നെരുവമ്പ്രം യു പി സ്ക്കൂൾ
| നെരുവമ്പ്രം യു പി സ്ക്കൂൾ | |
|---|---|
| വിലാസം | |
നെരുവമ്പ്രം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-01-2017 | 13571 |
== ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതിചെയ്യുന്നു.1950-കളില്‍ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ള സൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകുഴിയില്‍ കഴിഞ്ഞിരുന്ന ഗ്രാമീണ ജനത യ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കുടുംബത്തില്‍പ്പെട്ട വര്‍ ഹയര്‍ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള മാടായി ഹയര്‍ എലിമെന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുക ളിലെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാര്‍ത്ഥി കള്‍ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വിദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാ ണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂള്‍ ആയിരുന്നു.സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസരംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാപകമാനേജ രും ഹെഡ്മാസ്റ്ററും.
സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂള്‍ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്,പയ്യന്നൂര്‍
എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലായിരുന്നു ഭേതപ്പെട്ടവര്‍ പഠിച്ചിരുന്നത്.ഇന്നത്തെപ്പോലെ റോഡുകളോ, പാലങ്ങളോ,വാഹനസൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളില്‍ താമസിച്ചുമാണ് വിദ്യാ ഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,പഴയങ്ങാടി എന്നീ റോഡുപാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായത് 1956 ഓടുകൂചിയാണ്.എരിപുരം,കുപ്പം റോഡുനിര്‍മ്മിച്ചതും അതിനുശേഷമാണ്.
ഈ സാഹചര്യത്തില്‍ മാടായിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കേണ്ട ആവശ്യകത ഉയര്‍ന്നുവ
ന്നു.രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരുടെ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്കൂളിനുവേണ്ടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.നിലവിലുള്ള മാടായി ഹയര്‍ എലിമെന്ററി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉ യര്‍ത്തുക എന്നതായിരുന്നു കമ്മറ്റിയുടെ ഉദ്ദേശം.അന്നു പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് ഡിസ്ട്രിക്ട് ബോര്‍ഡുകളായിരുന്നു.മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ജില്ലയിലായിരുന്നു നമ്മു ടെ ഈ പ്രദേശം.അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്കരപണിക്കരുമായി കമ്മറ്റി ബന്ധപ്പെടുകയും സ്കൂള്‍ ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.മാനേജരായ ശ്രീ.എം.കെ.ഗോവി ന്ദന്‍ നമ്പ്യാര്‍ കമ്മറ്റിയില്‍ നിന്ന് തുച്ഛമായ പ്രതിഫലം വാങ്ങി സ്കൂള്‍ കൈമാറുവാന്‍ തീരുമാനിച്ചു.അങ്ങനെ 1951 ല്‍ മാടായി ബോര്‍ഡ് ഹൈസ്കൂള്‍ നിലവില്‍ വന്നു.
ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസപരമായി പിറകില്‍ നിന്നിരുന്ന നെരുവമ്പ്രം പ്രദേ
ശത്ത് ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ വേണമെന്ന ആശയം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവര്‍ ത്തന്മാര്‍ക്കുണ്ടായി.ശ്രീ.എം.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്ര വര്‍ത്തനമാരംഭിച്ചു.ശ്രീ.കെ.കെ.ഗോപാലന്‍ നായര്‍,ശ്രീ.മുണ്ടയാടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍ മുതലായവര്‍ ഈ സംരംഭത്തില്‍ സജീവമായി പങ്കെടുത്തു.
1952 ല്‍ നെരുവമ്പ്രത്ത് അപ്പര്‍ പ്രൈമറി സ്കൂളിന് (ആറ്,ഏഴ്,എട്ട് ക്ലാസ്സുകള്‍)ഗവര്‍മെന്റി
ല്‍ നിന്ന് അംഗീകാരം ലഭിച്ചു.സമീപ പ്രദേശത്ത് പ്രൈമറി സ്കൂളുകള്‍ ഉള്ളതുകൊണ്ടാണ് അപ്പര്‍ പ്രൈമറി ക്ലാസ്സുകള്‍ക്ക് മാത്രം അംഗീകാരം ലഭിച്ചത്.
==
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
പഴങ്ങാടി ബസ് സ്ററാന്ഡില്‍ നിന്ന് തളിപറമ്പ് ഏഴോം റൂട്ടില്‍ നെരുവമ്പ്രം വായനശാല സ്റ്റോപ്പില്‍ ഇറങ്ങി 150 അടി ദൂരം മുന്നോട്ട് നടന്നാല്‍ സ്കൂളിന്റെ കവാടത്തില്‍ എത്താം
{{#multimaps: 12039963,75281295 | width=800px | zoom=16 }}