ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/എന്റെ ഗ്രാമം
കഞ്ചിക്കോട്
കേരളത്തിലെ പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വ്യസായിക പട്ടണമാണ് കഞ്ചിക്കോട്.
പാലക്കാട് പട്ടണത്തിൽ നിന്ന് 12 കിലോമീറ്ററും, കോയമ്പത്തൂരിൽ നിന്നും ദേശീയപാതയിലൂടെ 33 കിലോമീറ്ററും ദൂരത്തിൽ കഞ്ചിക്കോട് സ്ഥിതിചെയ്യുന്നു. വാളയാർ ചെക്ക്പോസ്ടിനടുത്താണ് കഞ്ചിക്കോട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കഞ്ചിക്കോടാണ് സ്ഥിതി ചെയുന്നത്.
കേരളത്തിലെ പ്രധാന വ്യവസായികപ്രദേശങ്ങളിൽ ഒന്നാണ് കഞ്ചിക്കോട്. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്(ഐ.ടി.ഐ), ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്(ഐ.എൽ.പി), ഫ്ലൂയിഡ് കൻട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(എഫ്.സി.ആർ.ഐ), കാർബൊറണ്ടം ഇന്റർനാഷണൽ, പെപ്സി, പി.പി.എസ് സ്റ്റീൽ (കേരള)പ്രൈവറ്റ് ലിമിറ്റഡ്, യുണൈറ്റഡ് ബ്രൂവറീസ്, എമ്പീ ടിസ്ടിലറീസ്, മാരികോ, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്, രബ്ഫില ഇന്റർനാഷണൽ, ആര്യ വൈദ്യ ഫാർമസി തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന യുണിറ്റുകൾ കഞ്ചിക്കോടുണ്ട്. കൂടാതെ ഒരു കേന്ദ്രീയ വിദ്യാലയം, ഫയർ സ്റേഷൻ, റയിൽവേ സ്റേഷൻ, പെട്രോൾ പമ്പുകൾ, ഭക്ഷണശാലകൾ, എ.ടി.എം സംവിധാനങ്ങൾ തുടങ്ങിയവയും ഇവിടെ നിലകൊള്ളുന്നു.
പൊതു സ്ഥാപനങ്ങൾ
- ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്
- കേന്ദ്രീയ വിദ്യാലയം
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ.ഐ.ടി)
- ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്(ഐ.ടി.ഐ)
പ്രമുഖ വ്യക്തികൾ
- ശ്രീ പുതുശേരി ജനാർദ്ദനൻ (നാടൻപാട്ട് കലാകാരൻ)- പാലക്കാട് ജില്ലയിൽ ജനിച്ചു. ബിഎ ഹിസ്റ്ററിയിൽ ബിരുദമെടുത്തു. മുത്തച്ഛൻ ആലപിച്ചിരുന്ന ഉടുക്കുപാട്ടുകളിൽ ആകൃഷ്ടനായി നാടൻ പാട്ട് അവതരണത്തിലേക്ക് കടന്നു. കരയിലേക്ക് ഒരു കടൽ ദൂരം എന്ന ചിത്രത്തിലും, ലിവിംഗ് ടുഗെതർ എന്ന ഫാസിൽ ചിത്രത്തിലും നാടൻപാട്ട് ആലപിച്ചു. മാണിക്യക്കല്ല് എന്ന നാടൻപാട്ടുസംഘം നടത്തി വരുന്നു.
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്
- കേന്ദ്രീയ വിദ്യാലയം
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി)
ചിത്രശാല
-
KV Kanjikode