നൊച്ചാട് എച്ച്. എസ്സ്.എസ്സ്./നാടോടി വിജ്ഞാനകോശം
വെള്ളിയൂർ എന്ന പ്രദേശത്തിന് ആ പേര് ലഭിച്ചത് 'വെള്ളിഊര് ' എന്ന ഒരില്ലപ്പേരുമായി ബന്ധപ്പെട്ടാണ് . പഴയ നാടുവാഴിത്തങ്ങൾ കൊടികുത്തി വാണ പ്രദേശമായിരുന്നു ഇത്. വെള്ളിയൂർ അമ്പലവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലായിരുന്നു അന്ന് നാടുവാഴികൾ താമസിച്ചിരുന്നത്. ക്രമേണ അവർ പുതിയ മേച്ചിൽപുറം തേടിപ്പോവുകയാണുണ്ടായത്. സുബ്രഹ്മണ്യ ക്ഷേത്ര അമ്പലത്തിൽ നീല നിറമുള്ള ഒരു വിഗ്രഹം ഉണ്ടായിരുന്നതായി കണ്ടിട്ടുണ്ട്. അമ്പലത്തിന് 100 മീറ്റർ അരികെ ഒരു തോടുണ്ട്. ആ തോടിന് വലിയൊരു കരിങ്കൽ പാലം ഇപ്പോഴും ചെളിയിൽ മൂടിക്കിടക്കുന്നതായി കാണാം. ഒരു പതിനായിരം കിലോ തൂക്കം വരുമെന്നാണ് അനുമാനിക്കപ്പെടുന്നത്. വെള്ളിയുരിൽ 5 തലയുള്ള തെങ്ങും ഒരു വലിയ ഗുഹയും ഉണ്ടായിരുന്നു. ഗുഹ മണ്ണിട്ട് മൂടിക്കഴിഞ്ഞു , തെങ്ങ് നശിച്ച് പോയി.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ വെള്ളിയൂരിൽ നാടക സംസ്കാരം ഉടലെടുത്തിരുന്നു. ഈ പ്രദേശത്ത് സ്ഥിരം നാടക സമിതികൾ പ്രവർത്തിച്ചിരുന്നു. ജനതാ ക്ലബ്ബ് അവയിലൊന്നായിരുന്നു. 'ആറടി മണ്ണ്', 'പുതിയവർ' എന്നിവ ഇവിടെ അരങ്ങേറിയ പഴയ നാടകങ്ങളിൽ പെടുന്നു. ദഫ്‍മുട്ട് ഈ പ്രദേശത്തെ ജനകീയമായ ഒരു മുസ്‍ലിം കലയാണ്. ജനതാ ക്ലബ്ബ്, സാംസ്കാരിക വേദി വെള്ളിയൂർ, ജ്വാല വെള്ളിയൂർ എന്നിവ ഈ പ്രദേശത്തെ പഴയ കാല കലാ സമിതികളാണ്.