1957 -ല്‍ ചെറുകുളഞ്ഞി എന്ന ഗ്രാമത്തില്‍ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബര്‍ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചന്‍മാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.
.
പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങള്‍ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ന്‍ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റില്‍ സ്കൂള്‍ ആരം ഭിച്ചു. മുല്ലശ്ശേരില്‍ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ല്‍ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേര്‍ സി.റ്റി തോമസ് മെമ്മോറിയല്‍ യു.പി സ്കൂള്‍ എന്നാക്കി മാറ്റി.
1976-ല്‍ കോട്ടയം ബഥനി സന്യാസ സമൂഹത്തിന് സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന് നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ല്‍ സ്കൂള്‍ ലോക്കല്‍ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂള്‍ പൂര്‍ണ്ണ ഹൈസ്കൂളായി ഉയര്‍ത്താന്‍ സാധിച്ചു. 1984-85 വര്‍ഷം പത്താം സ്റ്റാന്‍ഡാര്‍ ഡിലെ കുട്ടികള്‍ നൂറു ശതമാനം വിജയവും കരസ്ഥമാക്കി.
ഭൗതികസൗകര്യങ്ങള്‍
വൈദ്യുതീകരിച്ച ക്ലാസ്സ് മുറികള്‍
കംപ്യൂട്ടര്‍ ലാബ്
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ജുണിയര്‍ റെഡ്ക്രോസ്
മാനേജ്മെന്റ്
ബഥനി ആശ്രമം
മുന്‍ സാരഥികള്‍
ശ്രീ.സി.റ്റി തോമസ്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1957-84
ശ്രീമതി.എം .പി സരോജിനിയമ്മ
1985-89
ഫാ.അംബ്രോസ് ഒ.ഐ.സി
1989-91
സി.മേരി ലോറന്‍സ് എസ്.ഐ.സി
1991-1994
സി.സെറാഫിന എസ്.ഐ.സി
1994-2013
ശ്രീമതി.മറിയാമ്മ വര്‍ഗീസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഫാ. റ്റോം കണ്ണംന്താനത്ത്
കപ്പൂച്ചിന്‍
ഫാ.കൊച്ചുമോന്‍ തോമസ്
ശ്രീ.എബ്രഹാം ഫിലിപ്പ്
ഡെല്‍റ്റാ ഗ്രൂപ്പ്
ശ്രീ.അനില്‍ കെ.വി
റിപ്പോര്‍ട്ടര്‍ മനോരമ
സി.സാഫല്യ എസ്.ഐ.സി
ശ്രീമതി.ദീപാ തോമസ്
ബിഷപ്പ് മൂര്‍ കോളേജ് മാവേലിക്കര
പ്രൊഫ.സുരേഷ് എന്‍ .എസ്.എസ്.ട്രയിനിങ്ങ് കോളേജ് ചങ്ങനശ്ശേരി
എന്‍ .എസ്.എസ്.ട്രയിനിങ്ങ് കോളേജ് ചങ്ങനശ്ശേരി
അഡ്വ.സേതുലക്ഷ്മി
അഡ്വ. ജയലക്ഷ്മി
അഡ്വ. സുഭാഷ് കുമാര്‍
ഡോ. സജീഷ് കുമാര്‍
അശ്വിനി ആയുര്‍വേദ ആശുപത്രി
ശ്രീ.രാമഭദ്രന്‍ കല്ലക്കല്‍
മുന്‍ വാര്‍ഡ് മെംബര്‍
ബഥനി ഈ വര്‍ഷം
സ്പോര്‍ട്സ്
എല്‍ .പി. വിഭാഗം ഒന്നാം സ്ഥാനം (സബ്ജില്ല)
Sports winnersjpg
കലോത്സവം 2016-17
ഹൈസ്കൂള്‍ വിഭാഗം 2-സ്ഥാനം
ചവിട്ടുനാടകം
chavittunadakam
ഗ്രൂപ്പ് ഡാന്‍സ്
പരിചമുട്ട്
ഗാനമേള
ഇംഗ്ലീഷ്(പ്രസംഗം )
ഹിന്ദി (പദ്യം ചൊല്ലല്‍ )
കഥാകഥനം
രചനാ മത്സരങ്ങള്‍
തിരുവാതിര
ഒപ്പന
ഇവയിലെല്ലാം ബഥനിയുടെ കുട്ടികള്‍ മികവു തെളിയിച്ചു.
ക്രിസ്തുമസ് ആഘോഷം " നാടിനൊപ്പം നാട്ടുകാര്‍ക്കൊപ്പം "
പതിവില്‍ നിന്നു വ്യത്യസ്തമായി ഈ വര്‍ഷം ബഥനി ആശ്രമം സ്കൂളിലെ കുട്ടികള്‍ ചെറുകുളഞ്ഞി എന്ന പ്രദേശം മുഴുവന്‍ ക്രിസ്തുമസ് സന്ദേശം എത്തിച്ചു. ശ്രീ.രാജു എബ്രഹാം എം .എല്‍.എ., വാര്‍ഡ് മെംബര്‍മാര്‍, പി.റ്റി.എ അം ഗങ്ങള്‍, മാതാപിതാക്കള്‍, എന്നിവരുടെ സജീവ സാന്നിധ്യം കൊണ്ട് 2016 - ലെ ക്രിസ്തുമസ് എല്ലാവര്‍ക്കും അനുഭവവേദ്യമായി.