കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി | |
---|---|
വിലാസം | |
ഓര്‍ക്കാട്ടേരി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1961 - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-12-2016 | 16038 |
കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഓര്‍ക്കാട്ടേരി പട്ടണത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഏറാമല പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ 'കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കള്‍' സ്ഥിതിചെയ്യുന്നു. തികച്ചും ഒരു ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്നതാണ് ഈ സര്‍ക്കാര്‍ വിദ്യാലയം.
................................
ചരിത്രം
കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം-മലബാറിലെ ഏറാമല വില്ലേജ്.സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പര്‍ശമേറ്റ സ്ഥലം.സമരനായകര്‍ക്ക് ഊര്‍ജ്ജവും ദിശാബോധവും പകര്‍ന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓര്‍മകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂള്‍ എന്നത് ഒരു സ്വപ്നമായിരുന്നു. ഇന്ന് ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഉള്ള സ്ഥലത്ത് കിസാന്‍െറ പഞ്ചായത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രിയായിരുന്ന ശ്രീ.പട്ടംതാണുപ്പിള്ള അദ്ദേഹത്തിന്റെ ആത്മസുഹൃത്തും തികഞ്ഞ ഗാന്ധിയനും അധ്യാപകനുമായ ശ്രീ.കെ.കുഞ്ഞിരാമക്കുറുപ്പിന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.മൂന്നു ലക്ഷംപേര്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തില്‍ വച്ച് വിദ്യാഭ്യാസമന്ത്രി കൂടിയായ അദ്ദേഹം കെ.കുഞ്ഞിരാമക്കുറുപ്പിന് ഒരു ഹൈസ്കൂള്‍ അനുവദിക്കുന്നു എന്നു പ്രഖ്യാപിക്കുകയുണ്ടായി.ത്യാഗിവര്യനായിരുന്ന കുഞ്ഞിരാമക്കുറുപ്പ് ഈ വിദ്യാലയം സര്‍ക്കാര്‍ തലത്തില്‍ മതിയെന്ന് നിര്‍ബന്ധം പിടിക്കുകയും ശ്രീ.പട്ടംതാണുപ്പിള്ള,വിദ്യാലയം സര്‍ക്കാര്‍ മേഖലയിലാക്കുകയും ചെയ്തു.1961ല്‍ സ്ഥാപിതമായ ഈവിദ്യാലയം വൊക്കേഷണല്‍ ഹയര്‍സെക്കന്റെറി സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത് 1984 വര്‍ഷത്തിലാണ്. ഹയര്‍സെക്കന്ററി വിഭാഗം 2000-2001 ല് നിലവില്‍ വരികയുണ്ടായി. സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകനും സ്ക്കൂള്‍ സ്ഥാപക കമ്മിറ്റി ചെയര്‍മാനുമായിരുന്ന ശ്രീ കെ. കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയം ഈവിദ്യാലയത്തിന് 2005 ല്‍ നല്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്ററിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആര് ആര് ടി വി ലാബും ഉണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള് വിഭാഗത്തിന് 1 കമ്പ്യൂട്ടര് ലാബും 1 വിശാലമായ ലൈബ്രറി കം റീഡിങ്ങ റൂമും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നന്മ ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- 2007-2008 ശ്രീധരന്‍
- 2007-2008 മുഹമ്മദ്
- 2008-2009 ബാലന്‍ .എ കെ
- 2009-2010 അനിതാക്യഷ്ണന്‍. എന്‍ കെ
നേട്ടങ്ങള്‍
അധ്യാപകരുടേയും പി.ടി.എ യുടേയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ധാരാളം പ്രസിഡണ്ടസ് സ്കൗട്ട്സ് പുരസ്ക്കാരങ്ങള്‍ ഇവിടെ ലഭിച്ചിട്ടുണ്ട്.1984 ല്‍ രാജസ്ഥാനില്‍ നടന്ന ദേശീയ ശാസ്ത്രമേളയില്‍ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു.ഓര്‍ക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച അരവിന്ദാക്ഷന്‍ എന്ന വിദ്യാര്‍ത്ഥിയെയും എന്‍.കെ.ഗോപാലന്‍മാസ്റ്ററെയും അന്നത്തെ ഇന്ത്യന്‍ പ്രസിഡണ്ട് ഗ്യാനിസെയില്‍ സിംഗ് അഭിനന്ദിക്കുകയുണ്ടായി.എന്‍.കെ.ഗോപാലന്‍മാസ്റ്റര്‍,സി.കെ.വാസുമാസ്റ്റര്‍,ബാലചന്ദ്രന്‍ പാറച്ചോട്ടില്‍,കെ.ബാലകൃഷ്ണന്‍മാസ്റ്റര്‍ എന്നിവര്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പാറക്കല്‍ അബ്ദുള്ള (എം.എല്‍.എ)
- ഡോ. കെ കുഞ്ഞമ്മദ്
ഇന്ന് വിദ്യാലയം
വഴികാട്ടി
{{#multimaps: 11.2545371,75.7692976 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|