ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29007 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഐതിഹ്യം

തട്ടക്കുഴ എന്ന കൊച്ചുഗ്രാമം

പച്ചപിടിച്ച വനാന്തരങ്ങൾ നിറഞ്ഞ വന്യമൃഗങ്ങളുള്ള ഒരു കൊച്ചു പ്രദേശം. വനങ്ങൾ വെട്ടിത്തെളിച്ച് കുടിയേറിയ കോട്ടയം സ്വദേശികളായ കുടുംബം. ഇവരുടെ പ്രധാന വരുമാന മാർഗ്ഗം കാലി വളർത്തലായിരുന്നു.കാലികളുടെ കഴുത്തിൽ തട്ടയും കുഴയും കെട്ടിയിരുന്നു.. വനങ്ങളിലക്ക് മേയാൻ വിടുന്ന കാലികൾ സന്ധ്യക്ക് തിരിച്ചെത്തും .ഒരു ദിവസം കാലി തിരിച്ചെത്തിയില്ല. തെരഞ്ഞിറങ്ങിയ ഗൃഹനാഥന് കാലിയുടെ ശരീരാവശിഷ്ടങ്ങളാണ് ലഭ്യമായത്. കന്നുകാലിയെ പുലി പിടിച്ചതാണെന്ന് പിന്നിടറിയാൻ സാധിച്ചു.ആ അവശിഷ്ടങ്ങളുട കൂടെ തട്ടയും കുഴയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പിന്നീട് ആ കുടുംബക്കാരുടെ നാട്ടിൽ നിന്നും ആരെങ്കിലും ഇവിടേക്ക് വരുകയാണെങ്കിൽ ഏത് സ്ഥലത്തേക്ക് പോകുകയാണെന്ന ചോദ്യം സ്വാഭാവികമായി ഉന്നയിക്കപ്പെടും ഇതിനുത്തരമായി "തട്ടയും കുഴയും കിടന്ന് കിട്ടിയ സ്ഥലത്തേക്ക്" എന്നായി പറച്ചിൽ.ഇത് പിന്നീട്‌ പരിണമിച്ച് തട്ടക്കുഴഎന്നായി മാറി