ഉള്ളടക്കത്തിലേക്ക് പോവുക

വിദ്യാരംഗം-ഗവ. എച്ച്.എസ്. പിരപ്പൻകോട്

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ)

യാത്രാവേളയില്‍

കാഴ്ചതന്‍ നീളുന്ന സാഗരം തീര്‍ക്കുന്നു യാത്രയാം പല്ലക്കില്‍, ആ ദൂരത്തില്‍ അഴലിന്റെ ആര്‍ദ്രമാം മാറ്റൊലി വീശുന്നു വിരഹത്തിന്‍ വഴികളില്‍ ഏകാന്തമായ് മാറുന്ന കാലങ്ങള്‍, വീശുന്ന കാറ്റുകള്‍ ജീവിത വണ്ടിയില്‍ സഞ്ചരിച്ചീടുന്നു.


ജീവിത ദൂരം കുറയ്ക്കുന്നു എപ്പോഴാ- പാതി വഴിയില്‍ കണ്ണീരലകളായി മാറ്റത്തിന്‍ വീഥിയിലൂടവള്‍ കാണുന്നു മായുന്ന കാഴ്ചതന്‍ മായാത്തൊരാമുഖം ജീവിത ചില്ലയില്‍ ചേക്കേറുമാ പക്ഷി ആകാശ ലോകങ്ങള്‍ തേടിടുന്നു


വെളിച്ചവും ശബ്ദവും തീര്‍ക്കുന്നൊരാ മാറുന്ന ലോകത്തിന്‍ നോവുന്ന ഹൃദയങ്ങള്‍ അകലുമ്പോളെവിടെയോ അറിയുന്നൊരാ സത്യം ജീവിതമെന്നൊരാ നിത്യ സത്യം ദുഃഖവും കണ്ണീരും ചിരിയുടെ വെളിച്ചവും അകലങ്ങശെവിടെയോ പോയ് മറഞ്ഞു


പാതിവഴിയില്‍ നിലയ്ക്കുന്ന നിശ്വാസം തേങ്ങലില്‍ ഗീതങ്ങള്‍ തീര്‍ന്നിടുന്നു ജീവിതവണ്ടിയ്ല്‍ എത്തുന്നൊരാ ദൂരം മായാത്ത വര്‍ണ്ണങ്ങള്‍ തുന്നിടുന്നു വീണ്ടും ചലിക്കുമാ വണ്ടിതന്‍ വേഗത്തില്‍ മായുന്നു പല കാഴ്ച തീരാമഴയായ്

                              ആരതി ഷാജി   8എ