സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ *കാത്തിരിപ്പ്*
കാത്തിരിപ്പ്
മേരീ, മേരീ...അമ്മയുടെ വിളി കേട്ട് അവൾ തിരിഞ്ഞുനോക്കി.എത്ര നേരമായി നീ ഈ ഇരുപ്പ് തുടങ്ങിയിട്ട്. ശരിയാണ് അവൾ അവിടെ എപ്പോഴാണ് ഇരുന്നത് എന്ന് അവൾ തന്നെ മറന്നിരുന്നു. ക്ലോക്ക് അതിന്റെ പണി തുടർന്ന് കൊണ്ടിരുന്നു. കൃതൃമായി തന്നെ സൂചികൾ എല്ലാം കറങ്ങുന്നുണ്ട്. സമയവും കാലവുമെല്ലാം അതിന്റെ വഴിക്ക് പോകുന്നുണ്ട്. ഇതുവരെ എല്ലാവർക്കും പരാതിയായിരുന്നു സമയമില്ല.ദിവസം ഇരുപത്തിനാല് മണിക്കൂർ തികയാത്തവർ. ഇന്ന് എല്ലാം നിശ്ചലം നിരത്തുകൾ, വാണിജൃകേന്ദ്രങ്ങൾ, വൃവസായശാലകൾ എന്ന് വേണ്ട ആശുപത്രികൾ പോലും നിശ്ചലം.ദൈവങ്ങളും ഒറ്റയ്ക്കായി.പക്ഷേ തിരമാലകളുടെ ഇരമ്പൽ കൂടി കൂടി വരുന്നു.ഈ വിജനതയിൽ കടലിന്റെ ആക്രോഷം ഭയാനകമായി തോന്നുന്നു. ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച ആ ദിവസങ്ങൾ അവൾ ഞെട്ടലോടെ ഓർത്തു. അന്ന് നഷ്ടമായതൊക്കെ തിരിച്ചുപിടിക്കുന്ന ഓട്ടപ്പാച്ചിലിലായിരുന്നു അവളുടെ അച്ഛൻ.വളളവും വലയും നഷ്ടമായിരുന്നു,അച്ഛന്റെ ആരോഗൃവും ക്ഷയിച്ചു. പക്ഷേ അമ്മ ഞങ്ങളെ പട്ടിണിക്കിടാൻ തയ്യാറായിരുന്നില്ല. അമ്മ ഞങ്ങളെ ചേർത്തുപിടിച്ചു. വീടിനോടു ചേർന്നുളള ചെറിയ മുറി അത് ഒരു പലവൃഞ്നക്കടയായി അത്രയും തരപ്പെടുത്തുവാൻഅമ്മയ്ക്ക് നൽകിയ പിൻബലം ഞങ്ങൾ മൂന്ന് പേരുടെയും മുഖങ്ങൾ ആയിരിക്കണം. എത്ര കഷ്ടപ്പാടാണെങ്കിലും ഞങ്ങളെ നന്നായി ഒരുക്കി അമ്മ സ്കൂളിൽ അയയ്ക്കും . അത് അമ്മയ്ക്ക് നിർബന്ധമാണ്. ഇതിനിടയിലാണ് കളളനെപ്പോലെ കർക്കിടകം പാഞ്ഞെത്തിയത് .വീടും കടലമ്മ കൊണ്ടുപോകുമോ എന്ന് ഭയന്നു.അമ്മ ചാക്കുകൾ വിതിലിന്റെ ഇടയിൽ തിരുകി വയ്ക്കും വീടിനുളളിൽ വെളളം കയറാതിരിക്കാൻ.ഞങ്ങളെ സുരക്ഷിതമായി ഒരു മൂലയിൽ പായ വിരിച്ചു കിടത്തും എന്നിട്ട് അമ്മ ഉറങ്ങാതെ കാവലിരിക്കും .പേടിപ്പെടുത്തിയ ആദിനങ്ങൾ കടന്നുപോയി.ഈ കൊറോണക്കാലവും കടന്നു പോകും എന്ന് അവൾക്കറിയാം. അന്ന് ദുരിതാശ്വാസ കൃാമ്പിൽ കഴിഞ്ഞ ദിനങ്ങൾ,മധുരമുളള കുറെയേറെ ഒാർമ്മകൾ,നല്ല കുറേ സുഹൃത്തുകൾ.....അതു പറഞ്ഞപ്പോഴാണ് കൃാമ്പിൽ വച്ച് കിട്ടിയ ആ നല്ല കൂട്ടുകാരി, റോസിയെ ഓർത്തത് . മണിനാദത്തിന്റെ ശബ്ദമാണ് അവൾക്ക് എപ്പോഴും ഓടിവരും എന്റെ കൂടെ കളിക്കാൻ.ഞങ്ങൾ ഈ തീരത്ത് ഒാടിക്കളിക്കും. ഇപ്പോൾ അവളും വരാറില്ല കർശനമായ പൊലിസ് നിയന്ത്രമാണ്.സിമൂഹിക അകലം പാലിക്കണം കുട്ടികൾ അവരവരുടെ വീടുകളിൽ കഴിയണം. മീൻ പിടിക്കാനോ വില്ക്കാനോ അനുവാദമില്ല. ഓഖി ദുരിതാശ്വാസ നിധിയിൽ നിന്നും അച്ഛന് മത്സൃബന്ധന ബോട്ട് ലഭിച്ചിരുന്നു.ഒരുതരത്തിൽ എല്ലാം ശരിയായി എന്ന് കരുതിയതാണ്. ഈ നിയന്ത്രണകാലം നീളുന്നു..... എന്ന് അവസാനിക്കും??? എന്നും കൃതൃമായി മുഖൃമന്ത്രിയുടെ പത്രസമ്മേളനം കാണും ആകാംശയോടെ നോക്കും ഇന്ന് എത്ര പോസ്റ്റീവ് ?? കുറഞ്ഞുവന്നദിനങ്ങൾ ആശ്വാസമായി.അപ്പോഴാണ് പ്രധാനമന്ത്രിയുടെ കടന്നു വരവ് ഇനിയും നീട്ടണം.....ഈ ലോക്ഡൗൺ കാലവും മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിക്കാൻ ഒരായിരം നല്ല ഒാർമ്മകൾ തരും എന്ന് പ്രതൃാശിക്കുന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ |