രക്ഷിതാക്കളുടെ യോഗം

ജനുവരി 9.ഈ വർഷത്തെ എസ്എസ്എൽസി ക്യാമ്പ് ,രക്ഷിതാക്കളുടെ യോഗം വിളിച്ചു.

ഈ വർഷവും മികച്ച റിസൽട്ട് മുന്നിൽ കണ്ടുകൊണ്ട് എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുന്ന കാര്യം ചർച്ചചെയ്യുന്നതിന് രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ചുചേർത്തു. യോഗത്തിൽ ജനുവരി മാസം രണ്ടാമത്തെ ആഴ്ച മുതൽ ക്യാമ്പ് ആരംഭിക്കുന്ന കാര്യം അംഗീകരിച്ചു. രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും ക്യാമ്പ്. ക്ലാസുകൾ നാലു പിരിഡുകളാക്കി ക്രമീകരിച്ചു. ഉച്ചയ്ക്ക് മുൻപ് രണ്ട് ഉച്ചയ്ക്ക് ശേഷം രണ്ട് പിരീഡ് .വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണ കാര്യങ്ങൾ രക്ഷിതാക്കൾ ക്രമീകരിക്കും. വിദ്യാർത്ഥികളെ 7ഡിവിഷനുകളിലാക്കി പുനക്രമീകരിച്ചു.

.

എസ്.എസ്.എൽ.സി. ക്യാമ്പ്. തുടരുന്നു..

എസ്എസ്എൽസി പ്രീ മോഡൽ പരീക്ഷ കഴിഞ്ഞതിനെ തുടർന്ന് ,എസ്എസ്എൽസി  പരീക്ഷയ്ക്ക് മികച്ച വിജയം നേടുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാർത്ഥികളുടെ മാർക്കുകൾ അവലോകനം ചെയ്യുകയും ഗ്രേഡുകൾ അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു. ഇങ്ങനെ ഗ്രേഡുകൾ ആയി തിരിക്കുന്നത് പ്രത്യേകം ഗ്രൂപ്പുകൾക്ക് ,അവർക്ക് ലഭിച്ച  ഗ്രേഡ്കളേകാൾ മികച്ച ഗ്രേഡ് നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനം നൽകാൻ സാധിക്കുന്നു. അതിനായി ടൈംടേബിളിൽ മാറ്റം വരുത്തുകയും പുതിയ ക്രമീകരണം സ്വീകരിക്കുകയും ചെയ്തു.പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസുകൾ നൽകുകയും ചെയ്യുന്നു.