ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / സ്കൗട്ട് & ഗൈഡ്സ്
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനത്തിൽ വളരെ മികച്ചുനിൽക്കുന്നു .എല്ലാ വർഷവും സ്ക്കൂളിൽ നിന്നും രാഷ്ട്രപതി ,രാജ്യപുരസ്കാർഅവാർഡുകൾ സ്കൗട്ട് & ഗൈഡ് കുട്ടി കൾ അർഹരാകുന്നുണ്ട്. സ്ക്കൂൾ സാനിറ്റേഷൻ പ്രമോഷൻ കോമ്പറ്റീഷൻ പരിപാടിയിൽ മൂന്നു തവണ DPI യുടെ പ്രശംസാപത്രം ലഭിച്ചിട്ടുണ്ട് .മലപ്പുറം ജില്ലാ ഒാർഗനൈസിംഗ് കമ്മീഷണറായിരുന്ന ശ്രീമതി പാത്തുമ്മക്കുട്ടി ടീച്ചർ ഇവിടത്തെ അധ്യാപികയായിരുന്നു. ടീച്ചർ ഒക്റ്റോബറിൽ HM ആയി പ്രമോഷൻ ആയി.. 10വർഷം 15വർഷം എന്നീ കാലയളവുകളിൽ ആത്മാർത്ഥതയുള്ള ഗൈഡ് ക്യാപ്റ്റനു ലഭിക്കുന്ന ''DPI' യുടെ അവാർഡ് പാത്തുമ്മക്കുട്ടി ടീച്ചർക്കു ലഭിച്ചു..10വർഷത്തെ പ്രവർത്തനത്തിനു ഇവിടുത്തെ സ്കൗട്ട് മാസ്റ്ററായിരുന്ന അബ്ദുൾ ലത്തീഫ് മാസ്റ്റർക്കും ഗൈഡ് ക്യാപ്റ്റനായി പ്രവർത്തിക്കുന്ന സജിതാറാണി ടീച്ചർക്കും ലഭിച്ചു..മലപ്പുറം ലോക്കൽ അസോസിയേഷന്റെ കീഴിൽ നടക്കുന്ന എല്ലാപ്രവർത്തനങ്ങളിലും അധികാരികളുടെ പ്രശംസ പിടിച്ചു പറ്റുന്ന രീതിയിലുള്ള പ്രവർത്തനമാണ് രാജാസിലെ
സ്കൗട്ട് & ഗൈഡ്സ് കാഴ്ചവെക്കുന്നത്. 2016 ൽ നടന്ന സംസ്ഥാനതല കാംമ്പൂരിയിൽ 4 ഗൈഡ്സ് പങ്കെടുത്തു .സ്കൗട്ട് & ഗൈഡ്സ് നടത്തുന്ന ജില്ലാതല മത്സരങ്ങളിൽ പെയിന്റിംഗ് ,ഉപന്യാസം ,ക്വിസ്സ് എന്നിവയിൽ ഇവിടുത്തെ സ്കൗട്ട് & ഗൈഡ്സ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് .2016-17 ൽ നടത്തിയ ,ഉപന്യാസരചനാമത്സരത്തിൽ സ്കൗട്ട് & ഗൈഡ്സ് വിഭാഗത്തിലെ ഒന്നാംസ്ഥാനം ഇവിടുത്തെ കുട്ടികൾക്കാണ് .ഇപ്പോൾ സ്കൗട്ട് മാസ്റ്ററായി കുഞ്ഞിമുഹമ്മദ് മാസ്റ്ററും ഗൈഡ് ക്യാപ്റ്റൻമാരായി സജിതാറാണി ടീച്ചറും ശ്രീദേവി ടീച്ചറും പ്രവർത്തിക്കുന്നു





