അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ്

കുട്ടികളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ് .ആരോഗ്യസംരക്ഷണത്തിനായി ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നു. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യവും

പ്രധാനമാണ് .ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളെ പ്രത്യേകമായി പരിഗണിക്കുകയും അവർക്കാവശ്യമായ സഹായങ്ങൾ നൽകുകയും

ചെയ്യുന്നു. അവരുടെ വൈദ്യപരിശോധനയ്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നു.  കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിശോധന നടത്തി ആവശ്യ

മായ കാര്യങ്ങൾ ചെയ്യുന്നു. മാനസികമായി വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സഹായങ്ങൾ നൽകുന്നു. കൗൺസിലിംഗ് ബോധവൽക്കരണ ക്ലാസുകൾ എന്നിവയിലൂടെ

കുട്ടികളുടെ മാനസിക വളർച്ചക്കാവശ്യമായക്കാവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുൺട്. അതിനായി പ്രത്യേകമായി പരിശീലനം ലഭിച്ച   അധ്യാപകരുടെ സേവനം ലഭ്യമാക്കുന്നു.