എ.എൽ.പി.എസ്.പേരടിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Samedmechery (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിർത്തി ഗ്രാമമാണ് വിളയൂർ, ജില്ലയുടെ മൊത്തത്തിലുള്ള സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഇവിടെയും പ്രകടമാണ്. വിളയൂരിന്റെ ഏകദേശം മദ്ധ്യഭാഗത്തായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് പേരടിയൂർ എ.എൽ.പി. സ്കൂൾ, കാർഷിക തൊഴിലാളികളും നാമ മാത്രവരുമാനക്കാരുമായ ജനതയാണ് പ്രാദേശിക സമൂഹം.

പ്രാദേശികസമൂഹത്തിന്റെ പ്രേരണകൾക്കും ഉൾക്കാഴ്ചകൾക്കും അനുസൃത മായി രണ്ടു പ്രധാനകാര്യങ്ങളാണ് ഈ വിദ്യാലയത്തിന് നിർവ്വഹിക്കാനുള്ളത്. ഒന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിക്ക് നൽകുക. രണ്ട് സാമൂഹ്യ സാംസ്കാരിക വളർച്ചക്കുവേണ്ടി അന്തരീക്ഷം സൃഷ്ടിക്കുക.

പിന്നിട്ട ഒരു പതിറ്റാണ്ട് ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടേതായിരുന്നു. പരീക്ഷണത്തിന്റെയും പ്രയോഗത്തിന്റെയും കയറ്റിറക്കങ്ങൾ നിറഞ്ഞ പാത കണിയറാവ്, പാലൊളിക്കുളമ്പ്, ഉരുണിയൻ പുലാക്കൽ, ഓടുപാറ, പേരടിയൂർ, തെക്കും മുറി, തുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും കുട്ടികൾ പഠനത്തിനായി ഇവിടെ എത്തുന്നു.

1909ൽ ആണ് ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചത്. വിളയൂർ പഞ്ചായത്തിൽ ആദ്യമായി അംഗീകാരം ലഭിച്ച വിദ്യാലയമാണിത്. ഇത് 1909നു മുമ്പ് തന്നെ എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. വെള്ളായ കടവത്ത് തറവാട്ടു കാരാണ് നെടുമ്പുറത്ത് പള്ളിക്കരക്കാരുടെ സഹായത്തോടെ എഴുത്തു പള്ളിക്കൂടം ആരംഭിച്ചത്. പരേതനായ വെള്ളായടവത്ത് കൃഷ്ണനെഴുത്തച്ഛനാണ് സ്കൂളിന്റെ സ്ഥാപക മാനേജർ. നെടുമ്പുറത്ത് പള്ളിക്കരക്കാരുടെ സഹായ സഹ കരണങ്ങളും ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഉണ്ടായിരുന്നു.

സമൂഹത്തിന്റെ വളർച്ചക്ക് ഒപ്പം നിന്നും ചിലപ്പോഴൊക്കെ ഒരുപടി മുന്നിൽനിന്നും പ്രവർത്തിച്ച നമ്മുടെ വിദ്യാലയം ഇന്ന് ശതാബ്ദി പിന്നിട്ടിരിക്കുന്നു.പൊതുവിദ്യാലയങ്ങൾ അനാകർഷകങ്ങളും അവിടെ യഥാർത്ഥ പഠനം കുറയുന്നു എന്നും ബോധപൂർവ്വം പ്രചരണം നടക്കുന്ന വർത്തമാനകാലത്ത് ആ പൊതുവർത്തമാനത്തിനെതിരെ ജനങ്ങൾക്ക് സ്വീകാര്യമായ സജീവമായ പഠനകേന്ദ്രം എന്ന നിലക്ക് നാം ഈ വിദ്യാലയത്തെ മാറ്റിയെടുത്തു എന്നതിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിൽ പത്ത് ഡിവിഷനുകളിലായി മുന്നൂറോളം കുട്ടികൾ പഠിക്കുന്നു.  കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളുമായി മുഖാമുഖമിരുന്ന് ചർച്ച ചെയ്യുന്ന തരത്തിലുള്ള ക്ലാസ് പി.ടി.എ 1990 മുതൽ തന്നെ നാം ആരംഭിച്ചു.സ്കൂൾ വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2003 മുതൽ കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകിവരുന്നു.വിദ്യാലയം കുട്ടികൾക്ക് മാത്രമുള്ളതല്ല,മറിച്ച് സമൂഹത്തിനുംകൂടി വിദ്യ അഭ്യസിക്കുന്നതിനുള്ള സ്ഥിരം വേദിയാകണം എന്ന കാഴച്ചപ്പാട് മുൻ നിർത്തി പരമാവധി പ്രവർത്തനങ്ങളിൽ നാം രക്ഷിതാക്കളുടെക്കൂടി പങ്കാളിത്തം ഉറപ്പാക്കുന്നു

വിദ്യാലയം പൊതുവിവരങ്ങൾ

ജില്ല : പാലക്കാട്

ഉപജില്ല; പട്ടാമ്പി

പഞ്ചായത്ത്:വിളയൂർ ഗ്രാമപഞ്ചായത്ത്

വാർഡ് :9

വിദ്യാലയത്തിന്റെ പ്രദേശ വിസ്തൃതി ചുറ്റളവ്:ഉദ്ദേശം 2 കി.മീ.

പ്രദേശങ്ങൾ :

ഉരുണിയൻപുലാക്കൽ

ഓടുപാറ

പേരടിയൂർ

തെക്കുമുറി

കണിയറാവ്

വിദ്യാർത്ഥികൾ :300