ജി.യു.പി.എസ്. വെട്ടക്കോട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1950 കളിൽ രണ്ട് അധ്യാപകരാണ് ഇവിടെ ഉണ്ടായിരുന്നത്. 1957 ൽ കെ നാരായണൻ എമ്പ്രാന്തിരി പ്രധാന അധ്യാപകനായി വന്നു. എല്ലാ കുട്ടി കൾക്കും ഉച്ചഭക്ഷണം നൽകുക എന്ന മാതൃകാപരമായ പ്രവർത്തനം അദ്ദേഹവും നാട്ടുകാരും ചേർന്ന് ആരംഭിച്ചു.1970 ആയപ്പോഴേക്കും അറബി പഠനസൗകര്യം നിലവിൽ വന്നു.
1970 നു ശേഷം പുതിയ കെട്ടിട ങ്ങൾ നിലവിൽ വന്നു. 1983 ആയപ്പോഴേക്കും 5 ക്ലാസ്സ് അധ്യാപകരും ഒരു അറബി അധ്യാപകനും ഒരു പാർട്ട് ടൈം ജോലിക്കാരിയും ഉള്ള വിദ്യാലയമായി ഇത് മാറി.2015 ജൂണിൽ ശ്രീ. കെ എം ഹുസൈൻ PTA പ്രസിഡന്റ് ആയിരിക്കുന്ന കാലത്ത് നിരന്തര ഇടപെടലുകളിലൂടെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ നാലാം തരം ഒഴിച്ച് എല്ലാ ക്ലാസുകളിലും രണ്ട് ഡിവിഷൻ വീതമുണ്ട്. എൽ പി, യു.പി, പ്രീപ്രൈമറി ക്ലാസുകളിലായി 330 ൽ അധികം കുട്ടികൾ പഠിക്കുന്നു. 16 സ്ഥിരാധ്യാപകരും 1 താൽക്കാലിക അധ്യാപികയും ഒരു ഓഫീസ് അസിസ്റ്റന്റും 1 പി ടി സി എമ്മും നിലവിൽ ഇവിടെ ജോലി ചെയ്യുന്നു. ആർട്ട്, വർക്ക് എക്സ്പീരിയൻസ്, കലാകായികം എന്നിവക്കായി BRC യിൽ നിന്ന് 3 പേരും ഇവിടെ വന്ന് ജോലി ചെയ്യുന്നു.അധ്യാപകരുടെയും ജീവനക്കാരുടെയും ആത്മാർഥമായ ശ്രമങ്ങൾ ഈ വിദ്യാലയത്തെ പുരോഗതിയിലെക്ക് നയിക്കുന്നു.
2015 ൽ തന്നെ അഡ്വ. ശ്രീ. എം. ഉമ്മർ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മൂന്ന് ക്ലാസ് മുറികളും എസ്എസ്എ ഫണ്ട് ഉപയോഗിച്ച് ഒരു ക്ലാസ് മുറിയും നിർമ്മിച്ചിരുന്നു. എട്ടു ക്ലാസ്സ് റൂമുകൾ ഉള്ള രണ്ട് നില കെട്ടിടം 2020 ൽ ഉദ്ഘാടനം ചെയ്തു.
ബഹുമാന്യനായ ശ്രീ. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ 2017 - 18 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു ബസ്സ് അനുവദിച്ചതോടെ കുട്ടികളുടെ യാത്രാ പ്രശ്നത്തിനും ഒരു പരിധി വരെ പരിഹാരമായി.
1947 ജൂൺ ഒന്നിനാണ് ഈ സ്കൂൾ സ്ഥാപിതമായത് . ആദ്യ കാലത്ത് മുസ്ലിം കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ട് അധ്യാപകരുമായി മാസം ആറ് രൂപ വാടക കൊടുത്തു മാണ് ഈ സ്കൂൾ നടന്നിരുന്നത്.
ഈ സ്കൂൾ ഇന്നത്തെ നിലയിൽ ആവാൻ ഒരു പാട് പേരുടെ പ്രയത്നം ഉണ്ട്. ഇന്ന് നാനൂറോളം കുട്ടികളുമായി UP സ്കൂൾ ആയി നല്ല നിലയിൽ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു.