ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ
ഹിന്ദി ക്ളബ്
കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ ഒന്ന് മുതൽ നടന്നു വന്ന ഹിന്ദി വാരാചരണ പരിപാടി ''ഹിന്ദി ഉത്സവ്'' സമാപിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം ജെ ജേക്കബ്, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷാ വിജയൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ,ഡയറ്റ് പ്രിൻസിപ്പാൾ Dr. എം കെ ലോഹിദാസൻ, എച്ച് എസ് എസ് പ്രിൻസിപ്പാൾ ശ്രീമതി ജിസ് പുന്നൂസ് ,എച്ച് എം മുരളീധരൻ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പത്താം ക്ളാസിലെ ഹിന്ദി പാഠ പുസ്തകത്തിലെ "വസംത് മേരേ ഗാവ് കാ "എന്ന പാഠത്തിന്റെ ലേഖകൻ ശ്രീ മുകേഷ് നൗട്യാൽ ഉത്തരാഖണ്ടിൽ നിന്നും വിശിഷ്ട അതിഥിയായി എത്തിയത് ചടങ്ങിന് മോടി കൂട്ടി. കുട്ടികൾ ഹിന്ദിയിൽ കഥ, കവിത, നാടകം, സംഘ നൃത്തം, കവിതാലാപനം ,പ്രശ്നോത്തരി, പ്രസംഗം , നാടൻപാട്ട് ,നൃത്തം, സ്ക്കിറ്റ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു .അഞ്ചാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെയുള്ള പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരം ശ്രദ്ധേയമായി. ക്ലബ് കണവീനർ കൊച്ചുറാണി ജോയി സ്വാഗതവും ഇന്ദുജ പി വി നന്ദിയും രേഖപ്പെടുത്തി.
ആശംസകൾ....
വിവിധ പരിപാടികളിൽ നിന്ന്...............
ഹിന്ദി ക്ളബ് 2022
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ളബിന്റെയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഒരു മാസമായി നടന്നു വന്ന ഹിന്ദി ഉത്സവ് സമാപിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള അധ്യക്ഷത വഹിച്ച യോഗം പൂച്ചപ്ര ഗവ.ഹൈസ്ക്കൂൾ ഹെഡ്‍മാസ്റ്റർ ഷനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, ഹെഡ്മിസ്ട്രസ്സ് എം ജീന, മെമ്പർ ശ്രീജിത്ത് സി.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. മുട്ടത്തു വച്ചുണ്ടായ ബസപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വ്യക്തിയെ ഹോസ്പിറ്റലിൽ എത്തിച്ച കുടയത്തൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അക്ഷയ് ഉദയനെ മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ഈ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ലാസ് ടീച്ചർ കൊച്ചുറാണി ജോയി സമ്മാനങ്ങൾ നൽകി ആദരിച്ചു. അധ്യാപകരായ കെ.കെ.ഷൈലജ, നിഷ ജേക്കബ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾ സംഘഗാനം, തിരുവാതിര, വള്ളംകളി, ഓട്ടൻ തുള്ളൽ,നാടൻ പാട്ട്, സ്ക്കിറ്റ്, നാടകം, സംഘനൃത്തം എന്നിവ ഹിന്ദിയിൽ അവതരിപ്പിച്ചു. 5 മുതൽ 10 വരെയുള്ള പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ് നടന്നത്. ഹിന്ദി ക്ലബ് കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും ജോസഫ് മാത്യു നന്ദിയും രേഖപ്പെടുത്തി.
സംസ്കൃത ക്ളബ്
2020 august മാസം ശ്രാവണ പൂർണിമ സംസ്കൃതദിനം sanskrit club ന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി നടത്തി... അതോടനുബന്ധിച്ചു കുട്ടികൾ സംസ്കൃതത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.. സ്കൂൾതല prasnothari മത്സരത്തിൽ വിജയിച്ച ടിനു ടോമി, ടോണ ടോമി എന്നിവർ സബ്ജില്ലാ തലത്തിലും സമ്മാനർഹരായി... കൂടാതെ ഗാനലാപന മത്സരത്തിൽ ഐശ്വര്യ P ഷോമോൻ സബ്ജില്ലാത്തലത്തിൽ ഒന്നാം സ്ഥാനം നേടി... ചിത്രചന മത്സരത്തിൽ ടോണ ടോമി, ദുർഗ സന്തോഷ് എന്നിവർ പങ്കെടുത്തു...
ലിറ്റററി ക്ളബ്
ലിറ്റററി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം ഭാഷകളിലുള്ള വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുന്നു
ഇ ടി ക്ളബ്
.അധ്യാപകർക്ക് സാങ്കേതികവിദ്യയിലൂടെ അധ്യാപനം മികവുറ്റതാക്കി തീർക്കുവാൻ സഹായിക്കുകയാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത് .അധ്യാപകർ ഹൈടെക് ക്ലാസ് മുറികളിലെ ഐസിടി സാധ്യതകളും ഐ സി ടി ഇതര സാധ്യതകളും മനസിലാക്കുന്നു. .ഡിജിറ്റൽ ക്യാമറ പരിശീലനം വീഡിയോ ഷൂട്ടിംഗ് എഡിറ്റിംഗ് ഡബ്ബിംഗ് തുടങ്ങിയ പരിശീലനം നൽകുന്നു.
ഐ ടി ക്ളബ്
സ്കൂളിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ ഐ ടി ക്ളബ് പ്രവർത്തിക്കുന്നു.ഡിജിറ്റൽ പെയിൻ്റിംഗ്, മലയാളം ടൈപ്പിംഗ് ,മൾട്ടി മീഡിയ പ്രസന്റേൻ, പ്രോഗ്രാമിംഗ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നു
ഹെൽത്ത് ക്ളബ്
ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും കുട്ടികളും ഉൾപെടുന്ന ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്. ശ്രീമതി ഇന്ദു കൺവീനറായിട്ടുള്ള ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി നല്ലരീതിയിൽ പ്രവർത്തിക്കുന്നു.ആരോഗ്യവകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ തിങ്കളാഴ്ചയും നൽകുന്നു .വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും നടത്തി. ക്ലബ്ബ് അംഗങ്ങൾ സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്. എല്ലാ ആഴ്ചയും സ്കൂളിലെ എല്ലാ കുട്ടികൾക്കും അയൺ ഗുളിക വിതരണം ചെയ്യുന്നുണ്ട്. ക്ലബ്ബ് അംഗങ്ങൾ യോഗം ചേരുകയും പൊതുവായ ആരോഗ്യ പരിപാലന കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.
ഇക്കോ ക്ളബ്
“ഗതകാല തലമുറകൾ പൈതൃകമായേൽപ്പിച്ച
തറവാട്ടു ധനമല്ല ഭൂമി.
വരുമൊരു തലമുറയിൽ നിന്ന് നാം കടം വാങ്ങിയ
തിരികെ എൽപ്പിക്കേണ്ടൊരീ ഭൂമി...”
ഭുമിയെ എത്രമാത്രം കരുതലോടെ കാക്കണം എന്ന് ഈ വരികൾ നമ്മോടു പറയുന്നു. മനുഷ്യന്റെ അമിതമായ ദുരയും വിവേകരഹിതമായ ചൂഷണവും മുലം പ്രകൃതി നാൾക്കുനാൾ ശോഷിച്ചു കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ വികസന കാഴ്ചപ്പാടുകൾ മുലം നാം ഓരോ പ്രകൃതിയെതകർത്തെറിയുന്നു. അത് നമ്മുടെ ജീവിതവുമായി എല്ലാ തരത്തിലും ബന്ധിച്ചു നിൽക്കുന്ന കണ്ണിയാണ്. അതിനെ സംരക്ഷിക്കേണ്ടതാകുട്ടെ നമ്മുടെ കടമയും. നമ്മുടെ ആഹാരശീലങ്ങളിൽ, വസ്ത്രധാരണത്തിൽ, കാർഷിക വ്യവസായരംഗങ്ങളിൽ, ഭവനനിർമാണത്തിൽ എന്നു വേണ്ട എല്ലാ രംഗങ്ങളിലും ഈ ശ്രദ്ധ നാം പുലർത്തേണ്ടതുണ്ട്. പ്രകൃതി സരഹൃദപരമായ വീക്ഷണത്തോടു കുടി മാഞ്ഞുപോയ നന്മകൾ വീണ്ടെടുക്കാനും പ്രകൃതിതിയെ തനിമയോടു കുടി സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ നിന്ന് തുടങ്ങേണ്ടതാണ്. മാറിവരുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് മാനവികതയുടെ നില നിൽപ്പിന് ആധാരമാണ്. ജലത്തിന്റെ, ജീവവായുവിന്റെ, ജീവജാലങ്ങളുടെ വീണ്ടെടുപ്പിനായി നമുക്ക് കൈകോർക്കാം. പരിസ്ഥിതി സംരക്ഷണം ജീവിതചര്യയായി ശീലിക്കുന്ന ഒരു പുതുതലമുറയെ പരിസ്ഥിതി ക്ലബ്ബിലൂടെ നമുക്ക് സൃഷ്ടിക്കാം ക്ളബിലെ അംഗങ്ങളായ എല്ലാ കുട്ടികളും കൃഷി പരിപാലനത്തിലും പൂന്തോട്ട നിർമ്മാണത്തിലും മാലിന്യ സംസ്ക്കരണം ഝല സംരക്ഷണം മുതലായ കാര്യങ്ങളിലെല്ലാം പങ്കുവഹിക്കുന്നു. അധ്യാപകരായ കെ കെ ഷൈലജ കൊച്ചുറാണി ജോയി എന്നിവരുടെ നേതൃത്വത്തിൽ ഇക്കോ ക്ളബ് ഭംഗിയായി പ്രവർത്തിക്കുന്നു.
ലക്ഷ്യങ്ങൾ
- കുട്ടികളിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങള് ആവിഷ്കരിച്ച് നടപ്പിലാക്കുക
- പരിസ്ഗിതിസരഹൃദ ജീവിതവീക്ഷണം വളർത്തിയെടുക്കുക
- സാധാരണ ക്ലാസ്റും പ്രവർത്തനങ്ങളുടെ പരിമിതികൾ മറികടന്ന് പ്രകൃതി പഠന ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ സജ്ജരാക്കുക
- ആഗോളതലത്തിൽ പരിസ്ഥിതിക്ക് വന്നുകൊണ്ടിരിക്കുന്ന സ്വാഭാവികവും അല്ലാത്തതുമായ വൃതിയാനങ്ങൾ തിരിച്ചറിയുക
- മാറുന്ന പരിസ്ഥിതിയെ പ്രകൃതിസയഹൃദപരമായി അതിജീവിക്കാനുള്ള ചിന്തകൾരുപപ്പെടുത്തുക
- പ്രകൃതിയും പ്രകൃതിവിഭവങ്ങളും വരാൻ പോകുന്ന തലമുറയ്ക്ക് കുടി ഉള്ളതാണെന്നതിരിച്ചറിവ് രൂപപ്പെടുത്തുക
- ച്രക്യതിസംരക്ഷണ മനോഭാവം രുപപ്പെടുത്തുന്നതിനുള്ള ജീവിതഗന്ധിയായ പ്രവർത്തനാനുഭവങ്ങൾ നടപ്പിലാക്കുക
- പ്രകൃതിയെ സ്നേഹിക്കാനും പരിപാലിക്കാനും ഓരോരുത്തർക്കും ഉള്ള ഇടംതിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുക
- പ്രക്യതിയുടെ നിലനിൽപിന് ഭീഷണി ആയേക്കാവുന്ന പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുക
- പ്രക്യതി സഹൃദകാഴ്ചപ്പാടുകൾക്കനുസ്യതമായ പ്രവർത്തനങ്ങൾ സ്വന്തം വിദ്യാലയത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കുക
- ഹരിതവിദ്യാലയം എന്ന കാഴ്ചപ്പാട് പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിദ്യാലയവികസനപദ്ധതിയിലും അക്കാദമികമാസ്‌റ്റർ ച്ലാനിലുംഉൾപ്പെടുത്താൻ നേതൃത്വപരമായ പങ്കുവഹിക്കുക
- പരിസ്ഗിതി സൗഹൃദ മനോഭാവം സമൂഹത്തിൽ വളർത്താൻ അനുയോജ്യമായപ്രവർത്തനങ്ങൾ രൂപകല്പന ചെയ്ത് നടപ്പിലാക്കുക
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
പ്രവർത്തി പരിചയ ക്ളബ്
പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂൾ വർക്ക് എക്സ്പീരിയൻസ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു.സ്കൂൾ തല പ്രവർത്തി പരിചയമേളകൾ നടത്തി കുട്ടികളുടെ കഴിവുകളും മികവുകളും കണ്ടെത്തുന്നു. അതിൽ മികവ് തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാ - ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുടയത്തൂരിലെ പ്രവൃത്തിപരിചയഅധ്യാപിക ജമീല റ്റി.എസ്. ആണ് .
*പ്രവർത്തനങ്ങൾ* .
അഞ്ച് മുതൽ ഒൻപതുവരെ ക്ലാസുകളിൽ പ്രവർത്തി പഠനത്തിൻറെ സിലബസ് അനുസരിച്ച് പാഠഭാഗങ്ങൾ എടുക്കുന്നു. എംബ്രോയ്ഡറി, പെയിൻറിംഗ് , ക്രാഫ്റ്റ് വർക്ക് , നെറ്റ് മേക്കിംഗ് , തുന്നൽ ,വെജിറ്റബിൾ പെയിൻറിംഗ് , മുതലായ .പ്രവൃത്തി പരിചയ മേള കളിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ 1പത്ത് ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .എച്ച് എസ് വിഭാഗത്തിൽ നിന്ന് അമൃത ബിജു സംസ്ഥാന തലത്തിൽ 2019 -ൽ കൈ തുന്നലിൽ പങ്കെടുത്തു. 2021 - ലെക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾ ക്രിസ്തുമസ് കാർഡ് നിർമ്മാണത്തിലും നക്ഷത്ര നിർമാണത്തിലും പങ്കെടുത്തു ,പരിശീലനം നേടി.
സൗഹൃദ ക്ളബ്
2011 മുതൽ സൗഹൃദ ക്ളബ് പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് സെല്ലിന്റെ കീഴിൽ ഹയർ സെക്കന്ററി സ്കൂളുകളിലെ കുട്ടികൾക്ക് കൗണ്സിലിംഗ് നൽകുന്നതിനുള്ള ബോഡിയാണ് സൗഹൃദ ക്ലബ്ബ്. കുട്ടികളിൽ മാനസികാരോഗ്യം വളർത്തുന്നതിനും,പഠനവിഷയങ്ങളിൽ നിന്നും,അദ്ധ്യാപകരിൽനിന്നും,സമൂഹത്തിൽ നിന്നുമുണ്ടാകുന്ന സമ്മർദ്ദങ്ങളെ പ്രതിരോധിക്കുന്നതിനും,അതിജീവിക്കുന്നതിനുമുള്ള ശേഷി വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക.,കൗമാര പ്രണയം,ലഹരി തുടങ്ങിയ കാരണങ്ങൾ മൂലമുണ്ടാകുന്ന ആത്മഹത്യ പ്രവണതയ്ക് തടയിടുകയും,ശരിയായകൗൺസിലിംഗിലൂടെ വിദ്യാർത്ഥിയുടെ മാനസിക ആരോഗ്യം സംരക്ഷിച്ച് ഉൗർജ്ജ്വസ്വലനാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും കുട്ടികളെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമാക്കി നിറുത്തുക എന്നതാണ് സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യം
നേച്ചർ ക്ളബ്
2014 - കാലത്തെ പ്രധാന അധ്യാപകനായിരുന്ന ജോയി സാറിന്റെ നേതൃത്വത്തിൽ മൂന്നാർ ഇരവികുളo നാഷണൽ പാർക്കിലേക്ക് പ്രകൃതി പഠനക്യാമ്പിനായി 40 കുട്ടികളും 4 അധ്യാപകരും യാത്രയായി .
2015-ൽ തിരുവനന്തപുരം നെയ്യാർ വന്യജീവി സങ്കേതത്തിലും 2016 -ൽ ഇടുക്കി, വെള്ളാപ്പാറ വന്യജീവി സങ്കേതത്തിലും2017-ൽ ഇടുക്കി മതികെട്ടാൻ ചോലയിലും 2019 -ൽ ഇടുക്കി വെള്ളാപ്പാറ യിലും 2020-ൽ തട്ടേക്കാട് പക്ഷിസങ്കേതത്തിലും പ്രകൃതി പഠന ക്യാമ്പുകൾ നടത്തി .ഓരോ ക്യാമ്പിലും 40 കുട്ടികൾ വീതം പങ്കെടുത്തിട്ടുണ്ട്. മൂന്നുദിവസത്തെ ക്യാംപിൽ ആദ്യ ദിവസം , വൈകിട്ട് പ്രകൃതി പഠന ക്ലാസ് / പരിസ്ഥിതി സൗഹൃദ ക്ലാസ്സ് / പക്ഷി നിരീക്ഷകരുടെ ക്ലാസ്സ് ഒക്കെ നടക്കാറുണ്ട്. രണ്ടാം ദിവസം വനത്തിലൂടെയുള്ള നിശബ്ദമായ ട്രക്കിംഗ് ആണ് സാധാരണം.
*പ്രകൃതി പഠന ക്ലാസ്സുകൾ ഒരു അവലോകനം*
ഇടുക്കി ജില്ലയിലെ വെള്ളപ്പാറ വന്യജീവി സങ്കേതത്തിൽ ആണെങ്കിൽ അതി രാവിലെയുള്ള നടത്തം പ്രധാനമാണ്. 2016-വരെ വൈവിധ്യമാർന്ന ധാരാളം പക്ഷികൾ ഉണ്ടായിരുന്ന വെള്ളപ്പാറ, പ്രളയശേഷം പക്ഷി രഹിതമായി എന്ന് പറയാം. ഉൾകാടുകളിലേക്ക് പക്ഷികൾ പോയിരിക്കാം എന്നാണ് വനപാലകർ അഭിപ്രായപ്പെടുന്നത് .ബോട്ട് യാത്രയും ഇടുക്കി ഹിൽവ്യൂ പാർക്കും വൈശാലി ഗുഹയും ചെറുതോണി അണക്കെട്ടുമുതൽ ഇടുക്കി ആർച്ച് ഡാം വരെയുള്ള നടത്തവും വെള്ളാപ്പാറയുടെ ആകർഷണമാണ്.
പൂതങ്ങൾ കെട്ടിയത് - എന്ന് അവകാശപ്പെടുന്ന ഭൂതത്താൻകെട്ട് ആണ് തട്ടേക്കാടിന്റെ പ്രത്യേകത. വൈവിധ്യമാർന്ന പക്ഷികളും അവയുടെ ശബ്ദവും തൂവലുകളുംവനയാത്രയിൽ ആരെയും ആകർഷിക്കും.പക്ഷി ശാസ്ത്രജ്ഞരുടെ ക്ലാസ്സുകളും ബോട്ട് യാത്രയും തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പ്രത്യേകതയാണ്.
ഇടുക്കി ജില്ലയിലെ മതികെട്ടാൻചോല .
പേത്തൊട്ടി അടുത്താണ് മതികെട്ടാൻചോല .സാധാരണക്കാരന്റെ പ്രകൃതി സ്നേഹത്തിനു മുൻപിൽ തോട്ടമുടമകൾ തോറ്റമ്പിയ കഥയാണ് മതികെട്ടാൻചോലയിലേത്. തമിഴ്നാട്ടിൽ കാണപ്പെടുന്ന, അതികഠിനമായ വരൾച്ചയിലും വളരുന്ന ഒരു തരം മുൾച്ചെടികൾ, തങ്ങളുടെ നാട്ടിലും കാണപ്പെടുന്നു എന്നത് ശ്രദ്ധിച്ച നാട്ടുകാർ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആകുലരായി.വനപാലകർക്കായി അവർ പിരിവെടുത്ത് ഭൂമി വാങ്ങി നൽകി. ആർക്കും ഒന്നും സ്വന്തമല്ല, എല്ലാo താല്ക്കാലികം മാത്രം എന്ന തിരിച്ചറിവോടെ പട്ടയം നഷ്ടപ്പെട്ട തോട്ടം മുതലാളിമാർ കുന്നിറങ്ങി. വീണ്ടും മതികെട്ടാൻചോല സ്വാഭാവികതയിലേക്ക് മടങ്ങി കൊണ്ടേയിരിക്കുന്നു . വൻമരങ്ങൾ നിറഞ്ഞ ചോലകളും റോഡോടെൻ ട്രോൾ പൂത്തുനിൽക്കുന്ന പുൽമേടുകളും മതികെട്ടാന്റെ പ്രത്യേകതയാണ്.
ഇരവികുളം ദേശീയോദ്യാനം : -
വരൈആടുകളും നീലക്കുറിഞ്ഞിയുo മഞ്ഞുമുള്ള മൂന്നാർ .മൂന്നോ നാലോ AC കൾ ഒന്നിച്ച് ഓൺ ചെയ്തു വെച്ചാൽ - എന്നതുപോലെ തണുപ്പുറ്റ ചോലവനങ്ങൾ .... മനുഷ്യരെ കണ്ട് ഇലകൾക്ക് പിന്നിലൊളിക്കുന്ന നീലഗിരി മാർട്ടിൻ ....എന്നും ഇരച്ചെത്തുന്ന നീർച്ചോലയുള്ള ഇറച്ചി പാറ... ഫോം ബെഡ് പോലെ പതുപതുത്ത ഇലക്കിടക്കയുള്ള വനമേഖലകൾ .... വരയാടുകളും ഇരപിടിയൻ സസ്യവും 12 വർഷം കൂടി പൂക്കുന്ന നീലക്കുറിഞ്ഞിയുo ഉള്ള ഇരവികുളം നാഷണൽ പാർക്ക് .... ദിനോസറുകളുടെ കാലം മുതൽ കാണപ്പെടുന്ന പന്നൽചെടികൾ ..... ഈന്ത് പോലെ വളർന്ന പന്നൽ മരം..... ഒരു സാധാരണക്കാരന് അപ്രാപ്യമായ ഇത്തരം കാഴ്ചകളും അനുഭവങ്ങളും ഒരു ക്യാമ്പ് അംഗത്തിന് സാധ്യമാണ്.
ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്
സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് രൂപം നൽകിയ ഗ്രൂപ്പാണ് ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്(CPG).യു.പി.ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 50 പേർ ഈ സേനയിൽ പ്രവർത്തിക്കുന്നു - കുട്ടികളെ കുട്ടികൾ തന്നെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ക്ലാസ്സ് മുറിയിലെ പ്രശ്നങ്ങൾ, പഠനവു ബോധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കുട്ടികൾക്കിടയിലെ അനാരോഗ്യ പ്രവണതകൾ, ലഹരിമരുന്നുകളുടെ ഉപയോഗം, എന്നിവ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് സ്കൂൾ അച്ചടക്ക കമ്മിറ്റിക്ക് ഇവർ രഹസ്യമായി റിപ്പോർട്ട് ചെയ്യുന്ന. കൗൺസിലിംഗ് അധ്യാപിക ഇന്ദുവിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് അംഗങ്ങൾ. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ചിട്ടയായ ജീവിതം ക്രമപ്പെടുത്താനും ഇതുവഴി സാധിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ റിവ്യൂ മീറ്റിംഗ് നടത്തും.
മാതൃഭൂമി സീഡ്
മാതൃഭൂമി സീഡ് 2014 - മുതൽ നമ്മുടെ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. പച്ചക്കറിത്തോട്ട നിർമ്മാണം, ഔഷധത്തോട്ട നിർമ്മാണം, പരിസര ശുചീകരണം, വൃക്ഷത്തൈ നടീൽ , വീട്ടിലൊരു അടുക്കളത്തോട്ടം എന്നിവ സീഡിന്റെ ആഭിമുഖ്യത്തിൽ ചെയ്യുന്നു. സീഡ് റിപ്പോർട്ടർമാർ , മാതൃഭൂമി സീഡ് നടത്തുന്ന ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.'സാമൂഹ്യ നന്മ വിദ്യാർത്ഥികളിലൂടെ' എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് മാതൃഭൂമി സീഡിന്റെ നേതൃത്തിൽ നടത്തിവരുന്നത്. പ്രകൃതി സംരക്ഷണം, കൃഷിയോടുള്ള താല്പര്യം, മൃഗപരി പരിപാലനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കാൻ സീഡിന് സാധിക്കുന്നു. സമൂഹത്തിന് മാതൃകയായി , ഒരു കരുതലായി നമ്മുടെ വിദ്യാർത്ഥികൾ മാറട്ടെ .... സീഡ് ഒരു പ്രേരക ശക്തിയായി എന്നും വിദ്യാർത്ഥികളിൽ നില നിൽക്കുന്നു.
*ജലശ്രീ ക്ലബ്ബ് രൂപീകരണവും എന്റെ കുടിവെള്ളം മാഗസിൻ പ്രകാശനവും*
കുടയത്തൂർ ഗ്രാമപഞ്ചായത്തിലെ ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ജലശ്രീ ക്ലബ്ബ് ഉദ്ഘാടനവും "എന്റെ കുടിവെള്ളം" മാഗസിൻ പ്രകാശനവും കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. പി.ടി.എ പ്രസിഡൻറ് ശ്രി. കെ .പി രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി. ഷീബ ചന്ദ്രശഖരൻപിള്ള ക്ലബ്ബിൻറെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും നടത്തി. ജലശ്രീ ക്ലബ്ബ് രൂപീകരണത്തിന്റെ പ്രാധാന്യത്തെപറ്റിയും ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും നിർവഹണ സഹായ ഏജൻസിയായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ടീം ലീഡർ കുമാരി. ആരതി എം. എസ് വ്യക്തമാക്കി. തുടർന്ന് ജലശ്രീ ക്ലബ്ബ് അംഗങ്ങൾ ജലവുമായി ബന്ധപ്പെട്ട വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കുകയും ജലസാക്ഷരത റാലി നടത്തുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം ജീന സ്വാഗതവും സീനിയർ അസിസ്റ്റന്റ് കൊച്ചുറാണി ജോയി നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ ലിൻഡ ജോസ്, മേഴ്സി ഫിലിപ്പ്, പി വി ഇന്ദുജ, സാന്ദ്ര, അനീഷ ജോസ് എന്നിവർ നേതൃത്വം നൽകി.
...തിരികെ പോകാം... |
---|