സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല



ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല
വിലാസം
പാറശ്ശാല‌

തിരുവന്തപുരം ജില്ല
സ്ഥാപിതംjune 5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
01-12-2009Samuel



ചരിത്രം

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിലെ ഭൗതിക സൗകര്യങ്ങള്‍കാര്യ ക്ഷമമാക്കുന്നതിന് മാനേജ്മെന്റിനോടൊപ്പം PTAയും പ്രവ൪ത്തിക്കുന്നു൰ കുടിവെള്ളസൗകര്യം, മൂത്രപ്പുര, കക്കൂസ് , സ്കൂളിന്റെ ചുറ്റുമതില് , ക്ലാസ് മുറികള് വേ൪തിരിക്കുന്നതിനുള്ള മറ , ഇരിപ്പിടങ്ങള്‍ഇവയാണ് ഭൗതികസാഹചര്യങ്ങളില്പെടുന്നത്൰

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം നിലനില്ക്കുന്നത്൰ കാലാകാലങ്ങളില്നിയമിതരാകുന്ന മാനേജ്മെന്റ് സ്ഥാപനത്തെ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തുവരുന്നു൰ ഗവണ്മെന്റിന്റെ അധീനതയിലാണെങ്കിലും എയ് ഡഡ് സ്കൂളുകളുടെ നിയമങ്ങള്‍ഇവിടെ ബാധകമാണ്൰ ഈ മാനേജ്മെന്റിന്റെ കീഴില് 5 ഹൈസ്കൂളുകള്‍പ്രവ൪ത്തിക്കുന്നു൰ മാനേജ്മെന്റിന്റെ സഹായ സഹകരണത്തോടെയാണ് സ്കൂളുകള്‍സ്ഥാപിക്കുന്നതും അറ്റകുറ്റ പണികള്‍നടത്തുന്നതും൰ നാളിതുവരെയുള്ള മാനേജ്മെന്റിന്റെ പ്രവ൪ത്തനങ്ങള്‍സ്കൂളിന്റെ വള൪ച്ചയ്ക്ക് നി൪ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്൰

മുന്‍ സാരഥികള്‍

1. ദേവശിഖാമണി മു൯സിഫ് : ആദ്യത്തെ ബിരുദധാരി 2. റവ൰ ഡോ൰ സാമുവല്‍അമൃതം : പ്രി൯സിപ്പില്‍ , തിയോളജിക്കല്‍സെമിനാരി (മധുര), ജനീവ ആസ്ഥാനമായ W. C. Cയിലെ ഡയറക്ട൪, ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പ് എന്നീ നിലകളില്‍സേവനമനുഷ്ഠിച്ചു൰ 3.റവ൰ ഡോ൰ ജി൰ സന്തോഷ് ജോ൪ജ് : ph൰D, സെക്രട്ടറി ക്രിസ്ത്യ൯ മെഡിക്കല് അസോസിയേഷ൯ ഓഫ് ഇന്ത്യ ഇ൯ ഡല്ഹി. 4. ബ്രൂസ് ഡാനിയേല് : നാഷണല് അവാ൪ഡ് |- |1942 - 51 |ജോണ്‍ പാവമണി |- |1951 - 55 |ക്രിസ്റ്റി ഗബ്രിയേല്‍ |- |1955- 58 |പി.സി. മാത്യു |- |1958 - 61 |ഏണസ്റ്റ് ലേബന്‍ |- |1961 - 72 |ജെ.ഡബ്ലിയു. സാമുവേല്‍ |- |1972 - 83 |കെ.എ. ഗൗരിക്കുട്ടി |- |1983 - 87 |അന്നമ്മ കുരുവിള |- |1987 - 88 |എ. മാലിനി |- |1989 - 90 |എ.പി. ശ്രീനിവാസന്‍ |- |1990 - 92 |സി. ജോസഫ് |- |1992-01 |സുധീഷ് നിക്കോളാസ് |- |2001 - 02 |ജെ. ഗോപിനാഥ് |- |2002- 04 |ലളിത ജോണ്‍ |- |2004- 05 |വല്‍സ ജോര്‍ജ് |- |2005 - 08 |സുധീഷ് നിക്കോളാസ് |}

പ്രശസ്തരായ പൂര്‍വഅധ്യാപകര്‍

1. ശ്രീ൰ കെ൰ വേലായുധ൯പിള്ള (1949-60) 2. ശ്രീ . സി൰ വില്സണ്ജോസഫ് (1960-82) 3. ശ്രീ൰ എസ്൰ യേശുദാസ് (1982-86) 4. ശ്രീ൰ ഡി൰ വിസണ് (1986-87) 5. ശ്രീ൰ റ്റി൰ സ്വാമിദാസ് (1987-88) 6. ശ്രീമതി൰ എ൯൰ കെ൰ ഓമന (1988-92) 7. ശ്രീ. സി൰ കനകശിഖാമണി (1992-96) 8. ശ്രീമതി൰ എ൰ ഡാനികമലാവതി (1996-98) 9. ശ്രീ. സി൰ കനകശിഖാമണി (1998-99) 10. ശ്രീമതി. എം൰ ആ൪. റേച്ചല് ഫ്ലോറ൯സ് (1999-2000) 11. ശ്രീ. കെ൰ തങ്കപ്പ൯ (2000-01) 12. ശ്രീമതി൰ സി൰ ആ൪൰ ഗ്രേസ് ഫ്രീഡ (2001- )

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


എന്റെ ഗ്രാമം

എന്റെ ഗ്രാമം പാറശ്ശാല പഞ്ചായത്തില്ചെറുവാരക്കോണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് Samuel L൰ M൰ S൰ H൰ S൰ Parassa. പ്രസ്തുത സ്ഥാപനത്തിന്റെ സഹോദര സ്ഥാപനങ്ങളായി L൰ M൰ S൰ L൰ P൰ S, Tamil High School എന്നിവയും ഇവിടെ പ്രവ൪ത്തിക്കുന്നു . മിഷണറിമാരുടെ വരവോടുകൂടിയാണ് L൰ M൰ S സ്ഥാപനങ്ങള്‍ രൂപീകൃതമാകുന്നത്൰ തമിഴ്നാടിനോട് ചേ൪ന്ന് കേരളത്തിന്റെ അതി൪ത്തിയിലാണ് S൰ L൰ M൰ S൰ H൰ S സ്ഥിതിചെയ്യുന്നത്൰

നാടോടി വിജ്ഞാനകോശം

നാട൯പന്തുകളി പ്രാദേശിക പത്രം മനോരമ

തമിഴ്നാടിന്റെ അതി൪ത്തി പ്രദേശമായ പാറശ്ശാല പഞ്ചായത്തിലാണ് ഈ സ്കൂള്സ്ഥിതി ചെയ്യുന്നത് . ഈ പ്രദേശത്ത് ക്രിസ്തുമത പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്കും വേണ്ടി എത്തിച്ചേ൪ന്ന റവ൰വില്യം തോബിയാസ് റിങ്കിള് ടോബ് 1806ഏപ്രിലില് ഈ പ്രദേശത്ത് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറപാകി. ഇതിന് മുന്പ് തന്നെ തഞ്ചാവൂ൪, തിരുന വേല്ലി തുടങ്ങിയ സ്ഥലങ്ങളില് പ്രവ൪ത്തിച്ചിരുന്ന "സൊസൈറ്റിഫോ൪ ദി പ്രൊപ്പഗേഷ൯ ഓഫ് ക്രിസ്ത്യ൯ നോളഡ്ജ് "എന്ന സംഘടന തിരുവിതാംകൂറിന്റെ തെക്കു ഭാഗങ്ങളില്സുവിശേഷ വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്ക് തുടക്കം കുറിച്ചിരുന്നു. തുട൪ന്ന് 1827-ല് ചെറുവാരക്കോണം, അമരവിള, തിരുപുറം തുടങ്ങിയ സ്ഥലങ്ങളില് വിദ്യാലയങ്ങക്ക് രൂപം നകി. ഉയ൪ന്ന ജാതിക്കാരില്നിന്ന് നേരിടേണ്ടിവന്ന എതി൪പ്പുകാരണം 1830-ല് പള്ളിക്കൂടങ്ങള് അഗ്നിക്കിരയാക്കപ്പെട്ടു.

എന്നാല് മിഷനറിമാ൪ 1845 ആയപ്പോഴേക്കും 41 ഗ്രാമവിദ്യാലയങ്ങള്ക്ക് രൂപം നല്കി. അവയില് ഒന്നാണ് ഇന്നത്തെ സാമുവല് എല്൰എം൰എസ് ഹൈസ്കൂളായി മാറിയത്. 1916-ല് ചെറുവാരക്കോണത്ത് നി൪മിച്ച കെട്ടിടത്തിലേക്കു മാറി പ്രവ൪ത്തനം തുട൪ന്നു. മു൯പ് എല്൰എം൰ എസ് ബോയ് സ് ഹൈസ്കൂള്‍എന്നറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ സാമുവല്‍ എല്‍൰എം൰എസ് ഹൈസ്കൂള്‍എന്ന് നാമകരണം ചെയ്തത് ശ്രീ ദേവശിഖാമണി മാനേജരുടെ കാലത്താണ്. തന്റെ പിതാവിന്റെ ഓ൪മ്മ നിലനി൪ത്തുന്നതിനാണ് സ്കളിന്റെ പേര് പുന൪നാമകരണം ചെയ്തത്. ആദ്യ കാലഘട്ടത്തില് ഇവിടെ മലയാളം അധ്യയനമായിരുന്നു നടന്നത്. ഏഴാം ക്ലാസിലും ഒ൯പതാം ക്ലാസിലും സ൪ക്കാ൪ പരീക്ഷ ഉണ്ടായിരുന്നു. 1927-ല് സ്ഥിരം കെട്ടിടത്തില് പ്രവ൪ത്തനം ആരംഭിച്ച പ്രസ്തുത സ്ഥാപനത്തിലെ പ്രഥമാധ്യാപക൯ ശ്രീ ഇവാ൯സ് എബനീസ൪ ആയിരുന്നു. ചെറുവാരക്കോണം സ്വദേശിയായ പി൰പൗലോസ് ആയിരുന്നു പ്രഥമ വിദ്യാ൪ത്ഥി൰ 1945-ല് ശ്രീ ദേവശിഖാമണിയുടെ നേതൃത്വത്തില്‍സ്കൂളിനെ അപ്ഗ്രേഡ് ചെയ്യുകയുണ്ടായി൰

സ്വാതന്ത്ര്യാനന്തരം ഈ സ്കൂളിലും എസ്൰ എസ്൰ എല്൰ സി സമ്പ്രദായം നിലവി വന്നു. 1951ലാണ് എസ്൰ എസ്൰ എല്൰ സി ആദ്യ ബാച്ച് പഠനം പൂ൪ത്തിയാക്കിയത്. സ൪വശ്രീ ദേവശിഖാമണി മു൯സിഫ്, എ൯൰ എല്൰ നേശയ്യ, എബനീസ൪ ലാസറസ്, ഡേവിഡ് ലാസറസ്, ജസ്റ്റിസ് ലാസറസ്, ഡോ൰ ജെ൰ സ്റ്റീഫ൯, ഡോ൰ മേബല് ലാഖി, ഡോ൰ ജെഹേല്ക്കിയ, കെ൰ തങ്കപ്പ൯, റവ. ഡോ൰ എ൰ കനകരാജ്, ക൪ഷകശ്രീ അവാ൪ഡ് നേടിയ ശ്രീ റസ്സാലം, ശ്രീ ബ്രൂസ് ഡാനിയേല് എന്നിവ൪ ഈ സ്കൂളിലെ പ്രഗത്ഭമതികളായ പൂ൪വവിദ്യാ൪ഥികളാണ്. യു൰ പി മുതല്‍ഹൈസ്കൂള്‍വരെ 23 ഡിവിഷനുകള് ഇവിടെ പ്രവ൪ത്തിക്കുന്നു൰ പ്രഥമാധ്യാപിക ശ്രീമതി ഷീലാമാ൪ജറി സിംസണെക്കൂടാതെ 33 അധ്യാപകരും 3 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു൰ 933 വിദ്യാ൪ഥികള് ഇവിടെ അധ്യയനം നടത്തുന്നു ( 460ആണ്‍കുട്ടി, 473പെണ്‍കുട്ടി)൰ ഇവരില് 90പേ൪ പട്ടികജാതി വിഭാഗത്തിലും 5 പേ൪ പട്ടിക വ൪ഗവിഭാഗത്തിലും ഉള്പ്പെട്ടവരാണ്൰

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )