ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ/കൂടുതലറിയാം
തൂലികത്തുമ്പിൽ
തൂലികത്തുമ്പിനാൽ തീർക്കുന്ന വിസ്മയാക്ഷരങ്ങൾ ഒരു വിദ്യാർത്ഥിക്ക് ഉയർന്ന മാർക്ക് നേടിത്തരുക എന്നതിലുപരി അതവരുടെ ഭാവി സ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകളേകുന്നു....
മികച്ച കയ്യക്ഷരം ഒരാളുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു, അത് മുന്നേറാനുള്ള ആത്മവിശ്വാസവും നൽകുന്നു.കുട്ടികളുടെ കയ്യക്ഷരം മെച്ചപ്പെടുത്തുന്നതിന് കാലിഗ്രാഫിയുടെ സഹായത്തോടെ പ്രത്യേക പരിശീലന പരിപാടി , വർക്ക് ബുക്ക്, ചാർട്ട്, ക്യാൻവാസ് ഉപയോഗിച്ചുള്ള പ്രത്യേക പരിശീലനം
"നന്നായി എഴുതി തുടങ്ങുക.....
നല്ല നാളേയ്ക്ക് വേണ്ടി".....
സർഗവസന്തം
വായനയുടെ വിസ്മയ ലോകത്തിലേക്ക് ഒരു യാത്ര
സാഹിത്യ ചർച്ചകൾ, സംവാദങ്ങൾ
സർഗാത്മക ആവിഷ്ക്കാരം .പ്രസംഗം. ഗാനം , തുടങ്ങിയ കലാ രംഗത്തെ കഴിവുകൾ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കാനും ഉള്ള അവസരം
അക്ഷര കിരണം
മാതൃഭാഷാ നൈപുണ്യം
അനായാസം വായന, എഴുത്ത്
സാഹിത്യ രചന പരിചയം
വായന സംസ്ക്കാരം
സർഗാത്മക രചന വൈഭവം
TEEN FIT
വയനാട് ഓർഫനേജ് ഹൈസ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ശാരീരിക ക്ഷമതയും സ്വയം പ്രതിരോധവും ആർജിച്ചെടുക്കുന്ന പദ്ധതി.
സമ്പൂർണ ആരോഗ്യം കൈവരിക്കുന്നതിനും നിലനിർത്തുന്നതിനും കായിക പ്രവർത്തനങ്ങൾ നിർബന്ധമാണ്. ആരോഗ്യമുള്ള ശരീരം, ശാന്തമായ മനസ്സ്, നല്ല പെരുമാറ്റം, സാമൂഹ്യ സേവനം, ശ്രദ്ധ, ആത്മവിശ്വാസം എന്നിവ നേടിയെടുക്കുന്നതിന് കായിക പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിക്കുന്നു. ജീവിത ശൈലീ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ് ഉണ്ടാവുകയുള്ളൂ. വെല്ലുവിളികളെ പ്രതിരോധിക്കാൻ ശരീരത്തെയും മനസിനെയും പ്രാപ്തമാക്കുന്നു
" വെള്ളിയേക്കാളും സ്വർണത്തേക്കാളും മഹത്തായ സമ്പാദ്യവും ധനവും ആണ് ഒരാളുടെ ആരോഗ്യം" - ഗാന്ധിജി