കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം

ലോക പരിസ്ഥിതി ദിനം

പ്രവേശനോത്സവം 
കമ്പിൽ: കോവിഡ്19 മഹാമാരി കാരണം സ്കൂളുകൾ അടച്ചിട്ടതിനാൽ ഈവർഷം പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ജൂൺ 1 രാവിലെ 10 മണിക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ എം മമ്മു മാസ്റ്റരുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി അബ്ദുൽമജീദ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ നിസാർ,നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ നിഷാ കെ പി, പി.ടി.എ പ്രതിനിധി  മൊയ്തുഹാജി, മദർ പി.ടി.എ പ്രസിഡണ്ട്  രമണി, സുമയ്യ, മുജീബ്, എ പി പ്രമോദ്കുമാർ, അധ്യാപകരായ കെ വിമല, എം വി ഗീത, പ്രേമലത, അശോകൻ, കെ വി മുസ്തഫ, നസീർ, ഷാജേഷ് തുടങ്ങിയവർ ‌ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ സ്വാഗതവും പി എസ് ശ്രീജ നന്ദിയും പറഞ്ഞു.

കമ്പിൽ: കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ചിട്ടതിനാൽ കുട്ടികൾ വീടുകളുടെ പരിസരങ്ങളിൽ തൈകൾ നട്ടും പരിസരം ശുചിയാക്കിയും ലോക പരിസ്ഥിദിനം ആചരിച്ചു. മിക്ക കുട്ടികളും ഇതിൽ പങ്കാളികളായി. അധ്യാപകർ ഓൺലൈൻ ആയി കുട്ടികൾ ക്ലാസ്സ് ഗ്രൂപ്പുകൾ വഴി നിർദ്ദേശങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ദിനം ആചരിച്ചത്. പരിസ്ഥിതി ദിനാചാരണത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ നന്ദി അറിയിച്ചു.

വായനാ വാരാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
കമ്പിൽ:  ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാ വാരാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കവിയും സിനിമാ ഗാന രചയിതാവും  ചിറക്കൽ രാജാസ് ഹയർസെക്കൻഡറി പ്രിൻസിപ്പാളുമായ ശ്രീ പ്രശാന്ത് കൃഷ്ണൻ നിർവഹിച്ചു. ശ്രീമതി അംബികവർമ്മ പി എൻ പണിക്കർ അനുസ്മരണം നടത്തി. അധ്യാപകരായ ശ്രീ ലബീബ്, ശ്രീമതി ഗീത എം വി  ആശംസകൾ നേർന്നു. ശ്രീമതി ശ്രീജ പി എസ് സ്വാഗതവും ശ്രീമതി അപർണ്ണ നന്ദിയും രേഖപ്പെടുത്തി.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കമ്പിൽ: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലളിതമായ ചടങ്ങോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ശ്രീ അശോകൻ, ഷെമിൻ രാജ് എന്നിവർ സ്വാതന്ത്രദിന സന്ദേശം നൽകി. തുടർന്ന് യുപി വിഭാഗം കുട്ടികൾ ക്വിസ് മത്സരം, ദേശഭക്തിഗാനം,പതാക നിർമ്മാണം, പ്രച്ഛന്നവേഷം, തുടങ്ങിയവ ഓൺലൈനായി നടത്തി. ഹൈസ്കൂൾ വിഭാഗം കുട്ടികൾ സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മിച്ചു. അറബിക് വിദ്യാർത്ഥികൾ അറബിക് കാലിഗ്രാഫി തയ്യാറാക്കി.
ശാസ്ത്രരംഗം ഉദ്ഘാടനം
കമ്പിൽ: ഈ വർഷത്തെ ശാസ്ത്രരംഗം ഉദ്ഘാടനം ഓൺലൈനായി നടത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ശ്രീമതി ബേബി ലത ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ശ്രീമതി സിന്ധു. പി, ശ്രീമതി അജിത, ശ്രീമതി ദിവ്യ, ശ്രീമതി പ്രേമലത, ശ്രീമതി ഷജില തുടങ്ങിയവർ ആശംസകൾ നേർന്നു. ശ്രീമതി ദീപ പി കെ സ്വാഗതവും ശ്രീമതി ബിന്ദു എം നന്ദിയും പറഞ്ഞു

നവംബർ 1 കേരളപ്പിറവി ദിനം

ഈ വർഷത്തെ കേരളപ്പിറവിദിനം വളരെയധികം സന്തോഷം നൽകുന്ന ഒന്നായിരുന്നു. ഒന്നര വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം  വീണ്ടും സ്കൂൾ തുറന്നത് നവംബർ ഒന്നിനായിരുന്നു. കുട്ടികൾ വളരെ സന്തോഷത്തോടു കൂടി സ്കൂളിലേക്ക് വന്നു. അധ്യാപകർ കുട്ടികളെ സ്വാഗതം ചെയ്തു. കോവിഡ്  പ്രോട്ടോകോൾ പ്രകാരം ശരീര ഊഷ്മാവ് അളന്നും  സാനിറ്റൈസർ നൽകിയും കുട്ടികളെ അധ്യാപകർ സ്കൂളിലേക്ക് വരവേറ്റു.

പേപ്പർ ചലഞ്ച് ആക്രി ചലഞ്ച്
കമ്പിൽ: കണ്ണൂർ ജില്ല എൻ എസ് എസിന്റെ നേതൃത്വത്തിൽ ആദിവാസി മേഖലകളിൽ വിനോദ വിജ്ഞാന കേന്ദ്രം സ്ഥാപിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിലേക്ക് തികച്ചും വേറിട്ട രീതിയിൽ ധനശേഖരണം നടത്തിവരികയാണ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്. കോവിഡ് 19കാലമായതിനാൽ ധനശേഖരണം നടത്തുവാൻ സാധിക്കാത്തത് കൊണ്ട്, ധന ശേഖരണത്തിന്റെ ഒന്നാം ഘട്ടം എന്ന നിലയിൽ "പേപ്പർ ചലഞ്ച് ആക്രി ചലഞ്ച്" എന്ന പരിപാടിയിലൂടെ എൻ എസ് എസ് വളണ്ടിയർമാർ അവരുടെ വീടുകളിലെ പഴയ പേപ്പറുകളും ആക്രികളും ശേഖരിച്ചു കൊണ്ട് വിൽപ്പന നടത്തുകയും പത്തായിരത്തിനു മുകളിൽ രൂപ ആദിവാസി മേഖലകളിൽ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന വിനോദ വിജ്ഞാന കേന്ദ്രത്തിലേക്ക് സംഭാവന നൽകുകയും ചെയ്തു. ഇതിനു വേണ്ടി പ്രയത്നിച്ച കൗൺസിലർ സുനിൽ സാറെയും എൻ എസ്എ സ് വളണ്ടിയർമാരെയും പ്രിൻസിപ്പാൾ ശ്രീ രാജേഷ് പ്രശംസിച്ചു. രണ്ടാം ഘട്ടം എന്ന നിലയിൽ സ്കൂളിൻറെ സമീപത്തെ വീടുകളിൽ നിന്നും പേപ്പറുകളും ആക്രികളും ശേഖരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് എൻ എസ് എസ് വളണ്ടിയർമാർ.

ഫാത്തിമത്ത് റുഷ്‌ദക്ക് ഒന്നാം സ്ഥാനം
കമ്പിൽ: വിദ്യാരംഗം സബ്ജില്ലാതല സർഗോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ കഥ, ചിത്രരചന, നാടൻപാട്ട്,  കവിതാലാപനം, ഏകാഭിനയം എന്നീ ഇനങ്ങളിൽ പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തം മികവ് ഉള്ളതായിരുന്നു. കഥാരചനയിൽ പങ്കെടുത്ത ഫാത്തിമത്ത് റുഷ്‌ദ 9ഡി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ജെൻഡർക്ലബ്ബ്ഉദ്‌ഘാടനംചെയ്തു കമ്പിൽ: കമ്പിൽ മാപ്പിള ഹൈസ്കൂളിൽ ജെൻഡർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. റിസോർസ് സെന്ററിന്റെ ഭാഗമായിട്ടാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. പുതു തലമുറയിൽ ലിംഗസമത്വം (ജെൻഡർ ഇക്വാളിറ്റി) ഉറപ്പാക്കാനാണ് സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീ ജെൻഡർ ക്ലബ്ബ് ‌ രൂപീകരിക്കുന്നത്. കുട്ടികൾ കൗമാരത്തിലെത്തുന്ന എട്ടാം ക്സാസുമുതലാകും ക്ലബ്ബുകളുടെ പ്രവർത്തനം. പ്രൊഫഷണൽ കോളേജുകളിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയിൽ രൂപീകരിക്കുന്ന ക്ലബ്ബുകളുടെ പ്രവർത്തകരെ റിസോഴ്‌സ്‌ പേഴ്‌സൺമാരാക്കും. ഇവരിലൂടെ പുറത്തുള്ളവർക്ക്‌ ജെൻഡർ ബോധവൽക്കരണം നൽകും. നിലവിൽ കുടുംബശ്രീക്ക്‌ എ.ഡി.എസ്‌ തലത്തിൽ ബാലസഭകളുണ്ട്‌. എന്നാൽ എല്ലാ വിദ്യാർഥികൾക്കും ജെൻഡർ ബോധവൽക്കരണം നൽകാനാണ്‌ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക ക്ലബ്ബ് രൂപീകരിക്കുന്നത്‌. സ്കൂൾ പി.ടി.എ.വൈസ്പ്രസിഡണ്ട് മൊയ്തു ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ കെ.വി.അസ്മ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത സർവീസ് പ്രൊവൈഡർ സൗമ്യ ശിവൻ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ നിസാർ.എൽ, സി.ഡി.എസ് ചെയർപേഴ്സൺ ദീപ എന്നിവർ ആശംസ പ്രസംഗം നടത്തി. ശ്രീജ ടീച്ചർ സ്വാഗതവും ക്ലബ്ബ് കോഡിനേറ്റർ നന്ദിയും പറഞ്ഞു.
ഷട്ടിൽ കോർട്ട് നിർമ്മിച്ചു.
കമ്പിൽ: കമ്പിൽമാപ്പിള ഹൈസ്ക്കൂളിലെ അദ്ധ്യാപകരുടെ സഹകരണത്തോടെ ഷട്ടിൽ കോർട്ട് നിർമ്മാണം പൂർത്തിയാക്കി. സാമ്പത്തിക ചിലവും ശാരീരിക അധ്വാനവും സ്കൂൾ സ്റ്റാഫിന്റെ വകയായിരിക്കുന്നു. ഷട്ടിൽ കോർട്ട് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ നിസാർ എൽ ഉദ്ഘാടനം ചെയ്തു. കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സുധർമ്മ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ശ്രീജ പി. എസ്, ശ്രീ പ്രമോദ് പി ബി ആശംസ പ്രസംഗം നടത്തി.ശ്രീ നസീർ എൻ സ്വാഗതവും ശ്രി.ഷാജേഷ് കെ നന്ദിയും പറഞ്ഞു .

രാജ്യപുരസ്കാർ നേടിയവരെ അഭിനന്ദിച്ചു

കമ്പിൽ: 2021- 22  വർഷത്തിൽ എസ് എസ് എൽ സി ബാച്ചിലെ 22 കുട്ടികൾ രാജ്യ പുരസ്കാർ പൂർത്തിയാക്കി. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ ഉള്ള മാസ്ക് നിർമ്മാണം കോവിഡ് 19  ബോധവൽക്കരണം തുടങ്ങിയവ സ്കൗട്ട്& ഗൈഡ് നടത്തിയ പ്രവർത്തനങ്ങളിൽ ചിലതാണ്. കൂടാതെ വീടുകളിലെ "കിച്ചൻ ഗാർഡൻ" ഉപേക്ഷിച്ച കുപ്പികൾ മറ്റു വസ്തുക്കൾ തുടങ്ങിയവ കൊണ്ടുള്ള അലങ്കാര പണികളും നടത്തി. രാജ്യ പുരസ്‌കാർ നേടിയ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ സർട്ടിഫിക്കറ്റ് നൽകി. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ സാജേഷ്, അധ്യാപകരായ നസീർ, ഷമിൻരാജ്, സ്കൗട്ട്മാസ്റ്റർ റാഷിദ് തുടങ്ങിയവർ പങ്കെടുത്തു.

പ്രവർത്തി പരിചയം ഒന്നാം സ്ഥാനം കമ്പിൽ മാപ്പിള ഹൈസ്കൂളിന്

കമ്പിൽ: സബ്ജില്ലാതല ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള പ്രവർത്തിപരിചയ മേളയിൽ കമ്പിൽ മാപ്പിള ഹൈസ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നത് ശ്രീമതി ദിവ്യ ടീച്ചറാണ്. കുട, എൽ.ഇ.ഡി ബൾബ്, മെഴുകുതിരി, പേപ്പർ പേന,ചോക്ക്, സോപ്പ്, അലങ്കാര വസ്തുക്കൾ, പാവ, ആഭരണങ്ങൾ തുടങ്ങി ധാരാളം വസ്തുക്കൾ നിർമ്മിക്കുവാൻ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ സ്കൂളിലെ സ്റ്റാഫും പി.ടി.എ ഭാരവാഹികളും അഭിന്ദിച്ചു.

റിപ്പബ്ലിക് ദിനം ആഘോഷിച്ചു
കമ്പിൽ: കോവിഡ് 19 മഹാമാരി കാരണം ഈ വർഷവും ലളിതമായ ചടങ്ങോടുകൂടി കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ റിപ്പബ്ലിക് ദിനാഘോഷം നടത്തി. നീണ്ട ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സ്കൂളുകൾ വീണ്ടും തുറന്ന സന്തോഷത്തിലായിരുന്നു കുട്ടികൾ. എന്നാൽ കോവിഡ് മൂന്നാം തരംഗം അതിശക്തമായി തിരിച്ചു വന്നതോടുകൂടി വീണ്ടും സ്കൂളുകൾ അടച്ചതിനാൽ ഈ വർഷവും റിപ്പബ്ലിക് ദിനാഘോഷത്തിന് മങ്ങലേറ്റു. പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ റിപ്പബ്ലിക് ദിന സന്ദേശം നേർന്നു.

റിപ്പബ്ലിക്ക് ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി

കമ്പിൽ: 26-1-2022 റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഓൺലൈൻ പ്രസംഗ മത്സരം നടത്തി. കുട്ടികളോട് രണ്ട് മിനുട്ടിൽ കുറയാത്ത വീഡിയോ വാട്സ്ആപ്പ് വഴി ടീച്ചർമാർക്ക് അയച്ചു കൊടുക്കുവാൻ ആവശ്യപ്പെട്ടു. കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.

കായികക്ഷമതാ പരിശോധന നടത്തി

കമ്പിൽ: തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ എം.എൽ.എ ശ്രീ.എം വി ഗോവിന്ദൻമാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ കായിക ക്ഷമത പരിശോധനയുടെ ഒന്നാംഘട്ടം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു. ഉയരം, തൂക്കം, പുഷ്അപ്പ്‌, സിറ്റപ്പ്, ശ്വസന ക്ഷമത തുടങ്ങിയവയാണ് ഒന്നാം ഘട്ടം കായികക്ഷമതാ പരിശോധനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ പൈസർ ടെസ്റ്റ് മുഖാന്തിരമാണ് കുട്ടികളുടെ ശ്വസനക്ഷമത പരിശോധിച്ചത്. കായിക അധ്യാപകൻ ശ്രീ ഷാജേഷ് മാസ്റ്ററാണ് കായികക്ഷമതാ പരിശോധനക്ക് നേതൃത്വം കൊടുത്തത്.

അഭിമാന മുഹൂർത്തം 
കമ്പിൽ: കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ   2020 -2021 വർഷത്തെ USS സ്കോളർഷിപ്പിന് 3 കുട്ടികൾ അർഹത നേടി..നയന ഇ, ഫാത്തിമത്ത് സഫീറ ആർ കെ, അക്ഷയ് സി എന്നിവരാണ് USS സ്കോളർഷിപ്പിന് അർഹത നേടിയത് സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ അഭിമാനാർഹമായ നേട്ടം തന്നെയാണ്. വിജയികളെ പി.ടി.എയും സ്റ്റാഫും അഭിനന്ദിച്ചു.
കഴിഞ്ഞ വർഷത്തെ സ്കൂൾ പത്രത്തിന് വേണ്ടി ഇവിടെ സന്ദർശിക്കുക