ചേലിയ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ചേലിയ യു പി എസ്
വിലാസം
കൊയിലാണ്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201716349




................................

ചരിത്രം

കൊയിലാ​​​ണ്ടി സബ് ജില്ലയിലെ 100 വര്‍‍ഷം പിന്നിട്ട അപൂര്‍വ്വം വിദ്യാലയങ്ങളുടെ ഗണത്തില്‍ അതിമഹത്തായ ചരിത്ര പാശ്ചാത്തലമുള്ള വീദ്യാലയമാണ് ചേലിയ യു പി സ്കൂള്‍. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കുത്തൊഴുക്കില്‍പെട്ട് അറിവിന്റെ ലോകത്തേക്ക് അടുക്കാന്‍ കഴിയീതിരുന്ന വലിയൊരു ജനവിഭാഗത്തിന് അക്ഷരജ്ഞാനം പകര്‍ന്നുകൊണ്ട് ഒരുനൂറ്റാണ്ട് കാലത്തിലേറെ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുകയാണ് ചേലിയ യു പി സ്കൂള്‍ കൊയിലാണ്ടി താലൂക്കില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 7ാം വാര്‍‍‍ഡില്‍ ഒള്ളൂര്‍കടവ് റോ‍‍ഡിന്റെ വശത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.മഹാനായ നാട്യാ‌‌‌‌ചാര്യന്‍ ഗുരു ചേമ‍‍‍‍ഞ്ചേരി കുുഞ്ഞിരാമന്‍ നായരും അദ്ദേഹം സ്ഥാപിച്ച കഥകളി വിദ്യാലയവും പ്രശസ്തമാക്കിയ ഗ്രാമത്തിലാ​ണ് ചേലിയ യു പി സ്കൂള്‍ നില്‍ക്കുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടു കാലത്തിനിടയില്‍ ഈ വിദ്യാലയത്തില്‍ നിന്നും കടന്നുപോയ വിദ്യാര്‍ത്തികളില്‍ വിഖ്യാതനായ ചരിത്ര പണ്ഡിതനായ ഡോക്ടര്‍ എം ആര്‍ രാഘവവാര്യരും ഉള്‍പ്പെടുന്നു.

  1914 ല്‍ മണലില്‍ തൃക്കോവില്‍ പറമ്പിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. യശശ്ശരീരനായ മണലില്‍ തൃക്കോവില്‍ ഗോവിന്ദവാരിയരും, പടിഞ്ഞാറയില്‍ കൃഷ്ണന്‍ നായരും, അനുജന്‍ കഞ്ഞിരാമന്‍ നായരും ചേര്‍ന്നാണ് വിദ്യാലയം സ്ഥാപിച്ചത്. ലോവര്‍ എലിമന്ററിസ്കൂള്‍ എന്ന നിലയിലാണ് ഈ സ്ഥാപനം പടിഞ്ഞാറയില്‍ കൃഷ്ണന്‍ നായരുടെ മാനേജ് മെന്റിന് കീഴില്‍ ആരംഭിച്ചത്. തുടര്‍ന്ന് മാനേജ് മെന്റ് കണ്ണന്‍ കുന്നാടത്ത് കുഞ്ഞിരാമന്‍ നായര്‍ക്കും അദ്ദേഹം കിഴക്കെപാണക്കാ‌ട് ചാത്തുകുട്ടികിടാവിനും കൈമാറി.അദ്ദേഹം മരുമകനായ കിഴക്കെപാണക്കാട്ട് അപ്പുണ്ണികിടാവിന് നല്‍കി.പില്‍ക്കാലത്ത് അപ്പുണ്ണികിടാവ് തന്റെ മകനും ഈ വിദ്യാലയത്തിലെ അധ്യാപകനുമായിരുന്ന കെ.പി.ദാമോദരന്‍മാസ്റ്ററുടെ പത്നി മീനാക്ഷി അമ്മയ്ക്ക് കൈമാറി തുടര്‍ന്ന് സ്കൂള്‍ മാനേജ് മെന്റ് ഇന്നത്തെ മാനേജരായ ശ്രീ എന്‍.വി. ബാബുരാജ് വാങ്ങുകയായിരുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്നു കെട്ടിടങ്ങളിലായി 10 ഒാളം ക്ലാസുമൂറികള്‍‌ മികച്ച കംപ്യൂട്ടര്‍ ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  1. വീര്യംങ്കര കുുങ്കന്‍ നായര്‍
  2. കരിയാരി ബാലകൃഷ്ണന്‍ നായര്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കല്ല്യാണിടീച്ചര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.4357, 75.7252 |zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ചേലിയ_യു_പി_എസ്&oldid=250479" എന്ന താളിൽനിന്ന് ശേഖരിച്ചത്