ഗവ. യു.പി.എസ്. കൂത്താട്ടുകുളം/ ഇതര പ്രവർത്തനങ്ങൾ

11:43, 20 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Harikrishnan Ashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പി ടി എ അവാർഡ്

 
പി ടി എ അവാർഡ് 2021-22

കൂത്താട്ടുകുളം ഗവ. യു പി സ്കൂളിന് ജില്ല പിടിഎ അവാർഡ്

പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ മികച്ച പി ടി എ ക്കുള്ള ജില്ലാ പുരസ്കാരം കൂത്താട്ടുകുളം

ഗവ. യു പി സ്കൂൾ പിടിഎ കമ്മിറ്റി ഏറ്റുവാങ്ങി.

ജില്ല ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടന്ന ചടങ്ങിൽ ഡിഡി ഹണി അലക്സാണ്ടർ പുരസ്കാര വിതരണം നിർവ്വഹിച്ചു.ജില്ലയിലെ രണ്ടാം സ്ഥാനമായ നാൽപ്പതിനായിരം രൂപയും സബ് ജില്ല പുരസ്കാരമായ പതിനായിരം രൂപയും സമ്മാനിച്ചു.

ഹെഡ്മാസ്റ്റർ എ വി മനോജ് പി ടി എ പ്രസിഡൻ്റ് ലിനു മാത്യു, ജോമോൻ കുര്യാക്കോസ്

മനോജ് കരുണാകരൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.ജില്ലയിൽ സർക്കാർ മേഖലയിൽ പ്രൈമറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ്.കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്, അശരണർക്ക്‌ സഹായം നൽകുന്ന കുഞ്ഞു മനസുകളുടെ സഹായഹസ്തം,എല്ലാവരേയും മികവിലേക്ക് എത്തിക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി, ജൈവ ,പച്ചക്കറി കൃഷി,  .

കോവിഡ് കാലത്തെ അകാദമിക പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകൾ പരിഗണിച്ചാണ് പുരസ്കാരം

ReplyForward