പുല്ലാട്

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്പുറം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുല്ലാട് .തിരുവല്ലയെയും പത്തനംതിട്ടയെയും ബന്ധിപ്പിക്കുന്ന റോഡിൽ തിരുവല്ലയിൽ എസ് സി എസ് കവലയിൽ നിന്നും ഉദ്ദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ പൂല്ലാട് എത്താം. തിരുവല്ലാ നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെ തിരുവല്ലാ- കുമ്പഴ സ്റ്റേറ്റ് ഹൈവേയിലുള്ള (എസ് എച്ച്- 9) ഒരു പ്രദേശമാണ്‌ പുല്ലാട്. .തിരുവല്ല  ആണ് താലൂക്ക്, പോലീസ് സർക്കിൾ തിരുവല്ല ആണ്.ആറന്മുള നിയമസഭാമണ്ഡലത്തിൽ വരുന്ന പ്രദേശമാണിത്. 2011 സെൻസസ് പ്രകാരം 26,000 ആണ് ഇവിടുത്തെ ജനസംഖ്യ.പുല്ലാട്ടെ സാക്ഷരത 97.10% ആണ്.പുല്ലാട് സ്ഥിതിചെയ്യുന്ന കോയിപ്പുറം ഗ്രാമത്തിനുകീഴിൽ 7,319 കുടുംബങ്ങളുണ്ട്. 26,425 പേർ ജനസംഖ്യയുള്ള ഗ്രാമത്തിൽ 12,231 പേർ സ്ത്രീകളാണുള്ളത്. . ഗ്രാമത്തിലെ ഓരോ 1,000 പുരുഷന്മാർക്കും ശരാശരി സ്ത്രീകളുടെ എണ്ണം 1,160 ആണ്, ഇത് സംസ്ഥാനത്തിന്റെ മുഴുവൻ ശരാശരിയേക്കാൾ കൂടുതലാണ്. കോയിപ്പുറത്തെ സാക്ഷരതാ നിരക്ക് വളരെ ഉയർന്നതാണ് . ഇത് കേരളത്തിന്റെ ശരാശരിയേക്കാൾ ഉയർന്നതാണ്, ഇത് 94% ആണ്.

പൊതുസ്ഥാപനങ്ങൾ

  • ശ്രീ വിവേകാനന്ദ ഹൈസ്കൂൾ (എസ് .വി .ഏച്ച് .എസ് പുല്ലാട് )
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • കൃഷിഭവൻ
  • മൃഗാശുപത്രി
  • ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
  • വില്ലേജ്  ഓഫീസ്
  • വാട്ടർ അതോറിറ്റി ഓഫീസ്
  • ടെലിഫോൺ എക്സ്ചേഞ്ച്
  • എ .ഇ .ഓ ഓഫീസ്

ആരാധനാലയങ്ങൾ

  • ഭഗവതികാവ് ദേവി ക്ഷേത്രം
  • ശ്രീ ധര്മശാസ്താക്ഷേത്രം
  • എസ് .എൻ .ഡി .പി ഗുരുമന്ദിരം
  • ആനമല സെന്റ് തോമസ് മാർത്തോമാ ചർച്ച്

പ്രമുഖവ്യക്തികൾ

  • എൻ .നാരായണപ്പണിക്കർ (പുല്ലാട് വരിക്കണ്ണാമല വൈദ്യൻ )-കോ.വ 1059 കുംഭം 17ന് പുല്ലാട് പടിഞ്ഞാറ്റേതിൽ തറവാട്ടിൽ ജനിച്ചു . ഇദ്ദേഹം തിരുവിതാംകൂർ കൊട്ടാരം വൈദ്യൻ ആയിരുന്ന ആറന്മുള നാരായണപിള്ളയിൽ നിന്നും സംസ്കൃതവും ആയുർവേദവും അഭ്യസിച്ചു . തിരുവനന്തപുരം ആയൂർവേദകോളജിൽനിന്ന് 1080-ൽ പഠനം പൂർത്തയാക്കി നാട്ടിലെത്തിയ വൈദ്യൻ തുടങ്ങിവച്ച ഹരിജനോദ്ധാരണപ്രവർത്തനങ്ങളുടെ തുടർസംഭവമായാണ് പുല്ലാടുലഹള നടന്നത് .പുല്ലാട് വൈദ്യന്റെ നേതൃത്വത്തിൽ ഒരുപറ്റം സവർണർ പുലയ കുട്ടികൾക്ക് സ്കൂൾ പ്രവേശനം സാധ്യമാക്കിയതാണ് പുല്ലാട് ലഹളയ്ക്ക് പ്രത്യക്ഷ കാരണമായത്.ഇതിനെ തുടർന്ന് പുല്ലാട് വൈദ്യൻ വിവേകാനന്ദ സ്കൂൾ 1921- ൽ സ്ഥാപിച്ചു .അതിന് അടുത്തവർഷം ഭാരതീയ ദർശനങ്ങളുടെയും സംസ്കൃതത്തിന്റെയും പ്രചാരണം ലക്ഷ്യമാക്കി രണ്ടു സ്ഥാപനങ്ങൾ കൂടി സമാരംഭിച്ചു (1)പൗരസ്ത്യ കലാലയം (2)സനാതനധർമ്മ പാഠശാല .1967 ൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു .
  • കെ .വാസുദേവൻ നായർ- ആദ്യ അദ്ധ്യാപകനായി സംസ്കൃതമഹോപാധ്യായനായ കെ വാസുദേവൻ നായർ പുല്ലാട് വൈദ്യൻ ആരംഭിച്ച പൗരസ്ത്യ കലാലയം ,സനാതനധർമ്മ പാഠശാല എന്നിവയുടെ ചുമതല ഏറ്റെടുക്കുന്നതിനായി ആലുവയിൽ നിന്നും പുല്ലാട്ട് എത്തി.തുടർന്ന് കഠിന പ്രവർത്തനഫലമായി ഇത് സംസ്‌കൃത സ്കൂളായി ഉയർന്നു .ഹരിജനോദ്ധാരണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പുല്ലാട് വൈദ്യനോടൊപ്പം ഇദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു .1990 ൽ ഇഹലോകവാസം വെടിഞ്ഞു .
  • ഡോ .നെല്ലിക്കൽ മുരളീധരൻ