ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കവിതകൾ
ഭാവനയിലൂറിക്കൂടും
ഭാഷയെ പോഷിപ്പിക്കുവാൻ
കരവിരുതാൽ ചമച്ചീടുന്നു നാം
ഭാഷാ കേളികൾ........
വ്യത്യസ്താർഥതലങ്ങളിൽ
വാച്യവും വ്യംഗ്യവും ......
താള ലയഭംഗിയോടെ
വൃത്തവും ചമത്കാരവും ചമച്ചീടുന്നു നാം "കവിതകളിൽ "
ഓണപ്പുലരി
രേവതി ആർ.ആർ,6 ഇ
ഓണപ്പൂവിളിയോടെത്ര
ഓടിനടന്നു പൂനുള്ളി
ഓണപ്പുലരി വന്നല്ലോ
ഓണത്തപ്പനെഴുന്നള്ളാൻ
ഓലത്തോരണം തൂക്കാലോ
ഓലപ്പീപ്പി വിളിക്കാലോ
ഓണസദ്യ രുചിക്കാലോ
ഓണപ്പാട്ടുകൾ പാടാലോ
ഓണക്കളികൾ കളിക്കാലോ
ആർത്തുചിരിച്ചു കളിക്കാലോ
ആടിപ്പാടി രസിക്കാലോ
കുഞ്ഞിക്കുരുവി
എൻജീൽ എഎൽ,3 ബി
നേരം പുലരും നേരത്ത്
ഞാനിറങ്ങി മുറ്റത്ത്
ഒരു കുഞ്ഞിക്കുരുവി മുറ്റത്ത്
പാടിപ്പാടിയിരിക്കുന്നു.
പഴവും പാലും കൊടുത്തപ്പോൾ
കുഞ്ഞിക്കുരുവി തിന്നല്ലോ
പഞ്ഞിമെത്ത കൊടുത്തപ്പോൾ
കുഞ്ഞിക്കുരുവി കിടന്നല്ലോ.
വന്നല്ലോ മഴയും കാറ്റു പറയാതെ
പാവം കുഞ്ഞിക്കുരുവി.....
പറന്നു പോയി പറയാതെ.
കുഞ്ഞിക്കുരുവി നിന്നെക്കാത്ത്
ഞാനിവിടെ ഉണ്ടല്ലോ.
വേഗം പാറി
തിരികെ വരൂ...തിരികെ വരൂ...
സ്വപ്ന വിദ്യാലയം
അനാമിക. എസ്. എസ്, 5 ഡി
അന്നൊരു നാളിൽ ഞാൻ അമ്മയോടൊപ്പമായ് ആദ്യമായ് സ്കൂളിൽ നടന്നു മെല്ലെ പതിയെ പടിവാതിൽ കടന്നു ചെന്നു പലരേയും ആദ്യമായ് കണ്ടന്നു ഞാൻ പേടിയാൽ അമ്മയെ ചേർത്തുപിടിച്ചു ഞാൻ ഓടിയൊളിക്കാൻ ശ്രമിച്ചു ആരോ ഒരാൾ വന്നു മുറുകെ പിടിച്ചെന്നെ അമ്മയിൽ നിന്നടർത്തിമാറ്റി തേങ്ങിക്കരഞ്ഞുകൊണ്ടന്നു മുഴുവനും തേടി ഞാനമ്മയെ എങ്ങും ഏതോ കരങ്ങൾ വാരിയെടുത്തെന്നെ നെറുകയിൽ ചുംബനം നൽകി കരയല്ലേ കുഞ്ഞേയെന്നോടു ചൊല്ലി കവിളിലൊരുമ്മയും നൽകി ചുറ്റും ഞാനമ്മയെ നോക്കി ഒത്തിരി കൂട്ടുകാരുണ്ടവിടെ ആരോ ഉറക്കെ വിളിച്ചതു കേട്ടു ഞാൻ ടീച്ചറേ എന്നൊരു ശബ്ദമായി ആ വിളി ഞാനെൻെ അമ്മയെ വിളിക്കുന്നപോലെ ഒത്തിരി കളിയും ചിരിയുമായ് കൂട്ടുകാർ ഇത്തിരി നേരം ഞാൻ നോക്കി നിന്നു സന്താപമെല്ലാം പതിയെ മറഞ്ഞു സന്തോഷമൊത്തിരി തോന്നിത്തുടങ്ങി എന്നും ഞാൻ ഉത്സാഹത്തോടെ കളിച്ചു ഇന്നും ഞാൻ പഠിച്ചു രസിച്ചീടുന്നു പുതിയൊരതിഥി ആഗതമായി പുതിയ പുലരികൾ നഷ്ടമായി കോവിഡ്19 എന്നൊരു രോഗം കൊറോണയെന്നൊരു വെെറസുമായെത്തി എത്രയോ നാളായി കാത്തിരിക്കുന്നു ഞാൻ പുതിയ വിദ്യാലയമൊന്നു കാണാൻ ഒരു നോക്കു കാണണം ഗുരുക്കൻമാരെ ഒരേ ക്ളാസിലെ കൂട്ടരേയും പുതു വിദ്യാലയമെന്നുമെൻ ഓർമ്മയിൽ സ്വപ്നത്തിലെന്നും കണ്ടീടുന്നു സ്വപ്നത്തിലെന്നും കണ്ടീടുന്നു
പുതുവർഷ പുലരി
അഭിഷേക് എ.എം,5 ഡി
കിഴക്കുഉണർന്നു ചിരിച്ചു
കിളികളുണർന്നു ചിലച്ചു
പ്രകൃതി ഉണർന്നു
പുതിയൊരു പുലരി
വരവായി........
പുതുവർഷപ്പുലരി
കുളിച്ചൊരുങ്ങി വരൂ
നിറമനസോടെ വരൂ
നന്മയിലുണരും
പുതുവർഷത്തെ
മനസാൽ വരവേൽകാം.
മഴവില്ല്
വൈഗ എ അഭിലാഷ്,5 ഡി
ഞാനൊരു പാവം മഴവില്ല്
മാനത്തുണ്ടൊരു മഴവില്ല്
ഏഴു നിറങ്ങളു ള്ള മഴവില്ല്
കാണാൻ നല്ലൊരു മഴവില്ല്
എന്നും കാണാൻ കഴിയില്ല
എന്നടുത്തെത്താൻ കഴിയില്ല
എന്നെത്ത ലോടാൻ കഴിയില്ല
ഞാനൊരു പാവം മഴവില്ല്
മാനത്തുണ്ടൊരു മഴവില്ല്
ലോകസമാധാനം
അർജുൻ എസ്.ആർ,7 ഡി
യുദ്ധം നാടിനു നന്നല്ല ,
യുദ്ധം നാടിനു നന്നല്ല
യുദ്ധം വിതയ്ക്കും ചെയ്തികളെല്ലാം
മനുഷ്യരാശിക്കാപത്ത്
യുദ്ധത്താൽ ധരണിയിൽ ശിരസറ്റുവീഴുന്നു ,
ഹസ്ത പാദങ്ങൾക്കോ മുറിവേൽക്കുന്നു, ദേഹമാസകലം നിണത്താലൊഴുകുന്നു ,
പോർക്കള മങ്ങനെ രക്തക്കളമാകുന്നു. നോക്കൂ മർത്യരെ നാം വിതയ്ക്കും നാശങ്ങൾ നമ്മിൽ തന്നെ ഭവിക്കുന്നു
അതിനാൽ നമ്മൾ അറിഞ്ഞിടേണം ഇനിയൊരു യുദ്ധം വേണ്ടേ
വേണ്ട
ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട.
ലോകസമാധാനം നിലനിർത്താനായി നമുക്കും ശ്രമിക്കാം കൂട്ടരേ
ലോകസമാധാനം നിലനിർത്താതായാ നമുക്കും ശ്രമിക്കാം കൂട്ടരെ.
സ്നേഹം
ശ്രീലക്ഷ്മി.എ.ബി,6 ഇ
സ്നേഹപാതിരി വിടരും പൂവിൽ സ്നേഹത്താൽ ഉണരും മനുഷ്യർ വിരിയുന്നുണ്ട് പൂക്കൾ സ്നേഹത്തിന്റെ പൂക്കൾ സ്നേഹത്തിന്റെ കലപില ശബ്ദം സ്നേഹത്തിന്റെ പച്ചപ്പിൽ വിരിയുന്ന പൂക്കൾ കാലന്തോറും മനുഷ്യരുടെ മുഖത്ത് പുഞ്ചിരി തൂകും സ്നേഹത്തിന്റെ പാതിര
കാട്ടുപൂവിൻ ചില്ലയില്ലപ്പുറം സ്നേഹത്തിന്റെ ഒഴുക്ക് സൂര്യന്റെ കിരണം കണ്ടാൽ തോറ്റുപോവില്ല നമ്മുടെ സ്നേഹം സ്നേഹപാതിരി വിടരും പൂവിൽ സ്നേഹത്താൽ ഉണരും മനുഷ്യർ
എന്റെ അമ്മ
അനഘ എസ്.എ,5ഇ
ത്യാഗത്തിന് പുണ്യ -
മാണെന്റെയമ്മ!
എന്നിൽ നിറയുന്ന
സ്നേഹമാണമ്മ!
ഞാൻ കണ്ടയാദ്യ -
ഗുരുവാണമ്മ!
അറിവിന്റെ തങ്ക -
ക്കിരണമമ്മ!
എന്റെ മനസ്സിലെ
വേദമാണമ്മ!
വേദത്തിൽ കാണും
ദൈവമാണമ്മ!
അമ്മയെനിക്കൊരു
കോവിലണ്
എന്റെ സ്വപ്നം
അനാമിക. എസ്. എസ്, 5 ഡി
പിറന്നുവീഴുന്ന ജന്മങ്ങൾക്കൊക്കെയും
പിറവിയിലേ അംഗവൈകല്യവും
അന്നൊരു നാളിലുണ്ടായ യുദ്ധത്തിൽ
ഇന്നും നമ്മൾ ദുഃഖിച്ചീടുന്നു
പൈതങ്ങളൊക്കെയും അനുഭവിച്ചീടുന്ന
വേദന കാണുമ്പോൾ തേങ്ങുന്നു മനവും
കൈയ്യില്ലാത്തവർ കാലില്ലാത്തവർ
ഇരുട്ടിൽ കൂട്ടുകാർ കാഴ്ചയില്ലാത്തവർ
ഒരു ദേശമാകെ കത്തിയമർന്നു
ഒരു നിമിഷത്തിൽ ചാരമായി മാറി
നാമിതു കണ്ടു തളരുമ്പോഴും
മനസിൽ നിറയെ ദുഃഖത്തിൻ ഭാരവും
എന്തിനുവേണ്ടിയി
ക്രൂരത ചെയ്തു
എത്ര ജന്മങ്ങൾ പൊലിഞ്ഞുപോയി
അരുതേ അരുതേ ഇനിയും അരുതേ
അന്നത്തെ ദുരന്തം ആവർത്തിക്കരുതേ
യുദ്ധചിന്തകൾ വേണ്ടിനി നമുക്ക്
യുവതലമുറയതു വളർന്നു വരട്ടെ
ഇന്നത്തെ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ
നാളത്തെ നന്മമരങ്ങളാകട്ടെ
നന്മകൊണ്ടുപൊരുതി ജയിച്ചവർ
തിന്മയ്ക്കെതിരേ പോരാടിടട്ടെ
സ്നേഹം കൊണ്ടുരു ലോകം തീർത്ത്
യുദ്ധമില്ലാത്തൊരു കാലം തീർക്കട്ടെ
ഒറ്റക്കെട്ടായിയെ ല്ലാർക്കുമൊന്നിച്ച്
ഒരുമയോടങ്ങനെ ജീവിച്ചിടാം
എല്ലാ മനസിലും ഇങ്ങനെയിചിന്ത
ഉണ്ടായിടട്ടെയെന്നാണെന്റെ സ്വപ്നം
ഉണ്ടായിടട്ടെയെന്നാണെന്റെ സ്വപ്നം
അതിശയ പ്രകൃതി
നന്ദന ടി എ, 9 സി
പ്രകൃതിയെന്നുമൊരു അത്ഭുത സിദ്ധാന്തമാണ്.
പൂക്കളം പുഴകളും വൃക്ഷലതാദികളും
കാറ്റൊന്നു തൊട്ടാൽ തലകുലുക്കിച്ചിരിക്കും..
പക്ഷിയും തുമ്പിയും പൂമ്പാറ്റയും
പ്രകൃതിയെ തരളിതയാക്കുന്നു
വയലിലെ കതിരുകൾ ആടിയുലയുന്നുണ്ടേ.....
അതുഭുജിക്കാനായ് പക്ഷികളുമുണ്ടേ.....
പുഴകളിലെ സുന്ദര മത്സ്യങ്ങൾ
പ്രകൃതിക്കൊപ്പം കളിക്കുന്നുണ്ടേ.....
ഭൂമിയും അംബരവും
പ്രകൃതിയാൽ വിശുദ്ധമാണ്....!
തളിരിലകളെ കാറ്റ് തലോടുമ്പോൾ
അവ പുളകം കൊള്ളുന്നു...
പ്രഭാതത്തിൽ പൂമൊട്ടുകൾ
പുതപ്പിൽ നിന്നെത്തി നോക്കും.....
മർത്യരെല്ലാം പ്രകൃതിയെ ആശ്രയിക്കുന്നുണ്ടേ....
പ്രകൃതി എന്ന മാതാവിന് വന്ദനം.....
വന്ദനം....
ഈശനാം ഗാന്ധി
അനാമിക. S. S, 5 ഡി
അടിമകളായി നാം വെള്ളക്കാരുടെ
അധീനതയിൽ കഴിഞ്ഞൊരു കാലം
ഒന്നിനും മേതി
നും സ്വാതന്ത്ര്യമില്ലാതെ
ദുഃഖത്തിലാഴ്ന്നു കഴിഞ്ഞൊരുകാലം
വിരുന്നുകാരായി എത്തിയോരെല്ലാം
വിളയാടി വാണു നമ്മുടെ നാട്ടിൽ
സന്തോഷമില്ലാതെ കഴിഞ്ഞവർ നമ്മൾ
സന്താപം മാത്രം കൈമുതലാക്കി
അതിഥികളായി ചമഞ്ഞെത്തിയവർ
അകറ്റി നിർത്തി പാവമാം ഞങ്ങളെ
എന്തുചെയ്യണമെന്നറിയാതെ നാം
എത്രയോ നാളുകൾ കഴിച്ചു കൂട്ടി
താങ്ങായിതണലായി വളർന്നു തുടങ്ങി
ചെറിയൊരു ചെടിയതു വന്മരമായി
തളർന്നു കിടന്നൊരു മനസുകളെയെല്ലാം
തഴുകിയുണർത്തി വാന്മാരാക്കറ്റിൽ
വന്മരമായ നമ്മുടെ ഗാന്ധി
രാഷ്ട്രപിതാവാം മഹാത്മാഗാന്ധി
ഭാരതമക്കളാം ഞങ്ങളെയെല്ലാം
നെഞ്ചോടു ചേർത്ത് കരുത്തു നൽകി.
വഴുതി പോയൊരു നമ്മുടെ നാടിനെ
വരുത്തിയിലാക്കി തിരികെ നൽകി
സമരങ്ങൾ പലതും നടത്തിയ ഗാന്ധി
സമര മാർഗമായി നടത്തി സത്യാഗ്രഹം
കൂടെ ചേർന്നു യൊത്തിരി നേതാക്കൾ
ഒപ്പം ചേർന്നു ഞങ്ങളെല്ലാവരും
പലതും ത്യജിച്ചു നമുക്കായി ഗാന്ധി
രക്തം ചിന്തി നാടിനു വേണ്ടി
വേദന മറന്നു നമുക്കായി പൊരുതി
നേടി തന്നു ഇന്ത്യൻ സ്വാതന്ത്ര്യം
വെള്ളക്കാരെ തുരത്തി യോടിച്ചു
ഭാരത സ്വാതന്ത്ര്യം തിരിച്ചേൽപ്പിച്ചു
ഗാന്ധിയെ നാം വാഴ്ത്തി ടെണം
ഓരോ പുലരിയിലും ഓർത്തിടെണം
നമുക്കായി ജനിച്ചൊരു ഈശനം ഗാന്ധി
മറക്കരുതൊരിക്കലും പ്രാണനുള്ള കാലം
ഗാന്ധിജി കണ്ടൊരു നല്ലൊരു ഭാരതം
പടുത്തുയർത്തെണം ഭാരതീയരാം നാം പടുത്തുയർത്തണം ഭാരജീയരായ നാം
പുഴ
കാടിറങ്ങി വരുന്ന സുന്ദരീ…
നിന്നുടലിൽ ഒത്തിരി കണ്ണുകൾ
കുഞ്ഞുമത്സ്യങ്ങൾ
നിന്നെ ചുംബിക്കുന്നൂ…
നിൻകൂട്ടായ വെള്ളാരങ്കല്ലുകളാൽ
നീ ചന്ദ്രനെപ്പോലെ തിളങ്ങുന്നു.
നിന്നെ സ്പർശിച്ചാലാരുമൊന്നു
രോമാഞ്ചം കൊള്ളുന്നു…
നിന്റെ മാലകളായ വനജീവനുകൾ,
നിന്നെ ആശ്രയിക്കുന്നു സുന്ദരീ..
മാല പൊട്ടിയാലോ, നിനക്കു-
മവയ്ക്കും നിരാശ…
കൊഴിഞ്ഞ ഇലകളെ നീ
കൂട്ടുകാരിയായി കൊണ്ടുനടപ്പൂ,
നിൻ പാദങ്ങൾ തൊട്ടുവണങ്ങാൻ
ഞാൻ കൊതിപ്പൂ സുന്ദരീ…!
നന്ദന ടി എ 9 എഫ്
സ്നേഹ മഴ
വെയിൽ മെല്ലെ മങ്ങിത്തുടങ്ങുയ നേരത്തു
മഴമേഘം വാനിൽ ഇരുണ്ടുകൂടി
ഇതുകണ്ട മയിലുകൾ ആഹ്ലാദത്തോടെ
പീലിവിരിച്ചങ് നൃത്തമാടി
മഴയനീർകണങ്ങൾ പതിയവേ ധരണിയിൽ
വീണു തുടങ്ങി പതിയെ പതിയെ
തൽക്ഷണം കേട്ടൊരു ഭീകര ശബ്ദം
ഇടിയുടെ ആരവമായിരുന്നു
മാരിതൻ തെന്നലിൽ വിദ്രുതൻ ശാഖകൾ
ആടുന്ന കാണുവാൻ എന്തു ഭംഗി
മഴപെയ്യും നേരത്തു തുള്ളികളിക്കുവാൻ
മോഹം തോന്നാത്തവരുണ്ടോ പാരിൽ
എന്നും നാം സംരക്ഷിച്ചീടണം ഭൂമിയെ
ദോഷം വരുത്താതെ കാത്തിടേണം
അല്ലെങ്കിലവ നമ്മെ പ്രകൃതി ക്ഷോഭത്താൽ
വേദനിപ്പിച്ചീടുമെന്നൊരു സത്യം
സ്നേഹത്തിൻ മണമുള്ളമരിയപ്പോൾ
കോപത്താൽ പ്രളയത്തിന് ഭീതിയിലാഴ്ത്തും
എല്ലാർക്കുമൊന്നിച് ഒറ്റകെട്ടായി
പ്രാകൃതിയെ കാത്തുസംരക്ഷിച്ചീടാം
മഴയെ മഹാമാരിയാകീടാതെ
സ്നേഹത്തിന് മഴയായി കാത്തുസൂക്ഷിക്ക്യം
എന്നും കൊതിയോടെ കളിക്കാനായി കാത്തിരിക്കാം
അനാമിക.എസ്.എസ്
5.ഡി
കവിത [ കൊറോണ ]
മഹാമാരി മഹാമാരി
കൊറോണ എന്ന മഹാമാരി
ഭൂമിയെ നശിപ്പിച്ചൊരു മഹാമാരി
ഈ ലോകത്തെ ശവകൂടീര -
മാക്കിയൊരു മഹാമാരി
സ്വന്തബന്ധം ഇല്ലാതാക്കിയൊരു -
മഹാമാരി മഹാമാരി
എന്നെ വേദനിപ്പിച്ചൊരു മഹാമാരി
കൂട്ടുകാരെ നഷ്ടപ്പെടുത്തിയ മഹാമാരി
സന്തേഷം ഇല്ലാതെ ഞാൻ
വളരെ കാലം ജീവിച്ചു
എന്റെ പഠനം ഇല്ലാതാക്കിയ മഹാമാരി
ഭക്ഷണത്തിനായി ബുദ്ധിമുട്ടി -
എല്ലാ കുടുംബങ്ങളും
കൊറോണ എന്ന മഹാവാരി
ഇനിയുളള നാളിലെങ്കിലും
സന്തോഷം ഞങ്ങൾക്ക് കിട്ടും
എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
വീരൻ കൊറോണ കുഞ്ഞൻ
പെട്ടെന്നതാ വന്നു കുഞ്ഞൻ
പെട്ടെന്നതാ പടർന്നു വീരൻ
പെട്ടെന്നതാ കാർന്നു ജീവൻ
പെട്ടെന്നതാ തകർന്നു ജീവിതം
വട്ടത്തിൽ വീട്ടിലിരുത്തി കുഞ്ഞൻ
വട്ടം കറക്കി ഇത്തിരി വീരൻ
ആടിത്തിമിർത്ത നമ്മളെ
വീടിനുള്ളിൽ പൂട്ടി കുഞ്ഞൻ
വിദ്യാലയങ്ങളില്ല ദേവാലയങ്ങളില്ല
അദ്ധ്യാപകരില്ല സഹപാഠികളില്ല
യാത്രകളില്ല വാഹനങ്ങളില്ല
കളിയില്ല ചിരിയില്ല യാതൊന്നുമില്ല
മർത്ത്യന്റെ ഹുങ്കിനന്ത്യം കുറിക്കാൻ
എത്തിയതാവാം കുഞ്ഞുവീരൻ
ബന്ധങ്ങളുടെ വിലയറിയാതനമ്മളെ
ബന്ധിച്ചു നിർത്തി വീരൻ
എല്ലാം ഒരമ്മതൻ മക്കളല്ലേ
നമുക്കൊന്നിച്ചു നിൽക്കാം ഇനിയുള്ള നാൾ
പാലിച്ചിടുക നിയമങ്ങൾ
പാലിച്ചിടുക നമ്മൾക്കായ്
സാറാ .എസ് [2. എ]
മുഖംമൂടിക്കാലം
നന്മയുള്ള നല്ല കാലം
ഞാൻ പിറന്ന മണ്ണിൽ നാം അന്യരായി മാറുന്നോ
ഒത്തൊരുമ നഷ്ടമായി കാലങ്ങൾ മുന്നേറുന്നോ
അന്നുനാം കഴിഞ്ഞിരുന്നത് സ്നേഹത്തോടെ അല്ലയോ
ഇന്നു നാം പലപ്പോഴും സ്വാർത്ഥരായിത്തീരുന്നൂ
പാപ ചിന്തകൾ നിറഞ്ഞ മനസ്സുകൾക്കായിന്നിതാ
നല്ല ചിന്ത നിറയ്ക്കുവാനായി തന്നതാണോ
ഈ കാലം ഈശനീ കൊറോണക്കാലം
ദുഷ്ട ചിന്തകർ ഒരുക്കി വച്ചൊരു
പുഞ്ചിരിക്കും മുഖംമൂടി
അറിയണം നാം മാറ്റണം നാം
കാപട്യത്തിൻ മുഖം മൂടി
മാസ്ക്കു വേണം പ്രാണനായി
അണിഞ്ഞിടേണമെപ്പോഴും
എപ്പോൾ നമ്മൾ നേടിടുന്നു സ്നേഹമതിൻ നന്മ
അപ്പോൾ മാറ്റാം നമ്മുടേയീ മൂടിവയ്ക്കും മാസ്ക്കുകൾ
ലോകമെങ്ങും നന്മയുള്ള മനങ്ങൾ മാത്രമായെങ്കിൽ
കാലമെങ്കിൽ നമ്മൾക്കായി കാത്തുവയ്ക്കും നല്ലകാലം...
കാലമെങ്കിൽ നമ്മൾക്കായി കാത്തുവയ്ക്കും നല്ലകാലം...
അനാമിക എസ്.എസ്
5 ഡി
സ്വപ്നവിദ്യാലയം
അന്നൊരു നാളിൽ ഞാൻ അമ്മയോടൊപ്പമായ്
ആദ്യമായ് സ്കൂളിൽ നടന്നു മെല്ലെ
പതിയെ പടിവാതിൽ കടന്നു ചെന്നു
പലരേയും ആദ്യമായ് കണ്ടന്നു ഞാൻ
പേടിയാൽ അമ്മയെ ചേർത്തുപിടിച്ചു ഞാൻ
ഓടിയൊളിക്കാൻ ശ്രമിച്ചു
ആരോ ഒരാൾ വന്നു.മുറുകെപ്പിടിച്ചെന്നെ
അമ്മയിൽ നിന്നടർത്തി മാറ്റി
തേങ്ങിക്കരഞ്ഞുകൊണ്ടന്നുമുഴുവനും
തേടിഞാനമ്മയെ എങ്ങും
ഏതോ കരങ്ങൾ വാരിയെടുത്തന്നെ
നെറുകയിൽ ചുംബനം നൽകി
കരയല്ലേ കുഞ്ഞേയെന്നോടു ചൊല്ലി
കവിളിലൊരുമ്മയും നൽകി
ചുറ്റും ഞാൻ തിരിഞ്ഞൊന്നു നോക്കി
ഒത്തിരി കൂട്ടുകാരുണ്ടവിടെ
ആരോ ഉറക്കെ വിളിച്ചതു കേട്ടു ഞാൻ
ടീച്ചറെ... എന്നൊരു ശബ്ദമായി
ആ വിളി ഞാനെന്റെ സ്വന്തം അമ്മയെ വിളിക്കുന്ന പോലെ
ഒത്തിരി കളിയും ചിരിയുമായ് കൂട്ടുകാർ
ഇത്തിരി നേഷം ഞാൻ നോക്കി നിന്നു
സന്താപമെല്ലാം പതിയെ മറഞ്ഞു
സന്തോഷമൊത്തിരി തോന്നിത്തുടങ്ങി
എന്നും ഞാൻ ഉത്സാഹത്തോട…
അന്നൊരു നാളിൽ ഞാൻ അമ്മയോടൊപ്പമായ്
ആദ്യമായ് സ്കൂളിൽ നടന്നു മെല്ലെ
പതിയെ പടിവാതിൽ കടന്നു ചെന്നു
പലരേയും ആദ്യമായ് കണ്ടന്നു ഞാൻ
പേടിയാൽ അമ്മയെ ചേർത്തുപിടിച്ചു ഞാൻ
ഓടിയൊളിക്കാൻ ശ്രമിച്ചു
ആരോ ഒരാൾ വന്നു.മുറുകെപ്പിടിച്ചെന്നെ
അമ്മയിൽ നിന്നടർത്തി മാറ്റി
തേങ്ങിക്കരഞ്ഞുകൊണ്ടന്നുമുഴുവനും
തേടിഞാനമ്മയെ എങ്ങും
ഏതോ കരങ്ങൾ വാരിയെടുത്തന്നെ
നെറുകയിൽ ചുംബനം നൽകി
കരയല്ലേ കുഞ്ഞേയെന്നോടു ചൊല്ലി
കവിളിലൊരുമ്മയും നൽകി
ചുറ്റും ഞാൻ തിരിഞ്ഞൊന്നു നോക്കി
ഒത്തിരി കൂട്ടുകാരുണ്ടവിടെ
ആരോ ഉറക്കെ വിളിച്ചതു കേട്ടു ഞാൻ
ടീച്ചറെ... എന്നൊരു ശബ്ദമായി
ആ വിളി ഞാനെന്റെ സ്വന്തം അമ്മയെ വിളിക്കുന്ന പോലെ
ഒത്തിരി കളിയും ചിരിയുമായ് കൂട്ടുകാർ
ഇത്തിരി നേഷം ഞാൻ നോക്കി നിന്നു
സന്താപമെല്ലാം പതിയെ മറഞ്ഞു
സന്തോഷമൊത്തിരി തോന്നിത്തുടങ്ങി
എന്നും ഞാൻ ഉത്സാഹത്തോടെ കളിച്ചു
ഇന്നും ഞാൻ പഠിച്ചു രസിച്ചീടുന്നു
പുതിയൊരതിഥി ആഗതമായ്
പുതിയ പുലരികൾ നഷ്ടമായി
കോവിഡ് പത്തൊമ്പതെന്നൊരു രോഗം
കൊറോണയെന്ന വൈറസുമായെത്തി
എത്രയോ നാളായി കാത്തിരിക്കുന്നു ഞാൻ
പുതിയ വിദ്യാലയമൊന്നു കാണാൻ
ഒരു നോക്കുകാണാം ഗുരുക്കന്മാരെ
ഒരേ ക്ലാസിലെ കൂട്ടരേയും
പുതുവിദ്യാലയമെന്നുമെൻ ഓർമ്മയിൽ
സ്വപ്നത്തിലെന്നും ഞാൻ കണ്ടീടുന്നു
സ്വപ്നവിദ്യാലയം കണ്ടീടുന്നു.
ആർഷ മനോജ്
10 സി
പിറന്നുവീഴുന്ന ജന്മങ്ങൾക്കൊക്കെയും
പിറവിയിലേ അംഗവൈകല്ല്യവും
അന്നൊരു നാലിലുണ്ടായ യുദ്ധത്തിൽ
ഇന്നും നമ്മൾ ദുഃഖിച്ചീടുന്നു
പൈതങ്ങളൊക്കെയും അനുഭാവിച്ചീടുന്ന
വേദന കാണുമ്പോൾ തേങ്ങുന്നു മനവും
കയ്യില്ലാത്തവർ കലില്ലാത്തവർ
ഒരു ദേശമാകെ കത്തിയമർന്നു
ഒരു നിമിഷത്തിൽ ചരമായി മാറി
നമിതു കണ്ടു തളരുമ്പോഴും
മനസ്സിൽ നിറയെ ദുഃഖത്തിൻ ഭാരവും
എന്തിനു വേണ്ടി യീ ക്രൂരത ചെയ്തു
എത്ര ജന്മങ്ങൾ പൊലിഞ്ഞു
പോയി
അരുതേ അരുതേ ഇനിയും അരുതേ
യുദ്‌ധചിന്തകൾ വേണ്ടിനി നമുക്ക്
യുവതല മുറയതു വളർന്നു വരട്ടെ
ഇന്നത്തെ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ
നാളത്തെ നന്മമരങ്ങളകട്ടെ
നന്മക്കൊണ്ടു പൊരുതി ജയിച്ചവർ
തിന്മക്കെതിരെ പോരാടിടട്ടെ
സ്നേഹം കൊണ്ടൊരു ലോകം തീർത്ത്
യുദ്ധമില്ലാത്തൊരു കാലം തീർക്കട്ടെ
ഒറ്റക്കെട്ടായിയെല്ലാർക്കുമൊന്നിച്ച്
ഒരുമയോടങ്ങനെ ജീവിച്ചീടാം
എല്ലാം മനസിലും
ഇങ്ങനെയീചിന്ത
ഉണ്ടായിടട്ടെയെന്നാണെന്റെ സ്വപ്നം
ഉണ്ടായിടട്ടെയെന്നാണെന്റെ സ്വപ്നം
കാലം നൽകിയ പാഠം
കവിത
പുതു തലമുറകൾക്കായ് പകർന്നിടാ-
മിനിയൊരു കഥ - കോവിഡ് - 19.
രണ്ടായിരത്തിയിരുപതുകളിലുണ്ടായി പോലും
കൊറോണയെന്നൊരു മഹാമാരി.
മഹാജനമാകെ ഭീതിതരായ് -
കോവിഡ് -19- എന്നൊരു വൈറസ്മൂലം.
ചീന സഞ്ചാരിയുടെ നാട്ടിലാണതിൻ-
പുതുജീവൻ നാമ്പെടുത്തത്
നാവേറ്റു പാടീപോലും നാടൻ പാട്ടിന്നുത്ഭവം
കരസ്പർശത്താലല്ലയോ കോവി - ഡിൻ ജനനവും.
മർതൃനിൽ മദ്യലഹരിയെ പടിയിറക്കിയ
കൊറോണയെ നമുക്കോർമിക്കാമിവിടെ
അതിജീവനമസഹനീയമായീ നാട്ടിൽ
ജനജീവിതമോ ദുഃസ്സഹമായി തീർന്നു
അതിവ്യാപനമുണ്ടായീപോലും നാൾ തോറും
മൃതി വ്യാപനമതിലും ദുഃസ്സഹമായി തീർന്നു.
കോവിഡെന്ന മഹാമാരിയെയും വഹിച്ചു -
കൊണ്ടാളുകൾ സഞ്ചരിച്ചൂ പല നാട്ടിലും
അവിടെയുമുണ്ടായീ പോലും കൊറോണായെന്നൊരു മഹാമാരി
ഭീതിയാൽ ജനം ജാഗരൂകരായീ പോലും
മഹാമാരിയെ തളയ്ക്കുവാനായി മാർഗ്ഗം
തേടിയലഞ്ഞൂ ഭരണകൂടവും.
ഒടുവിലതിനുത്തരം കണ്ടെത്തീ ജനാധിപൻ -
'ലോക് ഡൗൺ' - തടയൂ കൊറോണയെ.
പൊതു നിരത്തിലിറങ്ങരുത്, തുപ്പരുത്, ചീറ്റരുത്, പൊതുഭാഷണം പോലുമരുത്.
വീട്ടിലിരിക്കൂസ്വയം ശുചിയാക്കൂ വീടും പരിസരവും
കോവിഡിൽ രോഗലക്ഷണം കണ്ടെന്നാകിൽ
വിളിക്കൂ ആരോഗ്യവകുപ്പിനെ നിങ്ങൾ.
മാർഗ്ഗമിതല്ലാതെ മാറ്റൊന്നില്ലെന്ന്
കേഴുന്നൂ ഭരണകൂടവും
" ജാഗ്രതയും, ശ്രദ്ധയുമുണ്ടെന്നാകിൽ
ജീവിക്കാമെവിടെയും ഭയലേശമില്ലാതെ"
കൊറോണയെന്ന ഭീകരൻ തന്നൊരീ-
പാഠം പകർന്നിടാം പുതുതലമുറക്കായ്.
ലീനാകുമാരി എൻ എൽ
അതിരുകളില്ലാതെ
കവിത
കാടും നാടും നഗരവും മേടും കൊടുമുടിയും
പിന്നെ ബഹിരാകാശവും നീ കീഴടക്കി
എന്തെ മനുഷ്യ നീയിന്നു കേഴുന്നു
ഒരു ചെറുസുഷ്മാണു മുന്നിൽ ജീവനായ്
ദീനദയാൽമനുജൻകുമ്പിടുന്നു
അദ്യശ്യനാംകോവിഡ് വൈറസിൻ മുമ്പിൽ
തെരുവിൽ വീണു മരിക്കുന്നു മർത്യർ
തൊട്ടുകൂടായ്മയാൽ നിസ്സഹായനായ്
ധംശിച്ചിടുന്നു മർത്യാ നിന്നെ
നോവൽ കൊറോണസൂഷ്മാണു ഇന്ന്
അതിരുകൾ കടന്നുപറന്നീടുന്നു
മൃത്യുവിൻ ചിറകേറി ലോകമെമ്പാടുമേ
ലോകം നേടാനിറങ്ങിയ മർത്യനോ
ഭീതിയാൽഭവനങ്ങളിലൊളി ച്ചീടുന്നു.
ജാതി വർണ്ണഅനുഷ്ഠാനങ്ങളിൽനിഗളിച്ചു
മനുഷ്യ ബുദ്ധിക്ക്മതിലുകൾ തീർത്തു നീ
തമ്മിൽ കലഹിച്ചുഅനീതിയിൽനിറഞ്ഞു
മതിമറന്നെന്നാളും ഉന്മാദിച്ചു.
എന്നാലിന്നോ ആചാരങ്ങളില്ലാതെ
പുറത്തിറങ്ങാനാകാതെ കേണിടുന്നു
സുഖവും നന്മയും ഐശ്വര്യവും തന്ന
ഭൂമിയെ നാമെല്ലാം പിച്ചി ചീന്തി
മണ്ണും വെള്ളവുംഊറ്റിയെടുത്തുനീ
രമ്യവിഹാരങ്ങൾ കെട്ടിപൊക്കി
സർവ്വം സഹയായ ധാത്രിയോ മാരിയായ്
സംഹാര താണ്ഡവംചെയ്യുന്നുനിൻ മാറിൽ
മൂകമായ്കേഴുകലോകമേ കനിവിനായ്
കാക്കുകജീവനും അന്യർതൻപ്രാണനും
നമിച്ചീടാംആതുര സേവകരാം സേനയെ
പാലിച്ചീടാം ഓരോ നിർദ്ദേശവും
തോൽക്കുന്നുസൂഷ്മാണു തോറ്റു മടങ്ങുന്നു
ആന്മാർത്ഥമാകുമീ സേവനത്തിൽ
അറിഞ്ഞു നീയിന്നു പാരതന്ത്ര്യം
അറിഞ്ഞു നീ നിന്റെ ദയനീയത
മറക്കരുത് നീയീ നന്മതൻകരങ്ങൾ
തീർക്കരുതിനി അതിർവരമ്പുകൾ
ഇനി തീർക്കരുത് നീ അതിർവരമ്പുകൾ
അതിരുകൾമായുമ്പോൾ
കവിത
അതിരുകൾ കടന്നവൾ
ആഴക്കടൽ താണ്ടി,
അദൃശ്യയായൊഴുകി,
അതിസൂക്ഷ്മാണുവായ്,
ആളിപ്പടർന്നെത്തി,
ജീവൻ്റെ ജാതകം മാറ്റി
(ഒരൊറ്റത്തുമ്മലിലവൾ )
വിജനമായ് പാതകൾ
ശൂന്യമായ് കാഴ്ചകൾ
പടിയിറങ്ങിപ്പോയ്
പ്രണയ സുഗന്ധങ്ങൾ...
ഉന്മത്ത മൃത്യു നടമാടി
ത്തിമിർക്കുമീ വിഷ വ്യാളി
യ്ക്കൊപ്പമകറ്റീടാം
കലിയുഗത്തിന്റെ
പുകമാറാലകൾ.
മായട്ടെ, മറയട്ടെ
ജാതിച്ചൊറിച്ചിലുകൾ
മതവെറിക്കൂത്തുകൾ
കൊടി നിറഭേദങ്ങൾ
ഇരുൾ പുതച്ചുറക്കം
നടിയ്ക്കും വ്യാഘ്രങ്ങൾ.
നക്ഷത്രദീപ്തമൊരു-
രാവിനെ വരവേല്ക്കാൻ,
സ്നേഹ നൂലിഴകൾ
കോർത്തൊരുക്കീടാം
സഫല സഹോദര്യ
മൃത്യുഞ്ജയത്തിനാൽ
മൂഢ ലോകത്തിൻ്റെ
അതിരുകൾ മായ്ചിടാം
കൊവിഡിനെത്തുരത്തിടാം
കോവിഡ് 19
കെ ഷീല- അധ്യാപിക
അങ്ങ് അകലെയിരുന്നവൻ,
നരചിത്തമൊന്നിൽ വിടർ ന്ന അണു
തലയൊന്നുയർത്തി നോക്കി
പൊങ്ങുന്നു ചുറ്റും അതിരുകൾ -
ഭാഷാ ദേശ വേഷ ഭൂഷ വർഗ വർണ
ജാതി മത ചിന്തതൻ അതിരുകൾ
മതിലുകൾ പോലവ ഉയരുന്നു വീണ്ടും
കുന്നോളമെത്തി നിൽക്കുന്നവ.
വൈകിയാൽ തീർന്നു, ആകാശമാകെ വളർന്നു
മൂലോകവും തകർക്കുമത് തട്ടണം മനുജന്റെ ശിരസ്സിട്ട്
വെള്ളിടി വെട്ടണം അവനുടെ ഹൃദയനീഡത്തിൽ
പൊട്ടിത്തെറിക്കണം, തകർക്കണം ചിലതിനെ
അല്ലായ്കിലീമാനവൻ ഭൂലോകമാകെമുടിച്ചിടും
എവിടെത്തുടങ്ങണം തൻ ദൗത്യമെന്നോർത്തവൻ
ഈ വൻമതിൽ തന്നെ
തകർത്തു തുടങ്ങാം
എന്ന് നിനച്ചവൻ
പിന്നൊട്ടും വൈകിയില്ല പതിയെ
പതിയെ നടന്ന വൻ ഞെട്ടറ്റു വീണു
ജീവിതങ്ങൾ. നടപ്പിൻ
വേഗത കൂടി ഓട്ടമായി
അവനങ്ങുമിങ്ങും
മാതാന്ധത തൻ അതിരു- കൾ മായ്ച്ചു വർണ്ണാന്ധത
തൻ അതിരുകൾ മായ്ച്ചു
ദേശം,ഭാഷ, വേഷംഒന്നും
അവനൊരുവിഘനം
തീർത്തില്ല മലവെള്ളപ്പാച്ചിൽ പോലെ
ദേശാതിർത്തികൾപിന്നിട്ട്
മഹാമാരിയായി അവൻ
പെയ്തു പെയ്തിറങ്ങി
വെല്ലാനില്ലആരുമെന്നു റച്ചു മാനവവംശംകെട്ടി-
യുയർത്തിയ വൻമതിലെല്ലാംഅതിലോഴുകിപ്പോയി...
സമ്പന്നതയുടെ അതിരു കൾമാഞ്ഞു,
അധികാര ത്തിൻ അതിരുകൾമാഞ്ഞു
ലഹരിക്കോട്ടകൾ തച്ചുതകർത്തു
സ്വഭവനത്തിൻ ജാലക
വാതിലിൽ സ്നേഹപൂങ്കാ -
വനമുണരുന്നു ഗീർ -
വാണത്തിൻ അതിരുകൾ
തച്ചുതകർത്തു താണ്ഡ-
മാടി കോവിഡ് 19
ലോകംമുഴുവൻഒരൊറ്റമന്ത്രം
"ലോകാ സമസ്താ സുഖിനോ ഭവന്തു "
ഒത്തൊരുമിച്ചു ഒന്നായി നിൽക്കാൻ അതിരുകളെ -
ല്ലാം മാഞ്ഞേ തീരൂ
തന്നുടെ കർമ്മം ഫലവ-
ത്താക്കി തിരികെപ്പോകാൻ
അവനും നിൽപ്പു
അതിരുകൾ എല്ലാം ഇല്ലാതായി
വേഗം പോകാൻ മാർഗ്ഗവുമായി
മനുജകുലത്തിനെ ഇല്ലാ
താക്കാൻ കോവിഡ് 19
നീയും പോരാ
കവി വാക്യത്തിൻ സാരമിതല്ലോ
"ഹാ വിജി ഗീഷു മൃത്യു-
വിന്നാമോ ജീവിതത്തിൻ
കൊടിപ്പടം താഴ്ത്താൻ "
പ്രളയപാഠങ്ങൾ
പനവിളരാജീവ് - അധ്യാപകൻ
പ്രളയം പ്രകൃതിയുടെ
പ്രണയാതിരേകം
നദിയുമാറും കരയെ വിഴുങ്ങി
കടലും കായലും തീരങ്ങളെയമർത്തി
ജലത്തിൽ മരണപാച്ചിൽ
പ്രാകൃത പ്രക്തനാ നൃത്തങ്ങൾ
ആർത്താനാദങ്ങൾ
അർധവിരാമങ്ങൾ
ഒറ്റപെടലുകൾ ഏകാന്തതകൾ
പലായനങ്ങൾ
ഞരക്കങ്ങൾ
അഭയാഹസ്തതങ്ങൾ
മൂളലുകൾ നിലവിളികൾ
അഭയാർത്ഥനങ്ങൾ
ഏറ്റടുക്കലുകൾ വീണ്ടെടുക്കൽ
കണ്ടെടുക്കൽ കാരവലയത്തിലാക്കൽ
പ്രളയത്തിന് സാഹോദര്യങ്ങൾ
കൂട്ടായ്മകൾ കൂടി ചേരലുകൾ
അർധോക്തികൾ
വിഷാദങ്ങൾ ഉൾകണ്ഠകൾ
കണ്ണീർക്കണങ്ങൾ
പരിദേവനങ്ങൾ
കാരുണ്യവായ്പ്പുകൾ
സഹായഹസ്തങ്ങൾ
നറുപുഞ്ചിരികൾ
പ്രളയം തച്ചുടയ്ക്കുന്നു
അഹംബോധങ്ങളഹന്തക ൾ
സ്വാർത്ഥതകൾ ക്രൂരതകൾ
കുടിലതകൾ കുബുദ്ധികൾ
'പ്രളയം ' മനുജകുലത്തിന്
സാഹോദര്യസഹവാർത്തി ത്വം
ചൊല്ലിപ്പഠിപ്പിക്കുമൊരു -
'നവാസോഷ്യലിസ്റ്റ് '
'പ്രളയം' മാനവിയതപുലരാൻ
പടയോട്ടമല്ല, പ്രണയമല്ലോ
എന്നോതിയുറപ്പിച്ച
ലോകഗുരുനാഥൻ !....
കുട്ടിയുടെ പ്രാർത്ഥന
എന്നും രാവിലെയെഴുന്നേറ്റാൽ ഞാൻ
കൈകൾ കുപ്പി പ്രാ൪ത്ഥിക്കും
നല്ലതു നാവിലുദിക്കണമേ
നല്ലതു ചെയ്യാൻ തോന്നണമേ
നല്ലതു കാണാൻ കഴിയണമേ
നല്ലതു കേൾക്കാൻ കഴിയണമേ
നല്ല മാ൪ഗ്ഗന്നിൽ നാടത്തണമേ
നല്ലവരൊത്ത് നടത്തണമേ
നന്മകൾ മാത്രം ചെയ്യണമേ
എന്നെ എന്നും കാക്കണമേ
നന്മകളെന്നിൽ നിറക്കണമേ
ഓണപ്പാട്ട്
ഓണം വന്നു ഓണം വന്നു
മാളോ൪ക്കെല്ലാം സന്തോഷമായി
ഓണം വന്നു ഓണം വന്നു
കുട്ടികൾ പൂക്കൾ പറിച്ചിടുന്നു
ഓണം വന്നു ഓണം വന്നു
അത്തപ്പൂക്കളം തീർത്തിടുന്നു
ഓണം വന്നു ഓണം വന്നു
ഓണ സദ്യ ഒരുക്കിടുന്നു
ഓണം വന്നു ഓണം വന്നു
ഊഞ്ഞാലാടി രസിക്കുന്നു
ഓണം വന്നു ഓണം വന്നു
ഓണക്കോടി അണിഞ്ഞിടുന്നു
ഓണം വന്നു ഓണം വന്നു
അദിത്യൻ.എസ്.എസ്, 6 സി
മിഴികൾ
പെയ്തിറങ്ങുന്ന മഴത്തുള്ളി പോലെ നീ!
ആ൪ദ്രമാമെൻ ഹൃദയത്തിന്നഴത്തിലൊരു
കൂളി൪മഴയായി പെയ്തിറങ്ങി;
ഒരു നോക്കുകാണുവാനൊരുവാക്കു-
ചൊല്ലുവാനൊരുപാടു
നാളു ഞാൻ കാത്തിരുന്നു സഖി....
ഒരു മാത്ര നിൻചാരെ വന്നു നിന്നെയും
നിൻ കണ്ണിണകളിൽ എന്നെ മറന്നു ഞാൻ
അറിയില്ലെനിക്കിന്നുമവളുടെ മിഴികളിൽ
ഞാൻ ദ൪ശിച്ചത് പ്രണയമായിരുന്നുവോ?
നിയെന്റെ സ്നേഹത്തെയറിയുന്നുവെ ങ്കിലും
നിന്റെ കൺപിലിതൻ തഴുകലേറ്റുലയുവാൻ
നിൻ മിഴികളിൽ ആനന്ദാശ്രു നിറയുവാൻ
അനുവദിക്കൂ മ്മ സഖി.......
മിഥുൻ
9 ബി
എന്റെ വിദ്യാലയം
അമ്മ എന്നെഴുതുവാൻ വിദ്യാലയം,
അച്ഛനെന്നോതുവാൻ വിദ്യാലയം,
കൂട്ടുകാർക്കൊത്ത് അറിവുകൾ നേടാനും,
നന്മ പുലർത്താനുമെൻ വിദ്യാലയം.
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും
തുയിലുണർത്തും മലയാളമാണെന്റെ
വിദ്യാലയം എന്റെ വിദ്യാലയം...!
ആര്യ.എ.എസ്, 9സി
മിന്നാമിന്നിയും പാഠ്യങ്ങളും
മിനുങ്ങും മിന്നിത്തിളങ്ങും
വിടരും പൂക്കളെപ്പോലെ
അന്തിതൻ വെട്ടവുമായി
അകലെ കുന്നിൻ മുകളിൽ
പാറിപ്പാറി വന്നെത്തുമെൻഅമ്പിളിമാമൻ!
മിന്നാമിന്നിക്കൂട്ടങ്ങളെ...!
അരികത്തു വന്നൊന്നു
കൺകുളിർപ്പിച്ചാലേയെൻ
നിദ്രയൊക്കെപ്പോവൂ......
നാളെ നമുക്കെല്ലാം പാഠ്യങ്ങളെ
യൊക്ക. ഔഷധമാക്കിടേണ്ടേ ?
ഈ ഔഷധവും പേറി
ആസ്പത്രിയിലേക്കു കൈനടത്തിടേണ്ടേ ?
മിന്നിത്തിളങ്ങി നാളെനമുക്കെല്ലാം
നീ തന്നെ വേണമല്ലോ ?
നീ തന്നെ പാഠവും, നീ തന്നെ കുട്ട്യോളും,
നീ തന്നെ പാഠ്യങ്ങളും ...!
ആര്യ.എ.എസ്,9C
ഉറങ്ങൂ നീ
ഉറങ്ങുക നീ ഉറങ്ങൂ നീ
സൂര്യൻ പോകുകയാണോമനേ
ഇടവഴികൾ താണ്ടി, പല വഴികൾ താണ്ടി
സൂര്യൻ പോകുകയാണോമനേ
സൂര്യനെ വണങ്ങി നീ
ഭൂമിയെ വണങ്ങി നീ
ആയിരം ദീപനാളങ്ങളെ വണങ്ങി നീ<br
ശലഭങ്ങൾ പാറിപ്പറക്കുന്ന നേരത്ത്
പക്ഷികൾ പാടുന്ന നേരത്ത്
നീയിന്നു പാറിപ്പറന്നു നടന്നൊരാ
ശലഭ വർണ്ണക്കനവു നിറയുന്ന നേരത്ത്
ആയിരമായിരം സ്വപ്നങ്ങളുയരുന്ന
മനോഭംഗികൾ ആകുന്ന നേരത്ത്
സ്വപ്നങ്ങൾ ഉയർത്തുവാൻ നീ തേടുന്നേരം
ഞാൻ ഒരു മാലാഖയെപ്പോലെ ഉയരവെ
കല്ലിനും മണ്ണിനും ഉറക്കമായി
പുഴയ്ക്കും കാട്ടരുവിക്കും
പക്ഷിയ്ക്കും മൃഗങ്ങൾക്കും ഉറക്കമായി.
സന്ധ്യാ ദീപം തെളിയിച്ചു നീ
അക്ഷരത്താളുകൾ തുറക്കൂ
എന്തിനും ഒന്നായിരിക്കേണമേ നീ
അമ്മയ്ക്കു കാണാൻ കൊതിയാണേ
ഏതൊരു തിരി പോലെയും നീ
സത്യത്തിൻ തിരിയാകട്ടെ
നാളത്തെ വെളിച്ചമായി മാറട്ടേ നീ
ഒരു ദീപം പോലെ
സൂര്യൻ മയങ്ങി നീ, നീ ഉറങ്ങുക
നാളത്തെ വെളിച്ചമാകാൻ
കാണാക്കാഴ്ചകൾ കാണുവാൻ
പാറുക, നീ പാറുക
കാണാക്കാഴ്ചകൾ തേടി നാം
ദൂരെയെങ്ങും പോകുവാൻ
അമൃതായ് പടരുന്ന സംഗീതമായ്
തെളിവായ്..........
പാർവ്വതി എസ്സ്. എസ്സ്, 7 ബി
സ്കൂളിലെ മരം
എന്റെ സ്കൂളിൻ മുറ്റത്ത്,
ചില്ലവിടർത്തിയ പ്ലാവുണ്ട്.
മണം തരുന്നൊരു പൂമരം,
മഴ പെയ്യിയ്ക്കും വന്മരവും,
കായ് തരുന്നൊരു കനിമരവും,
കരുത്തു നല്ക്കും മാമരനും,
നന്മകൾ വിളയും മണ്ണിന്റെ,
മനസ്സ് നിത്യം സുരാഭിലമേ,
പോയ് മറഞ്ഞ കാലങ്ങൾ,
ഓർത്തിരിക്കാൻ എന്തു സുഖം.
അർച്ചന. എസ്. എം, 9 സി.
ആലയം
ദേവ൯ വാഴിന്നിടം ദേവാലയം
അറിവിന്റെ കലവറ വിദ്യാലയം
വ൪ണ്ണപകിട്ടാർന്ന വസത്രാലയം
കുതിരക്കുപാ൪ക്കൂവാൻ കുതിരാലയം
വായിച്ചുവളരുവാ൯ ഗ്രന്ഥാലയം
നാളയെ വാ൪ത്തിടും കലാലയം
തെരുവിന്റ മക്കൾക്കനാഥാലയം
കേൾവിയില്ലാത്തോരുടെ ബധിരാലയം
കാരുണ്യം ചൊരിയുന്ന കാരുണാലയം
വാർദ്ധക്യം പുഴുതിന്നും വൃദ്ധാലയം
ആകാശ്,6-ബി
പുഴ
ഉൾച്ചുഴി കാട്ടാതെ,
അടിയൊഴുക്കൊളിപ്പിച്ച്,
നിറഞ്ഞും, ഒഴിഞ്ഞും
കലങ്ങിത്തെളിഞ്ഞും
കിലുങ്ങിക്കുലുങ്ങി
ഒഴുകി... ഒഴുകി... ഒഴുകി
പുഴയും ഞാനും.
കവിത
അധ്യാപിക
മാതൃസ്നേഹം
അമ്മയെന്നുള്ള രണ്ടക്ഷരത്തിൽ നി-
ന്നറിയാം സ്നേഹത്തിൽ മാധുര്യത്തെ
ഒരു ജന്മം മുഴുവനും വറ്റാത്ത സ്നേഹത്തിൻ
നിറകുടമായമ്മ ഒപ്പമുണ്ട്.
അമ്പിളിമാമൻ!
ഓരോ മനുഷ്യനും സ്നേഹിക്കുന്നുണ്ട
മ്മതൻ നന്മയെയെന്നുമെന്നും
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
ഭൂമിയെക്കാക്കുന്ന ദീപസ്തംഭം
അമ്മ പകർന്ന ഗുണങ്ങളെല്ലാം തന്നെ
ജീവിതത്തിലെന്നെന്നും കൂടെയുണ്ട്
അമ്മ തൻ മാഹാത്മ്യം ഒത്തു പാടീടാം
എന്നുമവിടുത്തെ സ്നേഹത്തിനായി.
ഗോപീ ചന്ദന. പി
( 7 ബി )
സമയം
ഇത്തിരി നേരമേയുള്ളൂ
നമുക്കിനിയിവിടെ
ഇളവേല്ക്കാൻ.
ഇത്തിരി മാത്രയേയുള്ളൂ
നമുക്കിവിടെ
കൈകോർത്തു നീങ്ങാൻ
വരിക സഖീ,
നീയെൻ കുടക്കീഴിലായ്
അത്രമേൽ അരികത്ത്
ചേർന്നു നിൽക്കൂ.
കവിത .
അധ്യാപിക
പാവം ചങ്ങാതി
വീടിനടുത്തൊരു ചങ്ങാതി
വഴിയൊരു പാവം ചങ്ങാതി
കാലുകൾ വന്ന് ചവിട്ടുന്നു
കാളേം പശുവും പായുന്നു
നെഞ്ചിൻ ചത്ര മുരുണ്ടിട്ടും
നാട്ടാരൊക്കെ നടന്നിട്ടും
മവഴക്കു കൂടാൻ പോവില്ല
വഴിയൊരു പാവം ചങ്ങാതി
അലൻ
4-ബി
കാലം
വിരഹിണിയായ കാലം
വിദൂരതയെ നോക്കി വിതുമ്പുമ്പോൾ
വിജനതയിലെ പ്രതീക്ഷയായി
മാറുക മാനവരെ.
കെ. ഷീല
മലയാള ഭാഷാധ്യാപിക
ആത്മ സഖി
ഒരുപാടു പേ൪ വരും
കൂട് കൂട്ടും
ഇളവെയിലേല്ക്കുമീ ചില്ലയിൽ
പിന്നെ ഒരു നാൾ
അകലേയ്ക്കകലേയ്ക്കകന്നു പോകും
മൽ സഖീ
അന്നുമീ ചില്ലയിൽ
കൊക്കുകൾ ചേ൪ത്ത് രണ്ടിണക്കിളികൾ
അത് ഞാനും നീയും മാത്രം സഖീ...
കെ. ഷീല
മലയാള ഭാഷാധ്യാപിക
മഴ
പ്രണയ പ്രവാഹമായ് എ൯
നോവിന്റെ ആഴങ്ങളിൽ ആശ്വാസമായ്
പെയ്തിറങ്ങുന്നവൾ
കുളിരുള്ള രാഗമായ് അലിയുന്നു.
എ൯ നിറമുള്ള സ്വപ്നങ്ങളിൽ
നനവുള്ള കൈയാൽ തഴുകുന്നു
എ൯ വിറയാ൪ന്ന തനുവിന്റെ തന്ത്രികളിൽ
ഇവളെന്റെ അഴലിന്റെ ആശ്വാസമായി
അരികത്തണഞ്ഞവൾ -എ൯ പ്രിയസഖി..
കെ. ഷീല
മലയാള ഭാഷാധ്യാപിക
അപ്പൂപ്പൻ താടി
തോട്ടത്തിൽ അന്നും പൂക്കൾ വിടർന്നു.
ചെമന്ന പൂവ് മറ്റുള്ളവരെ
പുച്ഛിച്ചു നോക്കി.
'ചെമപ്പ് അപകടമെന്നത്രേ ചൊല്ല് 'അപ്പൂപ്പൻ താടി
അവളെ നോക്കിപ്പറഞ്ഞു.
പൂവില്പനക്കാരൻ,
പൂക്കളെല്ലാം കുട്ടയിലാക്കി.
ചന്തയിൽ മുന്തിയ വിലയ്ക്ക് വിറ്റത്
ചെമപ്പു പൂക്കളായിരുന്നു.
പിറ്റേന്ന്,
ജാഥയ്ക്ക് നേതാക്കളുടെ
നെഞ്ചത്ത്,
ചെമന്ന പൂക്കൾ ഇക്കിളി കൂട്ടി.
വൈകിട്ട്,
ചതഞ്ഞരഞ്ഞ ചെമന്ന പൂക്കൾ,
തെരുവിന്റെ മുറിപ്പാടുകളായി.
'വിപ്ലവം ജയിയ്ക്കട്ടെ'
അപ്പൂപ്പൻ താടി പറഞ്ഞ്
പറന്നു.
കവിത
വിഷയം സന്ധ്യ മയങ്ങും നേരം
ഉണ്ണിക്കിനാവിന് നേരമായി
സൂര്യൻ മറയുന്നു കടലിൻ അലകളിൽ
ഇനിയൊന്നു വിശ്രമിക്കാനായ്,
അമ്മതൻ നെറ്റിയിലെ സിന്ധൂരപ്പൊട്ടുപോൽ
ഭൂമിയെ സുന്ദരിയാക്കാൻ.
പണി ചെയ്തലഞ്ഞ കരുത്തുറ്റ കൈകൾക്ക്
ഇനിയാണ് വിശ്രമസമയം.
കിളികളും കൂടണയാറായി,
എല്ലാരും മേടണയാറായി.
മുത്തശ്ശിതൻ സന്ധ്യാനാമത്തിനാരവം
എങ്ങും പടർന്നുപോയി
കടലിന്നിറമ്പലും കായലിൻ അലകളും
ഇനി ഒന്നു ശമിക്കാറായി.
വീട്ടിൽ പണിയെടുക്കും പെണ്ണുങ്ങൾ
തൻ ജോലിക്കു ശമനമുണ്ടാകാറായി.
മലകളും മാങ്ങയും അമ്മതൻ
മാറത്തു പറ്റിക്കിടന്നുറങ്ങുന്നു.
ഇരുളിന്റെ ഉസ്താദ് വന്നു,
കരിം കൊമ്പനെപ്പോലെ
അമ്പിളിപ്പൊൻതിടമ്പേന്തി
താരാട്ടുപാട്ടിൻ നിറവിൽ
ആദിത്യ നീയൊന്നു മറയുന്ന നേരം
അമ്പിളി തൻ ആഗമനം.
ജീവജന്തുക്കളെല്ലാം മയങ്ങുന്നു,
എന്നാലും താരാട്ടു പാടി ഉറക്കുന്നു;
അമ്പിളിമാമൻ!
കൊച്ചനുജൻ വായിച്ചപ്പോൾ
( ഇടശ്ശേരിയുടെ കൊച്ചനുജൻ വായിച്ചപ്പോൾ ഉണ്ടായ അനുഭവം)
' കൊച്ചനുജൻ' വായിച്ചെന്നുടെ നേത്രത്തിൽ,
കണ്ണീർ ധാരയായി ഒഴുകി വീണു.
ആശ്വാസവാക്കോതുവാൻ തോന്നിപ്പോയ്,
ആത്മബന്ധം മുറ്റും ഈ കവിത.
ആഴത്തിലിത്രയും താണിറങ്ങിപ്പോയ,
വേരിനിയെങ്ങനെ നീ പറിക്കും"
സോദരബന്ധത്തിൻ ശക്തിയും സ്നേഹവും,
ഈ വരി നമ്മെ ഓർമ്മിപ്പിക്കും.
സൂര്യ രാജ് ടി.എ
( 10 എ)
ചെറുതുള്ളി
എൻമേൽ പതിച്ചൊരു ചെറുതുള്ളി കണ്ടു ഞാൻ,
മേലോട്ടു നോക്കി കണ്ണോടിക്കെ,
കണ്ടു ഞാനപ്പോൾ, പല വർണ്ണത്തുള്ളികൾ
മഴവില്ലു പോലെ എൻ മാനസത്തിൽ
സൂര്യ രാജ് ടി.എ
( 10 എ)
ഞാൻ ഭാരതീയനാണ്
ഭാരതമാതതൻ കാൽപ്പാടുകൾ വീണ
നാട്ടിലാണെന്റെ നാട്
ബുദ്ധനും ജൈനനും ശ്രീകൃഷ്ണനുമെല്ലാം
വാണതാണെന്റെ നാട്
സൗഹൃദപൂർവ്വം ഞങ്ങൾ വസിച്ചീടും
വീടാണ് നമ്മുടെ നാട്.
ചിരുച്ചും കരഞ്ഞും പിരിഞ്ഞും പിണങ്ങിയും
നീളുന്ന നാളുകൾ നീളെ
അക്ഷരം ചൊല്ലിപ്പഠിപ്പിക്കുവാൻ വന്നു
ഇംഗ്ലീഷ് മനുഷ്യരീ നാട്ടിൽ
പഠിച്ചു പഠിച്ചു വൻ സ്വപ്നങ്ങൾ നേടിനാം
ശാസ്ത്രത്തിൽ വമ്പന്മാരായി
സർവ്വക്ഷണവുമീ ക്ഷോണിയെ ചുറ്റീടും
ചന്ദ്രനെക്കാണാൻ മുതിർന്നു
വേറെയും ഭൂമികൾ തേടിപ്പോയീടുന്ന
മാനവർക്കെന്തിനീ ഭൂമി? ഈ പഴയ ഭൂമി?
ചപ്പുചവറുകൾ തൻ കൂനകൾ കാണുന്നു
വെട്ടിനശിപ്പിക്കും വൃക്ഷങ്ങൾ കാണുന്നു
ടാറിട്ട റോഡുകൾ നീളെ കൂടുന്നു
എന്റെ നാടിനെ സ്നേഹിക്കാൻ നേരമില്ല നമുക്ക്
നാടിനെ സ്നേഹിക്കാൻ സമയമില്ല.
അന്ന മേരി. ആർ
(എട്ടാം ക്ലാസ്സ്)
സ്വപ്നങ്ങൾ
വേണം വേണം സ്വപ്നങ്ങൾ
ചിറകിലേറിപ്പറക്കാനായ്
വേണം വേണം സ്വപ്നങ്ങൾ
ഇത്തിരി മധുരം നുണയാനായ്
കാണാം കാണാം സ്വപ്നങ്ങൾ
നല്ലൊരു ദിനം വരുവാനായ്
കാണാം കാണാം സ്വപ്നങ്ങൾ
നല്ലത് നന്നേ ചെയ്തീടാൻ
ആഗ്രഹം
ആഗ്രഹമേറെയുണ്ടല്ലോ
നല്ലതു പോലെ പഠിച്ചീടാൻ
ആഗ്രഹമേറെയുണ്ടല്ലേ
നല്ലതു പോലെ വളർന്നീടാൻ
ആഗ്രഹമേറെയുണ്ടല്ലോ
നല്ലതു മാത്രം ചെയ്തീടാൻ
ആഗ്രഹം മാത്രം പോരല്ലോ
ആഗ്രഹം സഫലമായീടാൻ
മധുരം
മധുരം മധുരം അതിമധുരം
മധുരമേറുന്ന കാഴ്ചകൾ
മധുരം മധുരം അതിമധുരം
ജീവിതമെന്തൊരു മധുരമിതാ
നുണയാം മധുരം
അറിയാം മധുരം
മധുരം മധുരം ഈ മധുരം
മധുരമേറിയ കാര്യങ്ങൾ
തേൻപോലുള്ളൊരു മധുരമിതാ.
പാടാം
പാടാം പാടാം കളിയാടാം
പാടി നടക്കാൻ സുഖമാണേ
പാടാം പാടാം കുയിലമ്മേ
പാറി പാടാം കിളികളുമായ്
കിളികൾക്കൊപ്പം പാടീടാൻ
കൂട്ടിനുമുണ്ടേ ചങ്ങാതീ.
കുട്ടിക്കവിതകൾ
ആർച്ച എൽ എ
(7 എ)