ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
ലിറ്റിൽ കൈറ്റ്സ്ലിറ്റിൽ കൈറ്റ്സ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ പകൽക്കുറി സ്കൂളിലും ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു.
ലക്ഷ്യങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
- വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക.
- വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക,.
- ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക .
- സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക.
- ഭാഷാകമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക .