ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 19 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17016 (സംവാദം | സംഭാവനകൾ)
ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-12-201617016



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ബി ഇ എം സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷനറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസം സമൂഹത്തിലെ ഒരു ചെറു ന്യൂനപക്ഷത്തിനുമാത്രം ലഭ്യമായിരുന്ന കാലഘട്ടത്തില്‍ ജാതിവ്യവസ്ഥയും വര്‍ണ്ണവിവേചനവും നിലനിന്നിരുന്ന വേളയില്‍ കേരളത്തിലേക്ക് വന്ന ജെ എം ഫ്രിറ്റ്സ് എന്ന ജര്‍മന്‍ മിഷനറി 1848ല്‍ ബി ഇ എം ആംഗ്ലോ വെര്‍ണ്ണാകുലര്‍ സ്ക്കൂള്‍ എന്ന പേരില്‍ കല്ലായിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടര്‍ന്ന് മലബാര്‍ ഭരണാധികാരിയായ സാമൂതിരിയുടെ സഹായത്തോടെ 1872ല്‍ കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തേക്ക് വിദ്യാലയത്തെ മാറ്റുകയായിരുന്നു.തുടക്കത്തില്‍ ഇത് 5 വരെയായിരുന്നു.അന്ന് ആണ്‍കുട്ടികളും  പെണ്‍കുട്ടികളുംഇവിടെപഠിച്ചിരുന്നു. അയിത്താചാരങ്ങളെയും ജാതിമതഭേദങ്ങളെയും മറന്ന്കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ഇവിടെ വിദ്യാഭ്യാസം നല്‍കുകയുണ്ടായി. തുടര്‍ന്ന് 1879ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപെട്ടു.ക്രമേണ ആണ്‍കുട്ടികളെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ആണ്‍കുട്ടികള്‍ക്കായി സ്ക്കൂള്‍ സ്ഥാപിച്ചു മാറ്റുകയായിരുന്നു.അതാണ് ഇന്നത്തെ  മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്ക്കൂള്‍. അങ്ങനെ മലബാറിലെ ആദ്യത്തെ പെണ്‍കുട്ടികളുടെ സ്ക്കൂള്‍ എന്ന ബഹുമതിയും ബി ഇ എം സ്ക്കൂളിന് ലഭിച്ചു.മാത്രമല്ല തിരു കൊച്ചി മുതല്‍ കാസര്‍കോഡുവരെയുള്ള കുട്ടികള്‍ ഈ സ്കൂളില്‍ താമസിച്ചു പഠിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ബോര്‍ഡിങ് ഹോം ഈ സ്കൂളിനോടനുബന്ധിച്ച് സ്ഥാപിതമായി.വിദേശ മിഷനറിമാരുടെ ഒരു കൂട്ടം തന്നെ  സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു.ഈ ജര്‍മന്‍ മിഷനറിമാരില്‍ പ്രമുഖനായിരുന്നു മലയാളഭാഷയ്ക്ക് നിഘണ്ടു സമ്മാനിച്ച ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്.  സ്കൂളിന്റെ സ്വാധീനം സമൂഹത്തിലെ നിരവധിപേരുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.    

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.ഗൈഡ്സ്.

  • ജെ ആര്‍ സി
  • എസ് പി സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്‍സ് ക്ലബ് ഗണിത ക്ലബ് സാമൂഹ്യ സയ്ന്‍സ് ക്ലബ് ഐ റ്റി ക്ലബ്

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. വിനൊദ് അല്ലന്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് വല്‍സല ജൊനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സിസിലി ജൊനും ആനു.

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.റൈറ്റ് റവ. എ. സ്റ്റെകെയ്സന്‍ 2.ജോനാത്താന്‍ നിക്കോളാസ് 1939 വരെ 3.സി എച്ച് ചന്ദ്രന്‍ 1939 1958 4.ആലിസ് പോനോന്‍ 1958 1973 5.ദമയന്തി തഥായിസ് 1973 1976 6.എം ഇ എസ്സ് ഗബ്രറിയേല്‍ 1976 1987 7.മേരി എലിസബത്ത് 1987 1989 8.ഫ്രാങ്ക് വെസ്ലി 1989 1993 9.സൂസന്‍ ഈശോ 1993 1995 10.ഫെലിസിറ്റി പ്രമീള നാപ്പള്ളി 1995 1997 11.പൊന്നമ്മ മാത്യൂസ് 1997 1999 12.ടി ഗോപിനാഥ് 1999 2001 13ഐറിന്‍ സ്റ്റീഫന്‍ 2001 2002 14 ശോഭന എസ്സ് ജേക്കബ് 2002 2005 15 മില്‍ഡ്രഡ് പ്രമീള എഡ്വേര്‍ഡ് 2005 2007 16 ലൈല എം ഇട്ടി 2007 2009 17 ഷീല പി ജോണ്‍ 2009 2011 18 ഷാജി വര്‍ക്കി 2011 2012 19 വല്‍സല ജോണ്‍ 2012

= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പൂര്‍വ്വ വിദ്യാര്‍ഥികളില്‍ മിക്കവരും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവരാണ്. കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന ജോണ്‍ മത്തായി ഈ വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്.എ കെ വെള്ളോടി, ക്വിറ്റിന്ത്യാകാലത്തെ മുന്‍സിപ്പല്‍ വൈസ്ചെയര്‍പേഴ്സണ്‍ മേരി കല്ലാട്,സ്വാതന്ത്ര്യസമരസേനാനി നാരായണികുട്ടിയമ്മ, സാമൂഹ്യപ്രവര്‍ത്തക ശാരദ ടീച്ചര്‍,മുന്‍കമ്മീഷണര്‍ സ്വര്‍ണ്ണകുമാരി, രാമനുണ്ണിമേനോന്‍,സാഹിത്യകാരി എം രാധിക,ജവഹര്‍ലാല്‍ നെഹറുവിന്റെ മലബാറിലെ പ്രസംഗങ്ങള്‍ക്ക് തര്‍ജ്ജമകയായി വിളിക്കപ്പെട്ട പാറുകുട്ടിയമ്മ എന്നിവര്‍ ഇവിടെ പഠിച്ചവരില്‍ പ്രമുഖരാണ്.നൂറുകണക്കിന് ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും കോളേജ് പ്രഫസര്‍മാരും ഉള്‍പ്പെടുന്ന വലിയ നിര തന്നെ ഇവിടെ പഠിച്ചവരായിട്ടുണ്ട്.സുജനപാല്‍,സാഹിത്യകാരികളുടെ ഇളം തലമുറക്കാരായ കെ പി സുധീരയും ആര്യാഗോപിയും ഇവിടെ പഠിച്ചവരാണ്.


വഴികാട്ടി

{{#multimaps: 11.2555151,75.779376 | width=800px | zoom=16 }}
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.