ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്‌കൂൾ | ചരിത്രം | അംഗീകാരം |
2023-2024 പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പരിസ്ഥിതി ദിനാചരണം
- പ്രസംഗമത്സരം
- പരിസ്ഥിതി ദിന ക്വിസ്
- പോസ്റ്റർ രചന (മലയാളം, അറബിക് ), പ്രദർശനം
- തുണിസഞ്ചി വിതരണം
- വിത്ത് എ ഫ്രണ്ട്
ആമസോൺ - "അമ്മസോൺ" പോസ്റ്റർ രചന മത്സരം
വിമാനം തകർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട 4 കുട്ടികളെ നാൽപതാം ദിവസം അത്ഭുതകരമായി രക്ഷപ്പെടുത്തിയ "അമ്മസോണിലെ അത്ഭുതം" പോസ്റ്റർ മത്സരം സഘടിപ്പിച്ചു.
റേഡിയോ കൂടല്ലൂർ
നാടിനഭിമാനമാവുകയാണ് ഗവൺമെന്റ് ഹൈസ്ക്കൂൾ കൂടല്ലൂരിലെ വിദ്യാർഥികളുടെ റേഡിയോ ക്ലബായ റേഡിയോ കൂടല്ലൂർ . പൊതു വിദ്യാലയ മേഖലയിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ മികച്ച അക്കാദമിക പ്രവർത്തനമായി റേഡിയോ കൂടല്ലൂർ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി സംസ്ഥാനത്തെ മുപ്പതു വിദ്യാലയങ്ങളാണ് മികവ് പുരസ്കാരം നേടിയത്. ഇതിൽ മൂന്ന് വിദ്യാലയങ്ങൾ പാലക്കാട് ജില്ലയിൽ നിന്നാണ്. ജി.എച്ച്.എസ് കൂടല്ലൂർ, ജി.എച്ച്.എസ്.എസ് മാരായമംഗലം, ഗവൺമെൻറ് മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പാലക്കാട് എന്നിവയാണ് പാലക്കാട് ജില്ലയിൽ നിന്നും പുരസ്കാരത്തിന് അർഹരായത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ് (എസ്.സി.ഇ.ആർ.ടി) പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മികവ് പുരസ്കാരം സീസൺ നാലിൽ കേരളത്തിലെ അപ്പർ പ്രൈമറി വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച റേഡിയോ പ്രവർത്തനമാണ് റേഡിയോ കൂടല്ലൂർ. നൂറ്റമ്പതിലധികം വിദ്യാർഥികൾ വാർത്താ അവതാരകരായി എത്തിയതാണ് റേഡിയോ കൂടല്ലൂരിന്റെ സവിശേഷത. കഴിഞ്ഞ വർഷം തുടർച്ചയായി മുന്നൂറു ദിവസം റേഡിയോ കൂടല്ലൂരിൽ വാർത്തകൾ അവതരിപ്പിച്ചു. വിവിധ ഭാഷകളിലുള്ള വാർത്തകൾക്ക് പുറമെ സർഗ്ഗവേള, ഗസ്റ്റ് ടോക്ക്, അമ്മ വായന, ദിന സന്ദേശം തുടങ്ങിയ പരിപാടികൾ റേഡിയോ കൂടല്ലൂർ സംപ്രേഷണം ചെയ്യുന്നുണ്ട്.
സർഗ്ഗ വേള
കുട്ടികളുടെ സർഗ്ഗത്മകതക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ റേഡിയോ കൂടല്ലൂരിന്റെ ആഭിമുഖ്യത്തിൽ സർഗ്ഗവേള സംഘടിപ്പിക്കുന്നു. ആഴ്ചയിൽ ഒരു പീരിയഡ് ഇതിനായി മാറ്റിവെക്കുന്നു. ഓരോക്ലാസുകാരും ഊഴമിട്ട് കഥ,കവിത,നാടൻപാട്ട് മാപ്പിളപ്പാട്ട്, പുസ്തകപരിചയം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിക്കുകയും പബ്ലിക് അഡ്രെസ്സിങ് സിസ്റ്റം വഴി മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.
വായന വാരാചരണം
വായനയോത്സവം 2023 വിവിധ മത്സരങ്ങളോടെ വളരെ വിപുലമായി സംഘടിപ്പിച്ചു
- ടോട്ടോ ചാൻ സിൻട്രം
- പുസ്‌തക പ്രദർശനം - ബ്രദഴ്സ് ലൈബ്രറി പട്ടിത്തറ
- എം. ടി യെ പരിചയപ്പെടാം
- കൈയ്യക്ഷര മത്സരം
- സംവാദം - വായനയുടെ പ്രാധാന്യം ഡിജിറ്റൽ യുഗത്തിൽ
- പ്രസംഗ മത്സരം
- വായന മത്സരം ( മലയാളം,ഇംഗ്ലീഷ്, അറബിക്, ഹിന്ദി )
- വായന ദിന ക്വിസ്
ആ യാത്രയിൽ - ട്രാവലോഗ്
ക്ലാസ്സ് ലൈബ്രറി
ഒഴിവുസമയം വിജ്ഞാനപ്രദവും വിനോദകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സ് ലൈബ്രറികൾ ആരംഭിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതും അവർക്ക് വായിച്ചാൽ മനസ്സിലാകുന്നതുമായ പുസ്തകങ്ങൾ ലഭ്യമാക്കുകയും ക്ലാസ്സ് ലൈബ്രെറിയൻ ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്യുന്നു.
ലഹരിവിരുദ്ധ ദിനം - ബാഡ്ജ് വിതരണം
മൈലാഞ്ചി മത്സരം
ന്യൂസ് ടാലെന്റ്റ് ക്വിസ്
ഓരോ ദിവസവും വരുന്ന പത്ര ദൃശ്യ മാധ്യമ വാർത്തകളെ മുൻ മാസത്തെ അടിസ്ഥാനമാക്കി മാസാന്ത്യത്തിൽ റേഡിയോ കൂടല്ലൂരിന്റെയും മീഡിയ ക്ലബ്ബിന്റെയും സംയുക്തഭിമുഖ്യത്തിൽ നടത്തി വരുന്ന ക്വിസ് മത്സരം. വർഷാന്ത്യത്തിൽ റേഡിയോ ദിനത്തിൽ ഒരു മെഗാ ന്യൂസ് ടാലെന്റ്റ് ക്വിസും സംഘടിപ്പിച്ചു.
ബഷീർ ദിനചാരണം
- ബഷീർ കഥാപാത്രങ്ങളെ വരക്കൽ
- ക്വിസ്
ജനസംഖ്യ ദിനചാരണം
- പ്രസംഗ മത്സരം
- പോസ്റ്റർ നിർമ്മാണ മത്സരം
ചാന്ദ്രദിനം
- ഡിജിറ്റൽ ക്വിസ്
- ചാർട്ട് പ്രദർശനം
- ഡോക്യൂമെന്ററി പ്രദർശനം
ഇംഗ്ലീഷ് ശ്രദ്ധ ക്ലാസുകൾ
പ്രേംചന്ദ് ദിനാചരണം
- പോസ്റ്റർ രചന
- ഹിന്ദി assembly
സാഡാക്കോ കൊക്കുകളുടെ നിർമ്മാണ പരിശീലനം
സ്വാതന്ത്ര്യ ദിനാഘോഷം
- പതാക നിർമ്മാണം
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം പൂക്കള മത്സരം, സദ്യ, ഒണക്കളികൾ, തുടങ്ങിയ പരിപാടികളോടെ വളരെ വിപുലമായ രീതിയിൽ നടത്തി.
അഅടുക്കള ഉദ്ഘാടനം
പാലക്കാട് ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഗവൺമെൻ്റ് ഹൈസ്‌കൂൾ കൂടല്ലൂരിൽ നിർമ്മിച്ച അടുക്കളയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാബിറ ടീച്ചർ നിർവ്വഹിച്ചു.
നൂപുരം 2023
സ്കൂൾ പാർലമെന്റ്
ക്രിസ്മസ് സെലിബ്രേഷൻ
ലോക അറബിഭാഷ ദിനം
വിജയശ്രീ
USS പരിശീലനം
പഠന യാത്ര
റിപ്പബ്ലിക് ദിനാഘോഷം
സയൻസ് ഫെസ്റ്റ്
ലാബ് ഉദ്ഘാടനം
എൻലൈറ്റ് സമഗ്ര വിദ്യ
റേഡിയോ ദിനം
റേഡിയോ ദിനം ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂരിൽ ലോക റേഡിയോ ദിനവും റേഡിയോ കൂടല്ലൂരിൻ്റെ അഞ്ചാം വാർഷികവും ആഘോഷിച്ചു. ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. കേരള മീഡിയ അക്കാദമിയുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് ഹെഡ്മിസ്ട്രസ് ശകുന്തള ടീച്ചർ മീഡിയ ക്ലബംഗങ്ങൾക്ക് കൈമാറി. ഈ അധ്യയന വർഷത്തിൽ റേഡിയോ കൂടല്ലൂരിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജിജി ടീച്ചറെ മീഡിയ ക്ലബ് ആദരിച്ചു. ഈ അധ്യയന വർഷം റേഡിയോ കൂടല്ലൂരിൽ വാർത്താ അവതാരകരായ എൺപത് കുട്ടികൾക്ക് റേഡിയോ കൂടല്ലൂർ ഫ്രീഡം ബാഡ്ജ് നൽകി.
ബഡിങ് റൈറ്റെഴ്സ് പദ്ധതി
കുട്ടികളുടെ സ്വതന്ത്ര രചനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഥായനം എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. എം.ടി രവീന്ദ്രൻ, സമദ് കൂടല്ലൂർ എന്നിവർ സംബന്ധിച്ച് സംസാരിച്ചു.