എ.യു.പി.എസ് തേഞ്ഞിപ്പലം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 26 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19873 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ< /big>

Praveshanolsavam-2024_3
Praveshanolsavam-2024_2
Praveshanolsavam-2024_1


പ്രവേശനോത്സവം - ജൂൺ 3 2024

പ്രവേശനോത്സവം വിപുലമായി നടന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ എതിരേറ്റു ഈ വർഷം ധാരാളം പുതിയ കുട്ടികൾ ഉണ്ടായിരുന്നു ബലൂണുകളും വർണ്ണക്കടലാസും കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിജിത്ത് പ്രവേശനോത്സവം പ്രാവിനെ പറത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു നവാഗതർക്ക് പഠന കിറ്റ് വിതരണം ചെയ്തു എൽഎസ്എസ് യുഎസ്എസ് വിജയികൾക്ക്സ്നേഹസമ്മാനം മാനേജർ ശ്രീ എം നാരായണൻ വിതരണം ചെയ്തു വാർഡ് മെമ്പർ ശ്രീ പിയൂഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു ശ്രീമതി ദിവ്യ ഇന്ദിവരം പാട്ടും കളിയുമായി കുട്ടികളോടൊപ്പം ചേർന്നു കുഞ്ഞു മജീഷ്യൻ അമേഗിന്റെ മാജിക് ഷോ കുട്ടികൾക്ക് രസകരമായി മാജിക്കിലൂടെ മിഠായി വിതരണം ചെയ്തത് കുട്ടികൾക്ക് ഏറെ ഇഷ്ടമായി പ്രധാനാധ്യാപകൻ സ്കൂളിൻറെ കാര്യങ്ങൾ കുട്ടികളും രക്ഷിതാക്കളുമായി ചർച്ച ചെയ്തു സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തോടെ പ്രവേശനോത്സവം അവസാനിച്ചു


പരിസ്ഥിതി ദിനം - ജൂൺ 5 2024

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര ദിനം എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. സ്കൂളിൽ വൃക്ഷത്തൈകൾ നട്ടാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചത്.

ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12 2024

കുട്ടികളുടെ അവകാശങ്ങൾ എഴുതി തയാറാക്കിയ ചാർട് പ്രദർശിപ്പിക്കുകയും ബാലാവകാശത്തെ കുറിച്ചുള്ള പ്രതിജ്ഞ കുട്ടികൾ എടുക്കുകയും ചെയ്തു


പെരുന്നാൽ ആഘോഷം - ജൂൺ 15 2024

സ്കൂളിൽ പെരുന്നാൾ ആഘോഷം വളരെ നല്ല രീതിയിൽ നടത്താൻ സാധിച്ചു പെൺകുട്ടികൾക്ക് മെഹന്ദി മത്സരം സംഘടിപ്പിച്ചു.

വായനാ ദിനം - ജൂൺ 19 2024

വായനവാരാചരണവുമായി ബന്ധപ്പെട്ടു സ്കൂളിലെ വിദ്യാരംഗം ക്ലബ് , ലൈബ്രറി കമ്മിറ്റി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ നടത്തി. അന്ന് പി എൻ പണിക്കർ അനുസ്മരണവും പുതുതായി ആരംഭിക്കുന്ന ഡിജിറ്റൽ ലൈബ്രറി യുടെ ഉദ്ഘാടനവും പ്രമുഖ ഗ്രന്ഥ ശാല പ്രവർത്തകൻ ഇ നീലകണ്ഠൻ നമ്പൂതിരി മാസ്റ്റർ നിർവഹിച്ചു.ജനശ്രീ ഗ്രാമീണ വായന ശാലയുമായി ചേർന്ന സ്കൂളിൽ പുസ്തക പ്രദർശനവും സംഘടിപ്പിച്ചു

ലോക യോഗാ ദിനം - ജൂൺ 21 2024

യോഗാ ദിനത്തിൽ കുട്ടികൾക്ക് യോഗയെ കുറിച്ച് ക്ലാസ് നൽകി . യോഗയുടെ ഗുണങ്ങളും വ്യത്യസ്ഥ യോഗാ മുറകളും പരിചയപ്പെടുത്തി

ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26 2024

പുകയില ഉത്പന്നങ്ങൾക്കും മധ്യ മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കും എതിരായ സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിജ്ഞ സംഘടിപ്പിച്ചു .