ജി എച്ച് എസ് മണത്തല

Schoolwiki സംരംഭത്തിൽ നിന്ന്
ജി എച്ച് എസ് മണത്തല
വിലാസം
മണത്തല

തൃശൂര്‍ സ്കൂള്‍ കോഡ്=24066 ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[തൃശൂര്‍ സ്കൂള്‍ കോഡ്=24066]]
വിദ്യാഭ്യാസ ജില്ല ചാവക്കാട്
അവസാനം തിരുത്തിയത്
19-12-201624066

[[Category:തൃശൂര്‍

സ്കൂള്‍ കോഡ്=24066 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]





ചരിത്രം

1 വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്രപ്രസിദ്ധമായ പാലയൂര്‍ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉള്‍ക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തില്‍ 1 ഏക്കര്‍ 73 സെന്റ് ഭൂവിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണത്തല എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- ല്‍ സ്ഥാപിക്കപ്പെട്ടതാണ്.

                                            മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ  വിദ്യാലയം  1956-ല്‍ ബോര്‍ഡ് മാപ്പിള എലിമെന്ററി സ്കൂള്‍  കൂട്ടുങ്ങല്‍ എന്നറിയാന്‍ തുടങ്ങി. അതേ വര്‍ഷം ഒക്ടോബറില്‍ ഗവ.മാപ്പിള അപ്പര്‍ പ്രൈമറി സ്കൂള്‍ കൂട്ടുങ്ങല്‍ എന്ന പേരില്‍ അറിയപ്പെട്ടു. 
                                        
                                        1967-68 വിദ്യാലയ വര്‍ഷം  മുതല്‍  ഗവ. ഹൈസ്കൂള്‍  മണത്തലയായി ഉയര്‍ത്തപ്പെട്ടു. 1967-68 വിദ്യാലയ വര്‍ഷത്തില്‍  IX, X  ക്ലാസുകള്‍ ആരംഭിച്ചെങ്കിലും  ഹൈസ്കൂള്‍ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത്  പ്രസിഡണ്ട്  ശ്രീ. പി പി  സെയ്തുമുഹമ്മദ് സാഹിബ്  20/02/1968 ല്‍ തറക്കല്ലിട്ടപ്പോഴാണ്. ഹൈസ്കൂള്‍ ആയി ഉയര്‍ത്തി കഴിഞ്ഞതിനു  ശേഷമുള്ള ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ശ്രീ.രാമകൃഷ്ണന്‍ മാസ്റ്റര്‍ ആയിരുന്നു. 08/06/1968 മുതല്‍ 31/03/1973 വരെ അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. അന്നു മുതല്‍ ഈ കാലയളവ് വരെ 21 ഹെഡ് മാസ്റ്റര്‍മാര്‍ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പുതിയ ഹെഡ് മിസ്ട്രസ്സായ  ഒ കെ സതിടീച്ചറുടെ  നേതൃത്വത്തില്‍  സ്കൂള്‍  പ്രവര്‍ത്തനം സുഗമമായി നടന്നു വരുന്നു.
                                      2004-05 ല്‍ പ്ലസ് വണ്‍ അനുവദിച്ചതോടെ ഈ സ്കൂള്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണത്തല എന്നറിയപ്പെട്ടു
                                      ഈ വിദ്യാലയത്തില്‍ വിദ്യ അഭ്യസിച്ചവരില്‍ പലരും സമൂഹത്തിന്റെ ഉന്നത തലങ്ങളില്‍ എത്തിചേര്‍ന്നിട്ടുള്ള വിവരം സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ.   ഹൈക്കോടതി ജഡ്ജിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ച    പി കെ ഷംസുദ്ദീന്‍ അവര്‍കള്‍ ഇതിനൊരുദാഹരണമാണ്. 
                                     1986 -87 വിദ്യാലയവര്‍ഷത്തില്‍ അദ്ധ്യാപകരക്ഷാകര്‍ത്തൃ സമിതി  നിര്‍മ്മിച്ചു  നല്‍കിയ  ഒരു   ഓപ്പണ്‍സ്റ്റേജ്   സ്കൂളിന്റെ  വിവിധ ആവശ്യങ്ങള്‍ക്കായി വളരെയധികം പ്രയോജനപ്പെടുന്നു. മീറ്റിങ്ങുകള്‍ നടത്താന്‍ സൗകര്യമുള്ള ഒരു ഹാളിന് പുറമെ സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ഇരുനില കെട്ടിടം 25/11/2009 ന് ബഹുമാനപ്പെട്ട മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഈ കെട്ടിടത്തില്‍ ഒരു മീറ്റിംഗ് ഹാളും, സാമാന്യം ഭേദപ്പെട്ട  ലൈബ്രറിയും , റീഡിംഗ് റൂമും ഉണ്ട്. 
                                       പഠനസൗകര്യമുള്ള 20 ക്ലാസ് മുറികള്‍ , സയന്‍സ് ലാബുകള്‍ , കമ്പ്യൂട്ടര്‍ ലാബ് , പുകയില്ലാത്ത അടുപ്പുകളോടുകൂടിയ കഞ്ഞിപ്പുര , വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ വിതരണം  ചെയ്യുന്ന സൊസൈറ്റി,   സ്പോര്‍ട്സ് ഉപകരണങ്ങള്‍ എന്നിവ നമ്മുക്കുണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനു വേണ്ടി ഈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഗുരുവായൂര്‍ എം എല്‍ എ യുമായ  ശ്രീ. അബ്ദുള്‍ കാദര്‍ അവര്‍കള്‍  5  കമ്പ്യൂട്ടറുകളും ,  5 പ്രൊജക്ടറുകളും അനുവദിക്കുകയും , അത് ക്ലാസുകളില്‍ സ്ഥാപിക്കുകയും  ചെയ്തിട്ടുണ്ട്.       
                                       കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി ബഹുമാനപ്പെട്ട എം എല്‍ എ  ശ്രീ. അബ്ദുള്‍ കാദര്‍ അവര്‍കള്‍ തന്റെ വികസനഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ വില വരുന്ന ഒരു ബസ് അനുവദിച്ചുതന്നിട്ടുണ്ട്. ഇതു മൂലം വരും വര്‍ഷങ്ങളി‍ല്‍ സ്കൂളിലേക്കുള്ള കുട്ടികളുടെ പ്രവേശനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 
                                       ചാവക്കാട് മുന്‍സിപ്പാലിറ്റിയില്‍ 19-ആം വാര്‍ഡില്‍ കെട്ടിടനമ്പര്‍ 194 ആയി സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടത്തുന്നതിനും ,  എസ് എസ് എല്‍ സി  വിജയശതമാനം ഉയര്‍ത്തുന്നതിനും H M & Staff കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് 2014-15 ലെ  എസ് എസ് എല്‍ സി  വിജയശതമാനം 100 വരെ എത്തിയത്. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മികച്ചതാക്കുവാനും എസ് എസ് എല്‍ സി  വിജയശതമാനം 100 ആയി നിലനിറുത്തുവാനും ഹെഡ് മിസ്ട്രസ്സും ,അദ്ധ്യാപകരും, പി ടി എ അംഗങ്ങളും, എസ് എം സി  അംഗങ്ങളും തോളോടു തോളുരുമ്മി പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

|1968-1973 രാമക.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • NH 17ല് ചാവക്കാട് നഗരത്തില്‍ നിന്നും 1 കി.മി.പടിത്താറായി പുതുപൊന്നാനി റോഡില്‍ സ്ഥിതിചെയ്യുന്നു.

|----

  • ത്രിശ്ശൂരില് നിന്ന് 27 കി.മി. പടിത്താറ് ചാവക്കാട് നഗരം. ത്രിശ്ശൂരില് നിന്ന്പറപ്പുര് പാവറട്ടി വഴി ചാവക്കാട് നഗരത്തില്‍ എത്താം.

|} |} < </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

10.580128, 76.018589 ghss manathala </googlemap>

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_മണത്തല&oldid=169464" എന്ന താളിൽനിന്ന് ശേഖരിച്ചത്