സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്‍ത്ര ക്ലബ്ബ്

കായിക ക്ലബ്

ഗണിത ശാസ്ത്ര ക്ലബ്ബ്

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്   

60 വണ്ടൂർ സ്കൗട്ട് ട്രൂപ്പ്, 82 വണ്ടൂർ ഗൈഡ് കമ്പനി എന്നീ യൂണിറ്റുകൾ കാരപ്പുറം ക്രസന്റ് യുപി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 32 കുട്ടികൾ വീതം ഓരോ യൂണിറ്റിലും ഇപ്പോഴും നിലവിലുണ്ട്. നിരവധി രാജ്യപുരസ്കാർ സ്കൗട്ട്കളെയും  ഗൈഡുകളെയും സംഭാവന ചെയ്യുന്നതിന് യൂണിറ്റിന് സാധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നടത്തപ്പെട്ട പല ജില്ലാ ക്യാമ്പുകളിലും, സബ് ജില്ലാ ക്യാമ്പുകളിലും, സ്റ്റേറ്റ് തല ക്യാമ്പുകളിലും   നാഷണൽ കാമ്പൂരികളിലും കാരപ്പുറം ക്രസന്റ് യു പി  സ്കൂളിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു. നിലമ്പൂർ സബ് ജില്ലയിലെ  യുപി സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ഏറ്റവും മികവാർന്ന യൂണിറ്റുകളാണ് കാരപ്പുറം ക്രസന്റ് യുപി സ്കൂളിന്റേത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾ  ലോക്ക്ഡൌൺ സമയത്തും സജീവമായി  നടത്താൻ SM/GC മാർക്ക് സാധിച്ചിരുന്നു. ഗ്രൂപ്പിലൂടെ ക്ലാസുകൾ നൽകുന്നതിന് പുറമെ  ഓൺലൈൻ ദിനചാരണങ്ങളിലെല്ലാം സ്കൗട്ട് & ഗൈഡ്  കുട്ടികളെ പങ്കെടുപ്പിച്ചു. LA തലത്തിൽ  നടന്ന  സർവമതപ്രാർത്ഥന കുട്ടികൾക്ക് വേറിട്ട ഒരനുഭവം തന്നെ  ആയിരുന്നു.

ഓഗസ്റ്റ് 9 ക്വിറ്റ്ഇന്ത്യ ദിനം. ഇന്ത്യ ചരിത്രത്തിലെ വളരെ നിർണായകമായ ഒരു ദിനമാണെങ്കിലും ഇന്ന് ഒരു കേവലദിനമായി മാറിയിരിക്കുന്നു. അതിന്റ ഓർമപ്പെടുത്തലിനായി virtual rally സംഘടിപ്പിക്കുകയും ഉദ്ഘാടനം ബഹു. DC നിർവഹിച്ചു.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന പിറന്നാളിന്റെ ഭാഗമായി കുട്ടികൾ ഫ്ലാഗ് ഉയർത്തുകയും സ്കൗട്ട് ഗൈഡ്  എംപ്ലം ഉണ്ടാക്കി ആദരവ് നടത്തി.

കോവിഡിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  സ്കൗട്ട് & ഗൈഡ്  കുട്ടികൾ വീടുകളിൽ  നിന്നും രക്ഷിതാക്കളുടെ സഹായത്തോടെ സ്വന്തമായി  മാസ്ക് തുന്നി 300 മാസ്ക് LA ക്ക്‌ വിതരണം  നടത്താൻ  സധിച്ചു.

ഗാന്ധിജയന്തി  ദിനത്തിൽ രാവിലെ 7 മുതൽ  കുട്ടികൾ വീടും  പരിസരവും വൃത്തിയാക്കുകയും  രക്ഷിതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

Foundation day യോടനുബന്ധിച്ച് നടത്തിയ  ഓണലൈൻ മത്സരത്തിൽ അനാമികക്ക്‌ മൂന്നാം സ്ഥാനം ലഭിച്ചു. സ്കൂൾ തുറന്നതിനുശേഷം thinking day ആസ്‌പദമാക്കി നടത്തിയ  സൈക്കിൾ റാലി  ഉദ്ഘാടനം ബഹു. HM  ക്രസെന്റ് സ്കൂളിൽ  നിർവഹിച്ചു. 64 സ്കൗട്ട് ഗൈഡ്  കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പോസ്റ്റർ രചന, ഉപന്യാസം  എന്നിവയും സംഘടിപ്പിച്ചു. 21 വർഷമായി  സ്കൗട്ട് & ഗൈഡ്  പ്രസ്ഥാനം ഞങ്ങളുടെ  സ്കൂളിൽ പ്രമോദ് സ്കൗട്ട്മാസ്റ്റർ, സജിത ഗൈഡ്  ക്യാപ്റ്റൻ, എന്നിവരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു.


ഇംഗ്ലീഷ് ക്ലബ്ബ്

ജൂൺ മാസം മുതൽ തന്നെ ഇംഗ്ലീഷ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. താല്പര്യമുള്ള കുട്ടികൾക്കുവേണ്ടി പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ ഡെയിലി ന്യൂസ് കുട്ടികളിലേക്ക് എത്തിച്ചു. ഗ്രൂപ്പിലൂടെ ന്യൂസ് വായിക്കുവാനുള്ള അവസരവും കുട്ടികൾക്ക് കൊടുത്തു. വളരെ താൽപര്യപൂർവം തന്നെ കുട്ടികൾ ഈ ഗ്രൂപ്പിൽ പങ്കാളികളായി. കൂടാതെ ടീച്ചേഴ്സ് ഡേ യോടനുബന്ധിച്ച് കുട്ടികൾക്ക് പ്രത്യേക മത്സരങ്ങളും നടത്തുകയുണ്ടായി. ഇംഗ്ലീഷ് ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, ഇംഗ്ലീഷ് സ്പീച്ച് എന്നീ മത്സരങ്ങളിൽ കുട്ടികൾ താൽപര്യപൂർവം പങ്കെടുത്തു. ഓഫ്‌ലൈൻ ആയിട്ട് സ്കൂൾ തുടങ്ങിയപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് ഇംഗ്ലീഷ് ന്യൂസ് റീഡിങിനുള്ള അവസരം ലഭിക്കുകയുണ്ടായി. കൂടാതെ ഇംഗ്ലീഷ് pledge നും കുട്ടികൾക്ക് അവസരം നൽകി . വളരെ നല്ല രീതിയിൽ തന്നെ ഇംഗ്ലീഷ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു.

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഇക്കാലത്തും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൂടുതൽ ലളിതമാക്കാനും, ഭാഷാപരിജ്ഞാനം വർദ്ധിപ്പിക്കുവാനും, ലിസണിങ്,റീഡിങ് റൈറ്റിംഗ്,പീക്കിംഗ് ലെവലുകളിലൂടെ കടന്നു പോകുന്ന സമഗ്രമായ പുതിയൊരു കോഴ്സ് നമ്മുടെ സ്കൂളിൽ തുടങ്ങുകയുണ്ടായി. EASY ENGLISH... നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാമുമായി ബന്ധിപ്പിച്ച് കുട്ടികൾക്ക് ഉപകാരപ്രദമായ ഈ കോഴ്സ് ജൂൺ മാസത്തിൽ തന്നെ സ്കൂളിൽ നടപ്പിലാക്കി. കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണം  ലഭിക്കുകയുണ്ടായി. മത്സരബുദ്ധിയോടെ ഈ പഠന മേഖലയെ കാണുവാൻ വേണ്ടി പ്രത്യേക പരീക്ഷകൾ നടത്തുകയുണ്ടായി. ബേസിക് ഗ്രാമർ കോഴ്സ്, വൊക്കാബുലറി  ഡെവലപ്മെന്റ്, ലാംഗ്വേജ് ഗെയിം തുടങ്ങി എല്ലാ മേഖലകളിലൂടെയും മൊഡ്യൂൾ കടന്നുപോയി. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ആയി ശ്രീമതി ഷബ്ന.എ പ്രവർത്തിച്ചു വരുന്നു

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളിൽ അന്തർലീനമായ സർഗ്ഗശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. ലോക്ഡൗൺകാലം കുട്ടികളുടെ ശരീരവും മനസും മരവിച്ച് നിന്നപ്പോൾ ഓൺലൈൻ ഫ്ലാറ്റ്ഫോമിലൂടെ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ പ്രവർത്തനങ്ങൾ വിപുലമായി നടത്തുവാൻ സാധിച്ചു. കഥാരചന, കവിതാരചന, പദ്യപാരായണം, ഏകാംഗാഭിനയം, കവിതാലാപനം, ചിത്രരചന  എന്നീ മേഖലകളിൽ കുട്ടികൾ പങ്കെടുക്കുകയും അവരുടെ സർഗശേഷി പ്രകടിപ്പിക്കുകയും ചെയ്തു. മൂത്തേടം പഞ്ചായത്ത്തല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വിവിധ മത്സരത്തിൽ സ്കൂൾ പങ്കെടുക്കുകയും കുട്ടികൾ വിജയിക്കുകയും ചെയ്തു. തുടർന്ന് നടന്ന നിലമ്പൂർ സബ് ജില്ലാ തല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കഥാരചന വിഭാഗം മത്സരത്തിൽ ഈ സ്കൂളിലെ അനീറ്റ സജി രണ്ടാം സ്ഥാനം നേടുകയും സ്കൂളിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു. മാതൃഭാഷാദിനത്തോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾ പതിപ്പുകൾ( കഥ, കവിത, ലേഖനം, ഉപന്യാസം, ചിത്രരചന, ) തയ്യാറാക്കുകയും, സ്കൂളിൽ അത് പ്രകാശനം ചെയ്യുകയും ചെയ്തു. കുട്ടികളുടെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കോവിസ് കാലം നമ്മൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഉൾക്കൊണ്ടു കൊണ്ട് യൂട്യൂബ് ചാനലിൽ ഏകാംഗനാടകം സംഘടിപ്പിച്ചു. സ്‍ക‍ൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി കോർഡിനേറ്റർ ആയി ശ്രീമതി.രമ്യ ഗിരീഷ് പ്രവർത്തിക്കുന്നു.


സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

കോവിഡ് കാലം ഓൺലൈൻ അന്തരീക്ഷത്തിലൂടെ കടന്നു പോകേണ്ടിവരുമെന്ന് മനസിലാക്കിയതോടെ സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ ശ്രമിച്ചു..

സാമൂഹ്യ, ശാസ്ത്ര, ക്ലബ്ബുകൾ സംയോജിപ്പിച്ച് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു...കുട്ടികൾ അവരുടെ വീട്ടിൽ തന്നെ തൈകൾ നട്ട് ഫോട്ടോ അയച്ചു തന്നു...

ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.. പ്രസ്തുത പരിപാടി കൊരട്ടി സ്റ്റേഷൻ ഓഫീസർ ശ്രീ അരുൺ പി കെ ഉദ്ഘാടനം ചെയ്തു.. കുട്ടികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അയച്ചു തരികയും സ്കൂൾ ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു...

ജൂലൈ 11 ലോക ജനസംഖ്യ ദിനം ആചരിച്ചു.. പ്രസംഗം മത്സരം, ചിത്ര രചന, എന്നീ മത്സരങ്ങൾ നടത്തി..

ആഗസ്റ്റ് ആറിന് ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു..പ്ലാക്കാർഡ് നിർമ്മാണം, മുദ്രാ ഗീതം എന്നീ മത്സരങ്ങൾ നടത്തി.. വീടുകളിൽ നിന്ന് കുട്ടികൾ യുദ്ധ വിരുദ്ധ വെർച്ച്വൽ റാലിയിൽ പങ്കെടുത്തത് നവ്യാനുഭവമായി..

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പതാക ഉയർത്തി. കുട്ടികൾക്ക് ദേശ ഭക്തി ഗാനമത്സരം, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം, ഇന്ത്യൻ  സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വേഷ വിതാന മത്സരം എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി  വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും അവ അയച്ചുതന്നത് ഓഗസ്റ്റ് 15ന് രാവിലെ സ്കൂൾ യൂട്യൂബ് ചാനലിൽ  പ്രസിദ്ധീകരിക്കുകയും ചെയ്തു..

നിലമ്പൂർ ഉപജില്ലാ ശാസ്ത്രരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ ഈ സ്കൂളിലെ അഭിഷേക് എസ് പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു.. സമീപപ്രദേശങ്ങളായ കാരപ്പുറം, ബാലംകുളം, പെരൂപ്പാറ എന്നീ സ്ഥലങ്ങളുടെ പ്രാദേശങ്ങളുടെ ചരിത്രം തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു.

ഡിസംബർ 10 മനുഷ്യാവകാശ ദിനം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചു. പോസ്റ്റർ രചന മത്സരങ്ങൾ, ക്വിസ് മത്സരം എന്നീ പരിപാടികൾ വിപുലമായ പരിപാടികളോടെ, കുട്ടികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.

സ്കൂൾ തുറന്നതിനു ശേഷം റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ റാലി കാരപ്പുറം അങ്ങാടിയിലൂടെ സംഘടിപ്പിച്ചു. യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശം ഉയർത്തി പ്ലക്കാർഡുകൾ ഉയർത്തിയാണ് വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ റാലിയിൽ പങ്കെടുത്തത്. എല്ലാവരും ചേർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി. സ്കൂൾ മാനേജർ സുലൈമാൻ ഹാജി, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി വി,ലിനു സ്കറിയ, സുഹൈർ ടി.പി, ബിന്ദു കെ, രമ്യ ഗിരീഷ്, ജാസ്മിൻ ടി പി എന്നിവർ നേതൃത്വം നൽകി. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കൺവീനർ ആയി  ശ്രീ ലിനു സ്കറിയ പ്രവർത്തിക്കുന്നു..

HUMAN RIGHTS DAY 2020 DEC 10
ayush club











ആയുഷ് ക്ലബ്ബിന്റെ  ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ആയുഷ് ഗ്രാമം പദ്ധതി നിലമ്പൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ

ആയുഷ് ക്ലബ്ബിന്റെ  ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു..

മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ പി ഉദ്ഘാടനം ചെയ്തു..

പി.ടി.എ പ്രസിഡന്റ് ശ്രീ. ഷിനോജ് സ്കറിയ, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി,ജോഷ്ന ജോർജ്ജ്,രമ്യ ഗിരീഷ് എന്നിവർ നേതൃത്വം നൽകി..ശ്രീമതി.അഞ്ജലി ദാസ്, സ്പെഷ്യലിസ്റ്റ്

മെഡിക്കൽ ഓഫീസർ ആയുഷ് ഗ്രാമം നിലമ്പൂർ, ശ്രീമതി.ഷാഹിന

എന്നിവർ ക്ലാസെടുത്തു...

ayush

കുട്ടികളിൽ ആയുർവേദത്തെ കുറിച്ചും, ആയുർവേദ ചര്യകളെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം..

യുദ്ധ വിരുദ്ധ റാലി
















യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു....

കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു...

യുദ്ധം മാനവരാശിയുടെ ആപത്ത് എന്ന മുദ്രാവാക്യവുമായി പ്ലാക്കാർഡുകൾ ഉയർത്തിയാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്..

തുടർന്ന് കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു...