ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്
ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.
കൈറ്റ് മാസ്‌റ്റർ: സാദിഖലി കെ കൈറ്റ് മിസ്ട്രസ്: ഷീബ ടി
30 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ ലീഡർ ഫിദ എം.കെ, ഡെപ്യൂട്ടി ലീഡർ ആയി ഷാനിദ് നെയും തിരഞ്ഞെടുത്തു . എല്ലാ ബുധനാഴ്ചകളിലും, മാസംതോറും രണ്ടാം ശനിയാഴ്ചയും കൈറ്റ് മാസ്‌റ്റർ ,കൈറ്റ് മിസ്ട്രസ് ചേർന്ന് ക്ലാസുകൾ നയിക്കുന്നു.
ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ
1. കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ക്യാമ്പ്
സ്കുളിലെഎല്ലാ കുട്ടികൾക്കും കോവിഡ് വാക്സിനേഷൻ എടുക്കാൻ വേണ്ടി രജിസ്ട്രഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
2. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം
സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക്കമ്പ്യൂട്ടർ പരിചയപ്പെടാൻ ഒരു ദിവസത്തെ കമ്പ്യൂട്ടർ പരിശീലനം നൽകി, ഇത്തരം കുട്ടികളെ ക്ലാസ് മുറിയിൽ സജീവമാക്കാനുള്ള പ്രവർത്തനങ്ങൾ, ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ എന്നിവയിലും പങ്കാളികളാക്കി.
3. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പും ബോധവൽക്കരണവും.
4. അമ്മ അറിയാൻ പദ്ധതി
നെല്ലിക്കുത്ത് ജിവിഎച്ച്എസ്എസ് ലെ 8 , 9 , 10 ക്ലാസുകളുടെ അമ്മമാർക്കും തോട്ടുപൊയിൽ യുപി സ്കൂളിലെ അമ്മമാർക്കും, ജി.എൽ.പി എസ് നെല്ലിക്കുത്ത് നോർത്തിലെ അമ്മമാർക്കും പദ്ദതിയുടെ ഭാഗമായി ബോധവൽകരണ ക്ലാസ് നൽകി.
സ്കൂൾ ഹൈടെക് പ്രവർത്തനങ്ങളിൽ ലിറ്റൽസ് ക്ലബ്ബിൻറെ ഇടപെടൽ
സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ നടത്തി.
സ്കൂളിന്റെ മികവുകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവ യഥാസമയം സ്കൂളിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അപ്ഡേഷൻ ചെയ്യുന്നു.
സ്കൂൾ പാർലമെൻറ് ഇലക്ഷൻ വോട്ടിങ് മെഷീൻ ഉപയോഗിച്ച് നടത്തി.
ഡിജിറ്റൽ മാഗസിൻ 2022
ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനങ്ങളിൽ ഒന്നായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു .പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് സബ്ബ്ജില്ലാ-ജില്ലാ-സംസ്ഥാനതല പരിശീലനവും നൽകും.30 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് യൂണിറ്റിൽ ള്ളത്.
സ്കൂൾതല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
20-01-22 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.36 അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ , കൈറ്റ് മാസ്റ്റർ സാദിഖ് അലി, SITC ജമാലുദ്ദീൻ എന്നിവരായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തത് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക് വേഗം ചെയ്യുന്നതിന് സാധിച്ചു.
ഒമ്പതാം ക്ലാസ്‍കാർക്കുള്ള സ്ക്രാച്ച് പരിശീലനപരിപാടി.
ഒമ്പതാം ക്ലാസ്‍കാർക്കുള്ള സ്ക്രാച്ച് പരിശീലനപരിപാടി തുടരുന്നു. വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷമുള്ള ഒരു മണിക്കൂർ സമയമാണ് ഉപയോ
ഗിക്കുന്നത് .പരിശീലനപരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് അധ്യാപകർ നേതൃത്വം നൽകുന്നു.