സഹായം/ഉപതാൾ
< സഹായം
പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. വിവരങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാക്കും. പേജ് തുറന്നുവരാൻ കാലതാമസമുണ്ടാക്കും. ഇക്കാരണങ്ങളാൽ, ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം.
പ്രത്യേക ശ്രദ്ധയ്ക്ക്: പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര് എന്ന വിധത്തിൽ മാത്രമേ ഉപതാൾ സൃഷ്ടിക്കാവൂ. ജി.എച്ച്.എസ്. പുല്ലൂർ ഇരിയ എന്ന സ്കൂളിന്റെ താളിൽ ഭൗതികസൈകര്യങ്ങളെക്കുറിച്ചെഴുതാൻ ഉപതാൾ സൃഷ്ടിക്കുവാൻ ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ എന്നായിരിക്കണം കണ്ണി ചേർക്കേണ്ടത്.











