ജി.എച്ച്.എസ്.എസ് നാവായിക്കുളം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇത് നാവായിക്കുളത്തിന്റെ 'അമ്മ വിദ്യാലയം. നാട്ടു മനുഷ്യരെ വിദ്യയുടെ തിരുമുറ്റങ്ങൾക്ക് അകലേയ്ക്കു മാറ്റി നിർത്തപ്പെട്ടിരുന്ന ഇരുണ്ടകാലത്ത് അക്ഷരവിദ്യ സ്വപ്നം കണ്ടവർക്കൊക്കെയും എഴുതിപഠിക്കുവാൻ പൊതു ഇടമായി നിലകൊണ്ട ചരിത്രപ്പഴമ ഈ അക്ഷര മുത്തശ്ശിയുടെ പാരമ്പര്യമാണ്. രാജകീയ വിളംബരങ്ങൾക്ക് കേൾവിപ്പെട്ട ഈ സാംസ്കാരിക മണ്ണിന്റെ എല്ലാ ചലനങ്ങളിലും  ഈ സ്കൂൾ  നിറഞ്ഞുനിൽക്കുന്നു. മലയാളത്തിന്റെ മഹാകവി ആയിരുന്ന ശ്രീ എം വി അപ്പൻ തുടങ്ങിയ ഉന്നത ശീർഷരായ ഗുരുവര്യന്മാർ ഈ കലാലയത്തിന് പെരുമറ നൽകി കടന്നു പോയവരാണ്. വിംജാന ശേഖരണത്തിന്റെ - മനുഷ്യ നന്മയുടെ- സംസ്കാരത്തിന്റെ കാളിമുറ്റങ്ങൾ തീർത്ത് ബാല്യ കൗമാര കൗതുകങ്ങളുടെ തുടിപ്പ് ഹൃദയത്തിൽ ഏറ്റുവാങ്ങി യവ്വനം തുടിക്കുന്ന അക്ഷര മുത്തശ്ശിയായി ഇന്നും വിജയഗാഥകൾ രചിച്ചുകൊണ്ടേയിരിക്കുന്നു.

സിനി എം ഹല്ലാജ് എച്ച് എം 2021 -
2021 യാത്രയയപ്പ്
ഫുൾ എ പ്ലസ്