ഗവ. മോഡൽ എച്ച്. എസ്. എസ് കോഴിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 4 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nasarkiliyayi (സംവാദം | സംഭാവനകൾ)
ഗവ. മോഡൽ എച്ച്. എസ്. എസ് കോഴിക്കോട്
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-03-2017Nasarkiliyayi




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എസ് . ഗവണ്‍മെന്റ് ട്രെയനിങ് കോളേജിന്റെ അധ്യാപക പരിശീലനത്തിനുള്ള സ്ഥാപനമായിട്ടാണ് ഈ വിദ്യാലയം 1942-ല്‍ ആരംഭിച്ചത്. കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

പ്രശസ്തനായ കു‍‍ഞ്ഞിക്കോരുമൂപ്പനാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാ‍ഞ്ചിറയ്ക്ക് സമീപത്തായുള്ള സ്ഥലം സ്ക്കൂളിനായി വിട്ടുകൊടുത്തത്.1920 ബ്രിട്ടീഷ്ഗവണ്‍മെന്റാണ് ആശുപത്രിയ്ക്ക് വേണ്ടി ഇന്ന് കാണുന്ന വലിയ കെട്ടിടം ഉണ്ടാക്കിയത്.ആശുപത്രി മാനാ‍ഞ്ചിറയുടെ മറുവശത്തുള്ള ട്രെയിനിംഗ് സ്ക്കൂളിലേക്ക് മാറ്റിയശേഷം ബാക്കിയുള്ളത് ഗവണ്മെന്റ് മോഡല്‍ സ്ക്കൂളായി അറിയപ്പെട്ടു.ഗവണ്മെന്റ് ആട്സ് & സയന്‍‍‍‍‍‍‍‍സ് കോളേജും ലോ കോളേജും ആദ്യ കാലത്ത് ഇവിടെയാണ് പ്രവര്‍ത്തിച്ചത്. റെജിനോള്‍ഡ് കല്ലാട്ട് ആണ് ഹൈസ്ക്കൂളിലെ ആദ്യവിദ്യാര്‍ത്ഥി.1997 ഹയറ്‍സെക്കട്ടറിയായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.30ആധ്യാപകരും 5 അനധ്യാപകരും ഈ വിദ്യാലയത്തില്‍ ഇപ്പോളുണ്ട്. ഗതകാലസ്മരണകളുയര്‍ത്തി പ്രൗഢിയോടെ നില്‍ക്കുന്ന സ്‌ക്കുള്‍ കെട്ടിടങ്ങള്‍ 1920 ല്‍ ബ്രിട്ടീഷുകാര്‍ ആശുപത്രിക്ക് വേണ്ടി പണിതീര്‍ത്തതായിരുന്നു.പ്രൈമറി അധ്യാപകര്‍ക്കുള്ള പരിശീലനകേന്ദ്രവും പ്രൈമറി സ്‌ക്കൂളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.1951 ല്‍ പ്രൈമറി സ്‌ക്കൂളും പരിശീലനകേന്ദ്രവും ഇന്നുള്ള വിദ്യഭ്യാസ ഉപഡയറക്‌ടറുടെ ഓഫീസ് അങ്കണത്തിലേക്ക് മാറ്റിയതോടെയാണ് ഇവിടെ ഗവ.മോഡല്‍ ഹൈസ്‌ക്കൂളായത്. 1965 ല്‍ മീഞ്ചന്തയിലേക്ക് മാറുന്നതുവരെ കോഴിക്കോട് ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഇവിടെ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വെള്ളിമാട് കുന്നില്‍ സ്ഥിതി ചെയ്യുന്ന കോഴിക്കോട് ലോ കോളേജിന്റെ തുടക്കവും ഇവിടെ തന്നെ. പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ത്ഥി പുന്നക്കാട് പറമ്പില്‍ പി.ബാലചന്ദ്രനും ആദ്യത്തെ പ്രധാനാധ്യാപകന്‍ വിശ്വനാഥമേനോനും ആയിരുന്നു. ഹൈസ്‌ക്കൂളായി മാറിയപ്പോള്‍ 8.6.1953 ന് അഡ്‌മിഷന്‍ നമ്പര്‍ ഒന്നിന് അവകാശിയായത് റെജിനോള്‍ഡ് കല്ലാട്ട് ആയിരുന്നു.1997 ല്‍ ഇത് ഹയര്‍സെക്കണ്ടറി സ്‍ക്കൂള്‍ ആയി.

പ്രധാന അധ്യാപകര്‍ ,വ്യക്തികള്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ മിസിസ്സ് എം ആര്‍ നമ്പ്യാര്‍, എം.ഇ ബാലഗോപാലകുറുപ്പ്,പിവി ലീല, ഭാസ്കരന്‍ നായര്‍, ചന്ദ്രിക, മറിയാമ്മ ഏലിയാസ്, കെ.പി ജാനകി,പി.ഗൗതമന്‍, കൃഷ്ണന്‍ നായര്‍ എന്നിവര്‍ ഇവിടെ പ്രധാനാധ്യാപകരായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ശ്രീ. പ്രദീപ് കുമാറിന്റെ കേരള വിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌ക്കുളിന് രണ്ട് നില കെട്ടിടം പണിയുകയും 28.2.2011 ന് ശ്രീ പ്രദീപ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ശ്രീ . ഡോ.എം കെ .മുനീറിന്റെ മെലഡി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ മറ്റൊരു കെട്ടിടം പണിയുകയും ശ്രീ . ഡോ.എം കെ .മുനീര്‍ എം എല്‍ എ അത് ഉദ്ഘാടനം ചെയ്തു.


ഈ കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30ോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

  • സ്മാര്‍ട്ട് ക്ലാസ്സ് റൂം
  • സയന്‍സ് ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍സ് ക്ലബ്*
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • മാത്സ് ക്ലബ്.
  • ട്രാഫിക് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.ടി.ക്ലബ്
  • ജെ.ആര്‍.സി
  • എസ്.പി.സി
  • സ്കൗട്ട്
  • പരിസ്ഥിതി ക്ലബ്.
  • കാര്‍ഷിക ക്ലബ്
  • ജാഗ്രത സമിതി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1886 - ഗണപത്റാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
2001 പി .ഗൗതം
2002 ടി.പി കൃഷ്ണന്‍ നായര്‍
2003 ദാക്ഷായണി അമ്മ കെ.കെ
2004 കെ ബാലകൃഷ്ണന്‍
2004 ശ്രീലത.എന്‍
2005 ഷേര്‍ലി ചാന്ദ്നി തോമസ്സ്
2006 രമണി മാമ്പള്ളി
2007 വല്‍സല കെ
2008-2011 പുരുഷോത്തമന്‍ പി പി
2012 അബ്ദുള്‍ റഷീദ്.സി പി
2013-2014 അനില്‍ കുമാര്‍ എം
2015 ഹര്‍ഷന്‍.പി.
2015-16 പ്രഭാകര വര്‍മ്മ.കെ.കെ
2016-17 - പ്രസന്നകുമാരി.ഇ.കെ

വഴികാട്ടി

<googlemap version="0.9" lat="11.257646" lon="75.778627" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.254763, 75.777941, govt.modelhss </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.