കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/തനത് പ്രവർത്തനങ്ങൾ
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
== ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾ വിക്കി പരിശീലനം - ബേക്കൽ ഉപജില്ല ==

സ്കൂൾ വിക്കി പേജുകൾ തിരുത്തലുകൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി, ബേക്കൽ ഉപജില്ലയിലെ ഓരോ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിൽ നിന്നും 4 കുട്ടികളെ വീതം ഉൾപ്പെടുത്തി ഗൂഗിൾ മീറ്റിലൂടെ പരിശീലനം സംഘടിപ്പിച്ചു. ഉപ ജില്ലയുടെ ചുമതലയുള്ള മാസ്റ്റർ ട്രൈനർ ശ്രീ. അബ്ദുൽ ജമാൽ ക്ലാസ് കൈകാര്യം ചെയ്തു. സ്കൂൾ വിക്കിയിലെ കണ്ടു തിരുത്തൽ സൗകര്യവും ചിത്രങ്ങൾ ചേർക്കുന്ന വിധവും കുട്ടികളെ പരിചയപ്പെടുത്തി. ഒഴിവു സമയങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കിയിൽ വിവരങ്ങൾ ചേർത്ത് സ്കൂൾ താളും, ലിറ്റിൽ കൈറ്റ്സ് താളും സമ്പന്നമാക്കാൻ തീരുമാനിച്ചു. കുട്ടികൾ ആവേശപൂർവ്വം ഈ ദൗത്യം സ്വീകരിച്ചു.