സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/ഗണിത ശാസ്ത്ര ക്ലബ്ബ്

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021-2022 അദ്ധ്യായന വർഷത്തിൽ അടഞ്ഞുകിടക്കുന്ന വിദ്യാലയ പ്രതീതി വീട്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും ഗണിതത്തോടുള്ള താൽപര്യം വളർത്തുക, യുക്തിചിന്ത വളർത്തുക,ഗണിത ആസ്വാദനം വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യം നടപ്പിലാക്കുന്നതിനായി വീട്ടിലൊരു ഗണിതലാബ് എന്ന ആശയം കൊണ്ടു വരികയും അതിലേക്കുള്ള സാമഗ്രികൾ സ്കൂളിൽ നിന്നും ഗണിത കിറ്റ് രൂപത്തിൽ  വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ ഗണിതവുമായി ബന്ധപ്പെട്ട് വീട്ടിലെ പാഴ്‌വസ്തുക്കൾ, പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഗണിതാശയവുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും ഉപയോഗിച്ച് തന്റെ ഗണിത ലാബ്  മികവുറ്റതാക്കാൻ പ്രോത്സാഹനം നൽകുകയും, ആവശ്യമായ പിന്തുണ നൽകാൻ ഭവന സന്ദർശനം നടത്തുകയും ഏറ്റവും മികച്ച ഗണിതലാബ് ഒരുക്കിയ വിദ്യാർത്ഥിക്ക്  പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു.

       ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചും ഗണിത ശാസ്ത്ര രംഗത്ത് അവർ നൽകിയ സംഭാവനകളെ കുറിച്ചും കൂടുതൽ അറിയുന്നതിനു വേണ്ടി നിലമ്പൂർ ഉപജില്ലാ ശാസ്ത്രരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ 'എന്റെ ഗണിതശാസ്ത്രജ്ഞൻ' എന്ന വിഷയത്തിൽ ശ്രീനിവാസ രാമാനുജനെ കുറിച്ച് വിശദമായ പ്രബന്ധം തയ്യാറാക്കുകയും സബ്ജില്ലാ തലത്തിൽ   ദിൽഷാ അഷ്‌റഫ്‌ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

    കുട്ടികളിൽ ഗണിതാ സ്വാദനം  വളർത്തിയെടുക്കുന്നതിനും,യുക്തിചിന്ത, ഗണിത തോടുള്ള വിരസ മനോഭാവം ഇല്ലാതാക്കുന്നതിനും വേണ്ടി വ്യത്യസ്തമായ ജ്യാമിതീയ  രൂപങ്ങൾ വീഡിയോ ക്ലിപ്പ് വഴി  അയച്ചുതരികയും അവയിൽ മികച്ചത് ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ അതിന്റെ ഉൽപ്പന്നം ഗണിത ലാബിലേക്കായി മാറ്റിവെക്കുകയും ഓഫ്‌ലൈൻ പഠനസമയത്ത് വിശാലമായ ഗണിത ലാബിന്റെ  പ്രദർശനം നടത്തുകയും ചെയ്തു. ഗണിത ശാസ്ത്ര ക്ലബ്ബിന്റെ കൺവീനർ ആയി  ശ്രീമതി സുബിദ.കെ പ്രവർത്തിക്കുന്നു..