നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ലഹരിവിരുദ്ധക്ലബ്ബ്
ലഹരി വിരുദ്ധ ക്ലബ്ബ്: [കൺവീനർ- സുജാതടീച്ചർ]
പ്രവർത്തനങ്ങൾ (2024-'25)
26/6/2023 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂടിയ പ്രത്യേക അസംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്‌ഞയെടുത്തു.
പ്രവർത്തനങ്ങൾ (2023 - '24)
26/6/2023 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂടിയ പ്രത്യേക അസംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്‌ഞയെടുത്തു. ഹൈസ്കൂൾ,യു.പി വിഭാഗങ്ങളിൽ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗം, ഉപന്യാസരചന ഇവ നടത്തി. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി 'റേഡിയോ സയൻഷ്യ' തയാറാക്കിയ 'ജ്വാല' എന്ന ലഘു ബോധവത്കരണ വീഡിയോ പ്രദർശനം നടത്തി.
3/8/2023 ൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ 7,8 ക്ലാസുകളിലെ കുട്ടികൾക്ക് "സദ്ഗമയ ശരിയിലേക്കുള്ള വഴി" എന്ന ബോധവത്ക്കരണ ക്ലാസ് കായംകുളം എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ സി. സുനിൽകുമാർ സാർ നടത്തി.
ലഹരി വിരുദ്ധ ക്ലബ്ബിന്റെ 2022-23ലെ പ്രവർത്തന റിപ്പോർട്ട്
നടുവട്ടം വി.എച്ച്.എസ്സ്.എസ്സി ലെ ലഹരി വിരുദ്ധ ക്ലബ്ബ് 22/6/2022 ൽ പ്രവർത്തനം ആരംഭിച്ചു. 54 കുട്ടികൾ അംഗങ്ങളായി ഉണ്ടായിരുന്നു. ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ന് പരിസര ശുചീകരണം, പോസ്റ്റർ നിർമ്മാണം, ബോധവത്കരണ ക്ലാസ്സ്, സ്റ്റിക്കർ പതിപ്പിക്കൽ, പോസ്റ്റർ പ്രദർശനം ,പ്രതിജ്ഞ എന്നിവ നടത്തി . ഹൈസ്കൂൾ യു.പി വിഭാഗങ്ങൾക്ക് പ്രസംഗ മത്സരവും നടത്തി.
കാർത്തികപ്പളളി താലൂക്ക് വിമുക്തി കോർഡിനേറ്റർ ജി. ജയകൃഷ്ണൻ സാർ 27/6/ 22 ന് ബോധവത്ക്കരണ ക്ലാസ് നടത്തി. 19/7/22 ൽ ജനമൈത്രി പോലീസ് ഡ്രാമാ ടീം അവതരിപ്പിച്ച നാടകം "തീക്കളി"സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. കുട്ടികളിൽ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ അഡിക്ഷനും സോഷ്യൽമീഡിയ ദുരുപയോഗത്തിനും എതിരെയുള്ള ബോധവത്ക്കരണമാണ് ഈ നാടകത്തിന്റെ ഉദ്ദേശം.
-
-
ജനമൈത്രിപോലീസിന്റെ ബോധവൽക്കരണ നാടകം - തീക്കളി
-
30/9/22 ൽ ലഹരിക്കെതിരെ ബോധവത്ക്കരണത്തിനായി ജാഗ്രതാ സമിതി രൂപീകരിച്ചു. അദ്ധ്യാപകർ , രാഷ്ട്രീയ നേതാക്കൾ, കടയുടമകൾ, ഓട്ടോ റിക്ഷാ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു . എക്സൈസ് വകുപ്പിൽ നിന്നും ജയകൃഷ്ണൻ സാർ ഈ ഗ്രൂപ്പിന്റെ പ്രവർത്തനോദ്ദേശ്യങ്ങൾ വിവരിച്ചു.
ഈ സകൂളിലെ അദ്ധ്യാപകർ "വീടറിയാൻ" എന്ന പദ്ധതിയുമായി ലഹരി വിരുദ്ധ സന്ദേശം നൽകാൻ കുട്ടികളുടെ വീടുകളിൽ ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സന്ദർശനം നടത്തിയിരുന്നു. 6/10/22 ൽ ലഹരിക്കെതിരെ രക്ഷിതാക്കൾക്കും കുട്ടികൾക്കും മൊഡ്യൂൾ പ്രകാരം ബോധവത്ക്കരണം നടത്തി.
26/10/22 , 27/10/22 എന്നീ തീയതികളിൽ ഹരിപ്പാട് ഗവ.ബോയ്സ് സ്കുൂളിൽ വച്ച് ഹൈസ്കൂൾ അദ്ധ്യാപകർക്കും ബി.ആർ.സി യിൽ വച്ച് യു.പി സ്കൂൾ അദ്ധ്യാപകർക്കും പരിശീലനം നൽകി.
2022 ദീപാവലി ദിനത്തിൽ ലഹരിക്കെതിരായി കുട്ടികളുടെ ഭവനങ്ങളിലും സ്കൂളിലും ദീപം തെളിയിച്ചു . എൻ. എസ്.എസ് ന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെൽഫി ബൂത്ത് തയ്യാറാക്കി.
ലഹരി ഉപയോഗത്തിനെതിരെ പരാതികൾ നൽകാനായി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. 2022 നവംബർ 1 ന് ലഹരി വിരുദ്ധ റാലി , ലഹരിവിരുദ്ധ ശൃംഖല ഇവ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചോല്ലി. എൻ.സി.സി കേഡറ്റുകൾ ലഹരിവിരുദ്ധ ശൃംഖലയിൽ പങ്കെടുത്തു.
-
ലഹരിവിരുദ്ധദിന ചിത്ര രചനാ മൽസരം
=== ലഹരിവിരുദ്ധദിന ചിത്ര രചനാ മൽസരം ===
ലഹരിവിരുദ്ധദിന പരിസര ശുചീകരണം
സിൻസിയർ പേരന്റിംഗ് ആൻഡ് ചൈൽഡ്ഹുഡ് (SPACE) ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച
ബോധവത്ക്കരണ പരിപാടിയിൽ നിന്നും ചില ദൃശ്യങ്ങൾ