സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ/സൗകര്യങ്ങൾ

12:18, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സെൻറ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ/സൗകര്യങ്ങൾ എന്ന താൾ സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആധുനിക സൗകര്യങ്ങളോടു കൂടിയ, അതിവിശാലമായ കാമ്പസ് ആണ് മുഖ്യമായും എടുത്തു പറയേണ്ടതു . പ്രകൃതിരമണീയവും ശാന്താവുമായ അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റേത്.ഏറ്റവും പ്രഗത്ഭരായ അധ്യാപകരും , അത്യാധുനിക സൗകര്യങ്ങ ളോടു കൂടിയ ഡിജിറ്റൽ ക്ളാസ് റൂമുകളും , ഏറ്റവും മികച്ച ലൈബ്രറി സൗകര്യം എന്നിവ ഈ വിദ്യാലയത്തിനെ മികവിന്റെ കേന്ദ്രമാക്കുന്നു.


ലോകോത്തര നിലവാരം പുലർത്തുന്ന സ്റ്റേഡിയം, ഹോക്കി ഫീൽഡ്, ബാസ്കറ്റ് ബോൾ കോർട്ട് , സിന്തറ്റിക് ടെന്നീസ് കോർട്ട്, സെമി ഒളിംപിക് നിലവാരത്തിൽ നിർമ്മിച്ച സ്വിമ്മിങ് പൂൾ തുടങ്ങിയവ കുട്ടികളിലെ കായിക താല്പര്യങ്ങൾ വളരുവാൻ സഹായിക്കുന്നു. അഭിരുചിയ്ക്കും താല്പര്യത്തിനുമനുസരിച്ച് വിവിധ കലാ പരിശീലന സൗകര്യങ്ങൾ എന്നിവ സ്കൂൾ ഒരുക്കിയിട്ടുണ്ട്.


ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം സ്കൂളിൽ ലഭ്യമാണ്. മികച്ച നിലവാരമുള്ള മെസ്സ് സൗകര്യമാണ് ഹോസ്റ്റൽ അന്തേയവസികൾക്ക് ഒരുക്കിയിരിക്കുന്നത്. മികച്ച നിലവാരമുള്ള ക്യാൻറീൻ സൗകര്യം സ്കൂളിലെ വിദ്യാർഥികൾക്കായി തുറന്നു പ്രവരത്തിക്കുന്നു.


കരിയർ കെയർ യൂണിറ്റ് - കൗൺസിലിംഗ് സെന്റർ- ചാപ്പൽ സൗകര്യം എന്നിവ എടുത്ത് പറയേണ്ട വിഷയമാണ്.


തിരുവനന്തപുരം നഗരത്തിലെ എല്ലാ റൂട്ടുകളിലേക്കും സ്കൂൾബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 30 ഓളം റൂട്ട്കളിൽ സ്കൂൾബസ് സൗകര്യം ലഭ്യമാണ്.


മുഴുവൻ സമയം ഡോക്ടറുടെയും നഴ്‌സുമാരുടെയും സേവനത്തോടു കൂടിയ ഇൻഫേമറി സ്കൂളിൽ പ്രവർത്തന സജ്ജമാണ്. 10 കിടക്കകളോട് കൂടിയ ഇൻഫേമറിയാണിത്.

രണ്ടു ഓപ്പൺ എയർ സ്റ്റേജുകളും, ഒരു ഇൻഡോർ ഓഡിറ്റോറിയവും , നിർമ്മാണം പൂർത്തിയാകുന്ന അയ്യായിരം പേർക്കിരിക്കാവുന്ന സെൻട്രലൈസ്ഡ് എ /സി ഓഡിറ്റോറിയം തുടങ്ങിയവ കാമ്പസിന്റെ പ്രതേകതകളാണ്.

ഏറ്റവും മികച്ച വിദ്യാർഥികൾക്ക് സൗജന്യ ഫീസ് സൗകര്യം, മെരിറ്റ് സ്കോളർഷിപ്പ് എന്നിവ സ്കൂൾ മാനേജ്മെൻറ് നല്കുന്നുണ്ട്.