ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47068
യൂണിറ്റ് നമ്പർLK/2018/47068
അംഗങ്ങളുടെ എണ്ണം33
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർഅഞ്ചൽ മുഹമ്മദ്
ഡെപ്യൂട്ടി ലീഡർനന്ദന ടി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അൻവർ സാദത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹാജറ എ എം
അവസാനം തിരുത്തിയത്
21-06-2024Chennamangallurhss


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020

ക്രമ നമ്പർ അഡ്മിഷൻ

നമ്പർ

അംഗത്തിന്റെ പേര് ക്രമ നമ്പർ അഡ്മിഷൻ

നമ്പർ

അംഗത്തിന്റെ പേര്
1 13053 ജോയൽ ഷാജു 18 13292 തലാൽ ഹാഷിം
2 13059 ഫവാസ് ടി 19 13294 മുഹമ്മദ് യാസീൻ വി.കെ
3 13110 റാസുൻ രാജ് 20 13297 ഫിദ മെഹബിൻ
4 13119 മുഹമ്മദ് നിഹാൽ സി.കെ 21 13303 ദാഫി ഹാരിസ് ടി.കെ
5 13144 അഷ്വിൻ രാജ് കെ .എം 22 13319 റാസിൽ
6 13147 റിനിൽ കെ 23 13320 ഹബീൽ അർഷാദ്
7 13150 ഷോജിൻ സി 24 13327 റോഷൻ അബ്ദുള്ള പി
8 13204 അഞ്ചൽ മുഹമ്മദ് യു പി 25 13344 അസിൽ മുഹമ്മദ്
9 13205 അനൻഞ്ചൻ ഇ .ബി 26 13357 അസിൻ അഹമ്മദ്
10 13214 മന്ന സത്താർ 27 13399 ഇൻസാഫ് അബ്ദുള്ള
11 13225 നന്ദന ടി.എസ് 28 13615 മുഹമ്മദ് ഇഷാൻ യു.പി
12 13232 അർവ പയ്യനാട്ട് 29 13680 ആമിൽ അബ്ദുള്ള
13 13232 അരുൺ സത്യൻ 30 13716 ലഷ്വിൻ മുഹമ്മദ് ടി.പി
14 13240 അൻഷിദ് അലി പി 31 13720 മുഹമ്മദ് സദഫ് കുന്നിൽ
15 13247 സിദാൻ എസ് 32 13722 മുഹമ്മദ് ഫാദി
16 13251 ഷാദിൽ 33 13736 ഫസീഹു സമാ
17 13253 ഷിമിൽ അലി എ

ഹൈടെക് ക്ലാസ് ഏകദിന പരിശീലനം

ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ നിർവ്വഹിച്ചു. കൈറ്റ് മാസ്ററർ ട്രെയിനർ ശ്രീ പോൾ സർ ഏകദിന പരിശീലനത്തിന് നേതൃത്വം നൽകി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റ്, ഉപജില്ല, ജില്ലാ, സംസ്ഥാന ക്യാമ്പ‌ുകള‌ും നടക്ക‌ുംഏകദിന പരിശീലത്തിൽ ലീഡറായി അഞ്ചൽ മുഹമ്മിദിനെയും ഡെപ്യൂട്ടി ലീഡറായി നന്ദന ടി എസ് യെയും തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അൻവർ സാദത്ത് , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം ഉം ആണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക്നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 11-07-2018ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക. പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക. പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും

തിരിച്ചറിയൽ കാർഡ് വിതരണം

ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ 33 വിദ്യാർത്ഥികൾക്കാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ അഞ്ചൽ മുഹമ്മിദിന് നൽകി ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അൻവർ സാദത്ത് , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

18-08-2018ന് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയവും പഠിപ്പിക്കുന്ന അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. . SITC അൻവർ സാദത്ത് , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം ഉം ആണ് പരിശീലനം നൽകിയത്.

ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം

8,9,10 ക്ലാസ്സിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. മിഡ് ടെം ഐ ടി പ്രാക്ടിക്കൽ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വച്ച കുട്ടികളെ ലിസ്റ്റ് ചെയ്യുകയും അവരിൽ നിന്നും കമ്പ്യൂട്ടർ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.2018 നവമ്പർ 8 ന് റിസോഴ്സ്‌ ടീച്ചർ ശ്രീമതി ഷിൽജു ടീച്ചറിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. റിസോഴ്സ്‌ ടീച്ചറുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. റിസോഴ്സ്‌ ടീച്ചർ നൽകിയ പ്രത്യേക അനുരൂപീകരണ പ്രവർത്തങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ ആണ് നടത്തിവരുന്നത്.ഒരു കുട്ടിക്ക് ഒരു ലിറ്റിൽ കൈററ് മെമ്പർ എന്ന രീതിയിലാണ് പരിശീലനം നടന്നു വരുന്നത്.

ഡിജിറ്റൽ പോസ്റ്റർ മത്സരം

ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പുകവലി വിരുദ്ധ ദിനത്തിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.

ഡിജിറ്റൽ മാഗസിൻ "മെസൈക്ക് "പ്രകാശനം ചെയ്തു

ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ " മെസൈക്ക്" സ്കൂളിലെ സീനിയർ അധ്യാപകനും കലാകാരനുമായ ബന്ന ചേന്ദമംഗല്ലൂർ പ്രകാശനം ചെയ്തു.സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗംങ്ങൾ അവരുടെ പരിശീലന കാലയളവിൽ ആർജിച്ചെടുത്ത കഴിവുകൾ സംയോജിപ്പിച്ചു ലിബർ ഓഫീസ് റൈറ്റർ , ജിമ്പ് , ഇങ്ക്സ്‌കേപ്പ് എന്നീ സ്വതന്ത്ര സോഫ്ട്‍വെയറുകളുടെ സഹായത്തോടെയാണ് മാഗസിൻ നിർമ്മാണം പൂർത്തീകരിച്ചത് അധ്യാപകരുടെ ആത്മാർത്ഥമായ സേവനവും കുട്ടികൾക് മുതൽക്കൂട്ടായി. കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ അനുയോജ്യമായ ലെ ഔട്ടുകൾ ചേർത്ത് മനോഹരമായാണ് ഡിജിറ്റൽ മാഗസിനിലെ ഓരോ താളും ക്രമീകരിച്ചിരിക്കുന്നത്

രക്ഷിതാക്കൾക്കുളള കമ്പ്യൂട്ടർ പരിശീലനം

നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ മലയാളം, ഇംഗ്ലീഷ് ഭാഷ ടൈപ്പിംഗ്,എക്സ് പെയിന്റ് ഓഫീസിൽ പാക്കേജ് ,ഇന്റർനെറ്റ് തുടങ്ങി നിത്യ ജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.അധ്യാപകരുടെ മേൽ നോട്ടത്തിൽ തയ്യാറാക്കിയ പ്രതേക മൊഡ്യൂൾ അനുസരിച് 4 മണിക്കൂർ ദൈർഘ്യാമുള്ള പരിശീലനമാണ് തയ്യാറാക്കിയിരിക്കുന്നത്.

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

4-8-2018 ന് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർട്രൈനർ പി ജെ പോൾ സർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അൻവർ സാദത്ത് ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.

ലിറ്റിൽ കൈറ്റ് സ്റ്റേറ്റ്തല ക്യാമ്പിലെ പങ്കാളിത്വം

ലിറ്റിൽ കൈറ്റ് സ്റ്റേറ്റ്തല ക്യാമ്പിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഇഷാൻ യു പി അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്തു.