ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിന്‍റ്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ല്‍സ്ഥാപിച്ച ഈ സ്ക്കൂള്‍കേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്. ഈഴവ, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്ക്കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ 1802- ല്‍ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം 1854-ല്‍ സര്‍ക്കാര്‍ഏറ്റെടുത്തു. അന്നു മുതല്‍ മംഗലം സര്‍ക്കാര്‍മലയാളം സ്ക്കൂള്‍എന്ന പേരില്‍അറിയപ്പെട്ടു. ലോവര്‍പ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി. 1952-ല്‍ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതന്‍വക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി. 2000- ല് ഈ സ്ക്കൂളിനെ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തി.

ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
വിലാസം
ആറാട്ടുപുഴ

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-12-2016Ghssmangalam



ചരിത്രം

ഈഴവ, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്ക്കൂള്‍വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ 1802- ല്‍ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം 1854-ല്‍ സര്‍ക്കാര്‍ഏറ്റെടുത്തു. അന്നു മുതല്‍ മംഗലം സര്‍ക്കാര്‍മലയാളം സ്ക്കൂള്‍ എന്ന പേരില്‍അറിയപ്പെട്ടു. ലോവര്‍പ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി. 1952-ല്‍ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതന്‍വക്കീലിന്റെ ശ്രമഫലമായി ഹൈസ്ക്കൂളായി ഉയര്‍ത്തി. 2000- ല്‍ ഈ സ്ക്കൂളിനെ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തി.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയര്‍സെക്കന്ററി ഉള്‍പെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയന്‍സ് ലാബുകളും കംമ്പ്യൂട്ടര്‍ലാബും ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ്സ് റൂമും വിര്‍ച്ച്വല്‍ ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരുകോടി രൂപയുടെ ഹയര്‍സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘടനം മെയ 2010 ല്‍ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂള്‍ബ്ലോക്കിന്റെ നവീകരണവും ആര്‍ച്ച് ഉള്‍പ്പെടെയുള്ള പുതിയ ഗേറ്റ് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. കോസ്റ്റല്‍ അതോറിറ്റി നിര്‍മ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • സ്കൂള്‍ ഹെല്‍ത്ത് ക്ലബ്.
  • സയന്‍സ്, സോഷ്യല്‍സയന്‍സ്, മാതമാറ്റിക്സ് , ഇഗ്ലീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • ഐറ്റി കോര്‍ണര്‍
  • ഐറ്റി ക്ലബ്
  • ഇക്കൊ ക്ലബ്
  • നേച്ചര്‍ ക്ലബ്
  • പച്ചക്കറി ഉല്പാദനം

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

കാലയളവ് ഹെഡ് മീസ് ട്രസ് കാലയളവ് പ്രന്‍സിപ്പാള്‍
1885 - 13 (വിവരം ലഭ്യമല്ല) ........ ........
1913 - 23 (വിവരം ലഭ്യമല്ല) ........ ........
1923 - 29 (വിവരം ലഭ്യമല്ല) ........ ........
1929 - 41 (വിവരം ലഭ്യമല്ല) ........ ........
1941 - 42 (വിവരം ലഭ്യമല്ല) ........ ........
1942 - 51 (വിവരം ലഭ്യമല്ല) ........ ........
1951 - 55 (വിവരം ലഭ്യമല്ല) ........ ........
1955- 58 (വിവരം ലഭ്യമല്ല) ........ ........
1958 - 61 (വിവരം ലഭ്യമല്ല) ........ ........
1961 - 72 (വിവരം ലഭ്യമല്ല) ........ ........
1972 - 83 (വിവരം ലഭ്യമല്ല) ........ ........
1983 - 87 (വിവരം ലഭ്യമല്ല) ........ ........
1987 - 88 വിവരം ലഭ്യമല്ല) ........ ........
1989 - 90 വിവരം ലഭ്യമല്ല) ........ ........
1990 - 92 വിവരം ലഭ്യമല്ല) ........ ........
2005-06 പി.എം.സ്റ്റീഫന്‍ ........ ........
2006 പി. സുഷമ ......... ........
2006- 07 ജോളി ഡാനിയേല്‍ ........ ........
2007- 08 പി. സുചേത .......... .........
2008 - 10 ഷേലി ജേക്കബ്‌‌‌ 2009- 10‌ കെ.പങ്കജാക്ഷി‌‌‌‌‌‌‌‌‌‌‌
2010 - 11 കെ. ചന്ദ്രമതി 2010- 11 കെ.പങ്കജാക്ഷി‌‌‌‌‌‌‌‌‌‌‌
2014 - 15 മാനുവല്‍. കെ. വി 2014- 15 സനല്‍കുമാര്‍
2015 - 17 കുമാരി. എസ്. അനിത 2015- 17 പ്രസന്നകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. ആറാട്ടുപുഴ സുകുമാരന്‍‍‍‍‍ (പുരാവസ്തു വകുപ്പ്)
  • ഡോ. ജയറാം (കാര്‍ഡിയോളജിസ്റ്റ്)ആലപ്പുഴ


വഴികാട്ടി

<googlemap version="0.9" lat="9.242584" lon="76.437721" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.234451, 76.420212 ghss mangalam 9.242415, 76.426563 NTPC KAYAMKULAM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.