ചു .കുട്ടികൾ അത് തയ്യാറാക്കി ബൂത്തിന് മുന്നിൽ ഒട്ടിച്ചു . ക്ലാസ് ടീച്ചേഴ്സ് കുട്ടികളുമായി ബൂത്തിൽ എത്തിച്ചേരുകയും LITTLE KITES കുട്ടികൾ ലാപ്ടോപ്പിൽ തയ്യാറാക്കിയ സോഫ്റ്റ്വെയർ വഴി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനും സാധിച്ചു . പൊതു തെരഞ്ഞെടുപ്പിന്റെ മാതൃകയിൽ മഷി പുരട്ടി വോട്ട് രേഖപ്പെടുത്തിയത് വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിച്ചു . തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതുപോലെ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് LK യൂണിറ്റിലെ കുട്ടികൾ നടത്തി. LK യൂണിറ്റിലെ ഈ പ്രവർത്തനം മറ്റു കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു.
-
കഥാപാത്രങ്ങൾ മതിലുകൾ
-
ബഷീർ വായനയിലാണ്
-
വായനക്കുറിപ്പ്
-
ഡോക്യുമെന്റേഷൻ
-
കഥാപാത്രങ്ങൾ
-
school election ൽ കൂട്ടുകാരെ നിശബ്ദമാക്കിയ കൊച്ചു മിടുക്കി
-
election ഉദ്ഘാടനം
-
school election team
-
school election രേഖപ്പെടുത്തിയ കുട്ടികൾ
-
election രേഖപ്പെടുത്തൽ
ശ്രദ്ധയിലൂടെ മുന്നോട്ട്
പഠനനിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിൽ ഉള്ള പ്രചോദനം നൽകുന്ന പ്രവർത്തനങ്ങൾ ആണ് ശ്രദ്ധയിലൂടെ സ്കൂളിൽ നൽകി വരുന്നത്. എല്ലാ വിഷയങ്ങളുടെയും അധ്യാപകർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട് .
പഠനത്തോടൊപ്പം കാർഷിക പ്രവർത്തനവും
കാർഷികവൃത്തിയിലൂന്നിയ ഒരു സംസ്കാരമാണ് നമ്മുടേത് . നമ്മുടെ നിത്യ ആഹാരത്തിൽ പച്ചക്കറികൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത് . മുൻപ് നമ്മുടെ വീട്ടുവളപ്പിൽ വിവിധതരം പച്ചക്കറികൾ നാം കൃഷി ചെയ്തിരുന്നു. നമ്മുടെ ആവശ്യങ്ങൾക്ക് നാം തന്നെ കൃഷി ചെയ്യ്തുണ്ടാക്കുന്ന പച്ചക്കറികളെയാണ് ആശ്രയിച്ചിരുന്നത്. സെന്റ് തോമസ് സ്കൂളിലെ രണ്ട് കുട്ടികളെ കുട്ടി കർഷകരായി തെരഞ്ഞെടുക്കുകയും അവർക്ക് വേണ്ട പച്ചക്കറിതൈകൾ, ബി ആർ സി ട്രെയിനർ ഉബൈദുള്ള ,സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ റൈസ് ,റജീന, ശോഭ, പ്രിൻസി എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു . കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുവച്ച് ,കാർഷികവിളകൾ പരിപാലിക്കാനും, അധ്വാനശീലം , സഹകരണ മനോഭാവം എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗികമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടിക്കർഷകരെ സ്കൂളിൽ തെരഞ്ഞെടുത്തത്.
സംസ്കൃതദിനാഘോഷം
സംസ്കൃതത്തിന്റെ മഹത്വം വിളിച്ചോതുന്ന വിധത്തിൽ സെന്റ് തോമസ് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും അവിടെ സംസ്കൃതത്തിൽ പ്രതിജ്ഞ ,സംസ്കൃതത്തിൽ വാർത്ത , സംസ്കൃത സംഘഗാനം എന്നിങ്ങനെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
പുസ്തകമേള
പി. എൻ. പണിക്കരുടെ അനുസ്മരണത്തിന്റെ ഭാഗമായി കടമ്പനാട് സെന്റ് തോമസ് എച്ച് .എസ് .എസിൽ മനോരമ നല്ലപാഠവും സയൻസ് ക്ലബ്ബും ചേർന്ന് മാവേലിക്കര ഗ്ലോബൽ ബുക്സിന്റെ പുസ്തകോത്സവം, സ്കൂൾ അസംബ്ലിയിൽ പി. ടി. എ .പ്രസിഡന്റ് ബിനുമോൻ എസിന്റെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. 2024 ഓഗസ്റ്റ് 29 ,30 ,സെപ്റ്റംബർ 1 തീയതികളിലാണ് പുസ്തകോത്സവം നടന്നത്. ഡി സി ബുക്സ് , മാതൃഭൂമി ബുക്സ് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളും ഉണ്ടായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ഈ പ്രോഗ്രാമിൽ പങ്കെടുത്തു . കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ അവിടെ നിന്നും അവർ തെരെഞ്ഞെടുത്തു.അവർക്ക് ഏറെ പ്രയോജനപ്രദമായ പ്രോഗ്രാം ആയിരുന്നു ഇത്. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുസ്തകോത്സവം സ്കൂളിൽ സംഘടിപ്പിച്ചത്.
ചിത്രതാളിലൂടെ
-
കുട്ടികർഷകന് തൈ വിതരണം
-
കുട്ടികർഷകനായ സോഹൻ തൈകൾ സ്വീകരിക്കുന്നു
-
സംസ്കൃത അസംബ്ലി
-
സംസ്കൃത ക്ലബിലെ കൊച്ചു കൂട്ടുകാർ
-
പ്രതിജ്ഞ
-
സംസ്കൃതോൽസവ ചാർട്ട് പ്രദർശനം
-
പുസ്തകമേള ഉദ്ഘാടനം
-
പുസ്തകോത്സവം
-
പുസ്തകോത്സവം
-
കുട്ടികളുടെ പങ്കാളിത്തം
ലാബ് നവീകരണം
കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുക , ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവ അപകടരഹിതമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ലാബ് വിപുലീകരിക്കുക എന്ന ആശയത്തിലേക്ക് സ്കൂൾ സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും എത്തിചേർന്നു.നവീകരണത്തിന് ആവശ്യമായിട്ടുള്ള സാമ്പത്തിക സഹായം നൽകിയത് 1973 - 74 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെയാണ് .പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബോബൻ വി ജോർജ് സ്കൂൾ ലാബ് നവീകരണം ആശയം മുന്നിൽ കണ്ടുകൊണ്ട് അതിന്റെ സാമ്പത്തിക സ്രോതസ്സിനായി പൂർവ്വ വിദ്യാർത്ഥികളെ സമീപിക്കുകയും അവരുടെ മുൻപിൽ ഈ ആശയം അവതരിപ്പിക്കുകയും ചെയ്തു.അതിന്റെ ഫലമായി 2024 മെയ് മാസം കൂടിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഈ ആശയം പരിഗണിക്കുകയും അവരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും നവീകരണ പ്രവർത്തനങ്ങൾ പഠിക്കുകയും വിലയിരുത്തുകയും നടപ്പിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. അതിനുള്ള പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ ആരംഭിച്ചു. കാലാനുസൃതമായിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ലാബ് നവീകരണം പൂർത്തിയാവുകയും 2024സെപ്റ്റംബർ 10ന് സ്കൂളിന്റെ മാനേജരായ അഭിവന്ദ്യ മാർ അപ്രേം മെത്രാപ്പോലീത്ത ലാബിന്റെ ഉദ്ഘാടനം നടത്തി. പ്രധാന അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർഥികൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരെല്ലാം ഈ യോഗത്തിൽ പങ്കെടുത്തു.
ഓണമുറ്റത്ത്
കടമ്പനാട് സെൻതോമസ് സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം 'ഓണമുറ്റത്ത് 'എന്ന പേരിൽ സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ മഹാബലിത്തമ്പുരാന്റെ അകമ്പടിയോടുകൂടി ആഘോഷങ്ങൾ നടന്നു .പിടിഎ പ്രസിഡണ്ട് ശ്രീ ബിനുമോൻ എസ്, പ്രധാന അധ്യാപകൻ ശ്രീ. അലക്സ് ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ കലാ പരിപാടികൾ ആരംഭിച്ചു. അത്തപ്പൂക്കളം ,ബലൂൺകളി, തിരുവാതിര , കസേരകളി, ഉറിയടി, വടംവലി ഇങ്ങനെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പിന്നീട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിലെ ഓണാഘോഷ പരിപാടികളുടെ ഫോട്ടോസ് എടുക്കുകയും ഡോക്കുമെന്റ് തയ്യാറാക്കുകയും ചെയ്തു. ഇതിനു മുന്നേ തന്നെ കുട്ടികൾ ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കി സമ്മാനങ്ങൾ നേടിയിരുന്നു. എല്ലാ കുട്ടികൾക്കും ഓണസദ്യ ഒരുക്കിയിരുന്നു. പിടിഎയുടെയും അധ്യാപക അനധ്യാപകരുടെയും സഹകരണത്തോടെ ഈ വർഷത്തെ ഓണാഘോഷം വൻ വിജയമാക്കാൻ സാധിച്ചു.
-
ലാബ് ഉദ്ഘാടനം
-
ലാബ് ഉദ്ഘാടന ചടങ്ങിൽ ശ്രീ. അലക്സ് ജോർജ് സ്വാഗതം ചെയ്യുന്നു.
-
അത്തപ്പൂക്കളം
-
ഓണമുറ്റത്ത് ബലൂൺ കളി
-
തിരുവാതിര
-
കസേരകളി