സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്./നാഷണൽ സർവ്വീസ് സ്കീം

12:19, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shinisilver (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സിൽവർ ഹിൽസ് എച്ച്.എസ്.എസ്, എൻ എസ് എസ് യൂണിറ്റ് വയനാട് വെള്ളമുണ്ടയിലെ വർഗ്ഗീസ്-സിസിലി ദന്പതികൾക്ക് ഒരു ഭവനം നിർമ്മിച്ചു നൽകി. കാലഹരണപ്പെട്ട് തകർന്ന ഒരു ഷീറ്റ് മേഞ്ഞവീട്ടിലായിരുന്നു ഇവരുടെ താമസം. സിൽവർ ഹിൽസ് എൻ.എസ്.എസ് യൂണിറ്റിൻറെ നേതൃത്വത്തിൽ പൂർത്തിയാക്കിയ രണ്ടാമത്തെ ഭവനമാണിത്. കൂടാതെ ധാരാളം പ്രവർത്തനങ്ങൾ ഈ യൂണിറ്റ് നടത്തിയിട്ടുണ്ട്. അവയിൽ ചിലത് താഴെകൊടുക്കുന്നു.

  • സപ്തദിന ക്യാന്പ് സംഘടിപ്പിച്ചു.
  • ഭിന്നശേഷി കുട്ടികൾക്ക് ഗ്രോ ബാഗ് വിതരണം ചെയ്തു.
  • കുട്ടികളിൽ കലാവാസന വളർത്തുന്നതിന് സർഗ്ഗോത്സവം (മനസ്സ് എന്ന പേരിൽ) നടത്തി.
  • അംഗനവാടി കുട്ടികളുടെ കലാപരിപാടികൾ നടത്തി.
  • ചാത്തമംഗലം സദാശിവ ബാലസദനം സന്ദർശിച്ചു. കുട്ടികൾക്ക് പാഠ്യപാഠേതര ഉപകരണങ്ങൾ വിതരണം ചെയ്തു. അവിടത്തെ വയോജനങ്ങളെ സന്ദർശിച്ചു.
  • ക്രിസ്മസ് ചാരിറ്റി പ്രവർത്തനം നടത്തി
  • സമ്മാനങ്ങൾ വിതരണം ചെയ്തു.
  • സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു.
  • കുട്ടികൾ വീടുകളിലും പച്ചക്കറിതോട്ടം നിർമ്മിച്ചു.


എൻ എസ് യൂണിറ്റ് മാർച്ച് 3 വ്യാഴാഴ്ച യുദ്ധവിരുദ്ധ സന്ദേശറാലി നടത്തി. എൻ ജി ഒ ക്വാർട്ടേഴ്സ് പരിസരത്തുനിന്നും ആരംഭിച്ച റാലി ചേവായൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.