കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23


പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂളുകളെ കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്കാരങ്ങളിൽ ജില്ലയിൽ ജില്ലാ തലത്തിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 15000 സ്കൂളുകളെ കോർത്തിണക്കി കൈറ്റ് ആണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. ജൂലൈ ഒന്നാം തിയ്യതി തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലുള്ള ശ്രീ.ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ഏർപ്പെടുത്തിയ ചടങ്ങിൽ ബഹുമാപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും സ്കൂൾ അധികൃതർ സമ്മാനം ഏറ്റുവാങ്ങി. 25000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും ആണ് ഒന്നാം സ്ഥാനക്കാർക്കുള്ള സമ്മാനം