സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/പ്രവർത്തനങ്ങൾ/2023-24

14:22, 17 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12047 (സംവാദം | സംഭാവനകൾ) (→‎സ്കൂൾ പ്രവർത്തനങ്ങൾ (2023-2024))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


സ്കൂൾ പ്രവർത്തനങ്ങൾ (2023-2024)

 

   വിജയോത്സവം  2023-24

#വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം#

_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*

: കടുമേനി സെൻ്റ് മേരിസ് സ്കൂളിൽ 2022 -23 വർഷത്തെ SSLC പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ച കുട്ടികൾക്ക് ഉള്ള അനുമോദനവും 2023- 24 വർഷത്തെ വിദ്യാരംഗത്തിൻ്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും ജൂൺ 21 ബുധനാഴ്ച ഉച്ചക്ക് 1.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ വിപുലമായ രീതിയിൽ നടത്തപ്പെടുകയുണ്ടായി പി.ടി.എ പ്രസിഡൻ്റ് ശ്രീ സോബി കയ്യാലപ്പറമ്പിൽ അധ്യക്ഷനായ ചടങ്ങളിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസി മാത്യു സ്വാഗതവും സ്കൂൾ മാനേജർ റവ.ഫാദർ സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി പ്രസ്തുത ചടങ്ങിൻ്റെ ഔപചാരികമായ ഉദ്ഘാടനം തോമാപുരം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിനറ്റ് കെ.എം. നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീമതി മേഴ്സി മാണി കടുമേനി ഹോളി ഫാമിലി ഇംഗ്ലിഷ് മീഡിയം സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ക്ലെയർ എസ്.എൻ.ഡി.പി എ യു.പി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി വിജയശ്രീ.ടി.പി. മദർ പി.ടി.എ പ്രസിഡൻ്റ് ശ്രീമതി മഞ്ജു റെജി കരിമഠം വിദ്യാർത്ഥി പ്രതിനിധി കുമാരി ആവണി സതീശൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാസ്റ്റർ ജോസഫ് ക്ലിൻസ് മറുപടി പ്രസംഗവും സ്റ്റാഫ് സെക്രട്ടറി ശ്രിമതി സിന്ധു അഗസ്റ്റ്യൻ നന്ദിയും അർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മോടി കൂട്ടി. അധ്യാപക അനധ്യാപകർ, വിദ്യാർത്ഥികൾ രക്ഷിതാക്കൾ പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.