ജി.യു.പി.എസ്. വെട്ടക്കോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abdulvaris (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികച്ച പഠനനിലവാരം പുലർത്തുന്ന ഈ സ്കൂളിലെ കുട്ടികൾ പഠനാനുബന്ധപ്രവർത്തനങ്ങളിലും മികവ് തെളിയിച്ചു.ഈ വർഷത്തെ സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ LP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരും, UP വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ സ്കൂളായിരുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ പത്തോളം ഇനങ്ങളിൽ ഒന്നാം സ്ഥാനം നമുക്ക് നേടാനായി.ഈ വർഷം സബ്ജില്ലാ കായികമേളയിൽ പെൺകുട്ടികളുടെ 100 മീറ്റർ ഒന്നാം സ്ഥാനം, ഹൈജമ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 2,3 സ്ഥാനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടാനായി .സംസ്ഥാന തല കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും ലഭിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കാണ്. സൗജന്യ ഫുട്ബോൾ ക്യാമ്പ്,കരാട്ടെ ക്ലാസ് എന്നിവ സ്കൂളിൽ മുടക്കം ഇല്ലാതെ നടന്നുവരുന്നു.കലാമേളയിലും മികച്ച പ്രകടനമാണ് നമ്മുടെ സ്കൂൾ കാഴ്ച വെച്ചത്. ഭരതനാട്യത്തിൽ അവനിക വി പി ജില്ലയിൽ A ഗ്രേഡ് നേടി.

സബ്ജില്ലാ ശാസ്ത്രമേളയിൽ എൽ പി , യൂ പി വിഭാഗങ്ങളിൽ നേടിയ ഓവറോൾ ട്രോഫികളുമായുള്ള പ്രകടനം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം