2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
ഈ വർഷത്തെ പ്രവേശനോൽസവം June വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. DTA പ്രസിഡന്റ് ശ്രീ.വടുവൊത്ത് കൃഷ്ണകുമാർ അധ്യക്ഷ പദം അലങ്കരിച്ച മീനിംഗിൽ സൗത്ത് ആഫിക്കയിലെ വിവിധ സ്ക്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപികയായി പ്രവർത്തിച്ച മതി. രോഷ്നി ജോർജ് നൈനാൻ വിഷ്ടാതിഥിയായിരുന്നു. സ്ക്കൂൾ വൈസ് ചെയർമാൻ റവ. പി.കെ ചാക്കോ അച്ചൻ ,ശ്രീകണ്ഠേശ്വരം വാർഡ് കൗൺസിലർ ശ്രീ രാജേന്ദ്രൻ നായർ സ്ക്കൂൾ മാനേജർ ശ്രീ. സുകു സി. ഉമ്മൻ, പൂർവവിദ്യാർത്ഥിനി ശ്രീമതി.റാണി .എൻ . ഡി. എന്നിവർ പങ്കെടുത്തു.
വായനാവാരം
ജൂൺ 19 തന്നെ പ്രത്യേക അസംബ്ലിയോടെ വായനാ വാരത്തിന് തുടക്കം കുറിച്ചു. വിവിധ പത്രങ്ങൾ വിദ്യാലയത്തിലെത്തിക്കുന്ന പ്രോഗ്രാമുകളും നടത്തപ്പെട്ടു. വായനാക്കുറിപ്പ് അവതരിപ്പിക്കൽ, വായനാ ഗാനം, വായനാ ദിനസന്ദേശങ്ങൾ കിസ് പ്രസംഗം കാവ്യാലാപനം തുടങ്ങി വായന വളർത്തുന്ന പല മത്സരങ്ങളും വിദ്യാലയത്തിൽ സംഘടിപ്പിച്ചു. കേരള കൗമുദിയും പി.എൻ . ഫൗണ്ടേഷന് ഒരുമിച്ച വായനാവാരവുമായി ബന്ധപ്പെട്ട് സംഘടിച്ച മത്സരത്തിൽ കുമാരി ദിവ്യലക്ഷമി ഒന്നാം സ്ഥാനം നേടി.
യോഗാ ദിനം ജൂൺ 21
യോഗദിനത്തിൽ യു.പി. ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥിനികളെയും ഉൾപ്പെടുത്തി യോഗ ചെയ്തു. ഇതിന്റെ ഒരു വീഡിയോ ഫിറ്റ് ഇന്ത്യാ ചാനലിൽഅപ്‌ലോഡ് ചെയ്തു. ജിമ്മി ജോർജ് ഇൻഡോർ സ്റേഡിയത്തിൽ യോഗ ദിനത്തിൽ നടന്ന പരിപാടിയിൽ ഗൈഡിങ്ങിലെ കുട്ടികൾ പങ്കെടുത്തു. യോഗ ദിനത്തോടനു ബന്ധിച്ച് തിരുവനന്തപുരം രാജ്‌ഭവനിൽ നടന്ന യോഗ പരിശീലനത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന മിനൽ എൻ കേരള ഗവർണർക്കൊപ്പം പങ്കെടുത്തു.
സംഗീത ദിനം
സംഗീത ദിനവുമായി ബന്ധപ്പെട്ട് കാവ്യാലാപനം, വിവിധ സിനിമഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു. 10 A ലെ അന്ന ഡെൻസി സംഗീതത്തിന്റെ മാസ്മരികതെയെക്കുറിച്ച് ഒരു പ്രസംഗം അവതരിപ്പിച്ചു.
ജൂൺ 15 ന് ലോക വയോജന പീഢന വിരുദ്ധ ബോധവൽക്കരണ ദിനത്തിൽ കുട്ടികൾ അതുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി.
ജൂൺ 26
ലോകലഹരിവിരുദ്ധദിനം
ലഹരിവിരുദ്ധ ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി. 9 A യിലെ സംഗീത വിജയൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ ഗാനം വിദ്യാർത്ഥികൾ ആലപിക്കുകയും ചെയ്തു. സ്ക്കൂളിലെ മുഴുവൻ മാതാ പിതാക്കൾക്കും ലഹരി എന്ന സമൂഹിക വിപത്തിനെക്കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബോധവൽക്കരണ പരിപാടിയെ തുടർന്ന് കലാജാഥ വിദ്യാലയത്തിനു ചുറ്റും നടത്തുകയുണ്ടായി. അതിൽ ഗൈഡിംഗിലെ കുട്ടികൾ അവതരിപ്പിച്ചതെരുവുനാടകം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി.
ജൂലൈ 5 ബഷീർ ദിനം
പ്രമുഖ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ ജീവിത ചരിത്രം പ്രത്യേക അസംബ്ലിയിൽ അവതരിപ്പിക്കുക ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട സാഹിത്യ ക്വിസും സംഘടിപ്പിച്ചു.
ക്ലബ് ഉത്ഘാടനം
ഈ അധ്യയനവർഷത്തെ വിവിധ ക്ലബ്ലുകളുടെ ഉത്ഘാടനം 18-7-2022 തിങ്കളാഴ്ച നടന്നു. St.Joseph's HSS ലെ അധ്യാപകനും സാഹിത്യകാരനുമായ ശ്രീ രാജൻ.വി. പൊഴിയൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി. ശ്രീലേഖ ടീച്ചർ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.
കുട്ടികളിലെ സർഗവാസന വളർത്തുന്നതിന് വിദ്യാരംഗം പോലെയുള്ള ക്ലബുകൾ വ ഹിക്കുന്ന പങ്കിനെപ്പറ്റി ഉത്ഘാടകൻ ഓർമ്മിപ്പിച്ചു. ചിന്തോദ്ദീകകവും ലളിത സുന്ദരവുമായ ഉദ്ഘാടന പ്രഭാഷണം കൊണ്ട് ശ്രീ. രാജൻ വി.പൊഴിയൂർ സർ വിദ്യാർത്ഥികളെയും അധ്യാപകരെയും ആവേശത്തിലാക്കുകയും ചെയ്തു ഉത്ഘാടന പ്രസംഗത്തിനിടെ ധാരാളം ചോദ്യങ്ങൾ അദ്ദേഹം കുട്ടികളോട് ചോദിക്കുകയും ശരി ഉത്തരം പറഞ്ഞവർക്ക് സമ്മാനം നൽകുകയും ചെയ്തു. വർക്ക് എക്സ്പീരിയൻസ് ക്ലബ് അംഗങ്ങൾ ചാർട്ട് പേപ്പർ കൊണ്ട് തയാറാക്കിയ ഒരു ഷർട്ട് ഉദ്ഘാടകന് സമ്മാനിച്ചു. വിവിധ ക്ലബ് അംഗങ്ങൾ അവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ അവതരിപ്പിച്ചു.
,