പിറവന്തൂർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമമാണ് പിറവന്തൂർ.

കൊല്ലം ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റി പ്രദേശങ്ങളിലൊന്നായ പുനലൂർ തൊട്ട് വടക്കുവശത്തായി 12985 ഹെക്ടർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഒരു മലയോര ഗ്രാമമാണ് പിറവന്തൂർ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമത്തിന്റെ ആകെ വിസ്തീർണ്ണം 129.85 ച.കി.മീ ആണ്. അതിന്റെ 37% ഭാഗവും വനപ്രദേശങ്ങളുമാണ്. ഇത് 48.04 ചതുരശ്രകിലോമീറ്റർ വരും.

അതിരുകൾ

ഈ പഞ്ചായത്തിന്റെ വടക്കേ അതിർത്തി അച്ചൻകോവിലാറും തെക്കേ അതിർത്തി പുനലൂർ നഗരസഭയും കിഴക്ക് ആര്യങ്കാവ് പഞ്ചായത്തും, തെക്ക് കിഴക്ക് തെന്മല പഞ്ചായത്തും അതിരിടുന്നു. പിറവന്തൂരിന്റെ പടിഞ്ഞാറ് ദിശയിൽ പത്തനാപുരവും തെക്കുപടിഞ്ഞാറായി തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു.