സ്കൂളിൻറെ അക്കാദമികവും  അക്കാദമികേദരവുമായ വിജയത്തിൽ സ്കൂൾ പിടിഎ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പിടിഎ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.സ്കൂൾ വർഷ ആരംഭം മുതൽ വർഷ അവസാനം വരെ ഉള്ള സ്കൂൾതല പ്രവർത്തനങ്ങളിൽ പിടിഎ സജീവമായി രംഗത്തുണ്ട്. സ്കൂൾ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും  പി ടി എ വലിയ പങ്കു വഹിക്കുന്നു ഈ വർഷത്തെ ജനറൽ ബോഡി യോഗം ഓഗസ്റ്റ് മാസം ഇരുപത്തി നാലാം തീയതിയാണ് സംഘടിപ്പിച്ചത് പൊതുയോഗത്തിൽ വിദ്യാർത്ഥികൾ പൊതുവിൽ നേരിടുന്ന പാഠ്യപാഠ്യേതര മേഖലകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും വേദിയൊരുങ്ങി.  ജനറൽബോഡി യോഗത്തിൽ ഏഴ് അംഗ എക്സിക്യൂട്ടീവ് ബോഡി അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായി. ശ്രീ രാജേഷ് പി ടി എ പ്രസിഡൻറ്  ആയി തെരഞ്ഞെടുക്കപ്പെട്ടു .ശ്രീമതി മിനി  എം പി ടി എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

  • സ്കൂൾ സാനിറ്റേഷൻ സഹായിക്കുകയും കുട്ടികൾക്ക് സാനിറ്റൈസർ നൽകുകയും ചെയ്യുന്നു.
  • കുട്ടികളുടെ പാഠ്യപാഠ്യേതര നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു.
എം പി ടി എ അംഗങ്ങൾ..
ശ്രീ രാജേഷ് പി ടി എ പ്രസിഡൻറ്
  • ഉച്ചഭക്ഷണത്തിന് നിലവാരം  പരിശോധിച്ചു ഉറപ്പുവരുത്തുന്നു.
ശ്രീമതി മിനി  എം പി ടി എ പ്രസിഡണ്ടായി

എം.പി.ടി.എ

തങ്ങളുടെ മക്കളുടെ പഠനകാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള ഒരു വേദിയാണ് എം.പി.ടി.എ. നല്ല മക്കളായ് വളർന്നാൽ അത് കുടുംബത്തിന് മാത്രമല്ല നാടിനാകെ നേട്ടമാണ്. അതിനാൽ മാതാപിതാക്കൾ മക്കളുടെ പഠനത്തിലും, സ്വഭാവത്തിലും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. .........എം.പി.ടി.എ കൂട‍ുതൽ അറിയ‍ുക