മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാസർകോട് ജില്ലയിലെ ചെങ്കള ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ബധിരർക്കായുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്
മാർത്തോമ ബധിര വിദ്യാലയം.കുട്ടികളുടെ കേൾവി പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. സ്പീച്ച് തെറാപി സെന്റർ
ക്ലിനിക്ക് ഇവിടെ പ്രവർത്തിക്കുന്നു.
ഈ വിദ്യാലയം ഒരു റസിഡൻഷ്യൽ വിദ്യാലയമാമണ്.കുട്ടികൾക്ക് താമസിച്ച് പഠിക്കുവാനുള്ള എല്ലാ സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്.
പ്രത്യേക സ്പീച്ച് തെറാപ്പി ക്ലാസ് കുട്ടികൾക്ക് നൽകിവരുന്നു.
മെസ് ഹാൾ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം എന്നിവയും ഉണ്ട്.
വിശാലമായ കളിസ്ഥലം,ഫൂട്ബോൾ കോർട്ട് എന്നിവയും സജ്ജമാണ്.
കൊച്ചു കുട്ടികൾക്കായുള്ള മിനി പാർക്കും നമ്മുടെ വിദ്യാലയത്തിന്റെ സൗകര്യത്തിൽ പെടുന്നു.
കമ്പ്യൂട്ടർ ലാബ്,മൾട്ടി മീഡിയ ക്ലാസ് റൂം എന്നിവയും ഈ വിദ്യാലയത്തിൽ ഉണ്ട്.