ജി. എച്ച്. എസ്. എസ്. മടിക്കൈ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ കെട്ടിടം
11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹയർസെക്കന്ററിക്ക് ഫിസിക്സ്, കെമിസ്ട്രി ലാബുകളുടെ നിർമ്മാണം നടന്ന് വരുന്നു. മോഡൽ ഇൻക്ലൂസിവ് സ്കുുൾ പദ്ധതി പ്രകാരം ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം റും സജ്ജീകരിച്ചിട്ടുണ്ട്. എഡ്യൂസാറ്റ് റും, പെൺകുട്ടികൾക്കുള്ള 'വിശ്രാന്തി റും"എന്നിവയും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് കുടിവെളള സംവിധാനം ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കാവശ്യത്തിന് ശുചിമുറികളുണ്ട്.നല്ല സൌകര്യമുളള ഒരു സെമിനാർ ഹാളും സ്കൂളിനുണ്ട്
സ്കൂൾ ഓഡിറ്റോറിയം
പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ അതിവിശാലമായ ഓഡിറ്ററിയം സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. ഒരു അസംബ്ലി ഹാളും അതിനോടനുബന്ധിച്ച് തന്നെ ഒരു സ്റേറജുമാണ് നിലവിലുള്ളത്. ഇന്റർ ലോക്ക് പതിച്ച് മുകളിൽ ഷീറ്റ് വിരിച്ച് നിർമ്മിച്ച ഈ ഓഡിറ്റോറിയം കുട്ടികൾക്ക് വെയിലുകൊള്ളാതെ അസംബ്ലിക്ക് ഒത്ത് ചേരാൻ സഹാകമാകുന്നു. മാത്രമല്ല സ്കുൂളിൽ നടക്കുന്ന വിവിധ പരിപാടികൾ സുഗമമായി നടത്താൻ ഈ ഓഡിറ്റോറിയം സഹായകമാണ്
സ്കൂൾ ഗ്രൗണ്ട്
വിശാലമായ കളിസ്ഥലം സ്കുളിനുണ്ട്.. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തികൾ അന്തിമ ഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ കുട്ടികൾക്കും നാട്ടുകാർക്കും മികച്ച ഒരു കളിസ്ഥലം ഒരുങ്ങും
പാചകശാല
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പൂർത്തിയാക്കിയ ഉച്ച ഭക്ഷണ ശാല സ്കൂളിനുണ്ട്.ഓരേ സമയം 250ഓളം കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കും
ഹൈടെക് ക്ലാസ്സ് മുറികൾ
ഹൈസ്കൂൾ വിഭാഗത്തിലെ അഞ്ച് ക്ലാസ്സ് റുമുകളും ഹൈടെക് ആണ്. എലാ ക്ലാസ്സ് റുമിലും പ്രൊജക്ടർ, ലാപ്‍ടോപ്പ് എന്നിവ സജ്ജികരിച്ചിട്ടുണ്ട്. യു പി വിഭാഗത്തിൽ രണ്ട് ക്ലാസ്സ് റുമുകളിൽ പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. ഹയർസെക്കന്ററിയിലെ എട്ട് ക്ലാസ്സ് റൂമുകളും ഹൈടെക് ആണ്.
കമ്പ്യൂട്ടർ ലാബ്
ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് വിഭാഗങ്ങളിലുമായി നാല്പതോളം കമ്പ്യൂട്ടറുകൾ നലവിലുണ്ട്.
സയൻസ് ലാബ്
ഹയർസെക്കന്ററി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി , ബയോളജി എന്നിവയ്ക്ക് പുതിയലാബുകൾ പണിതിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ കുട്ടികൾക്ക് ചെയ്ത് പഠിക്കാൻ സൗകര്യമുള്ള ലാബ് നിലവിലില്ല. നിലവിലുള്ള ലാബ് നവീകരിക്കേണ്ടത് ആവശ്യമാണ്.
വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്യാനുള്ള സാമഗ്രികൾ ലാബിൽ ലഭ്യമാണ്.
സ്കൂൾ ലൈബ്രറി
വിവിധ ഭാക്ഷകളിലായി മികച്ച 6000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണെങ്കിലും സൗകര്യ പ്രദമായ ഒരു റൂമിന്റെ അഭാവം പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. . കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ ആവശ്യമായ മേശ കസേര എന്നിവ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറികളും നിലവിലുണ്ട്..