എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2015 16 പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പ്രവേശനോൽസവം

 

2015 ജൂൺ 1 ന് പ്രവേശനോൽസവം കുന്ദമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ സ്‌കൂളിൽ വെച്ചായിരുന്നു നടന്നിരുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി അശോകൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഘോഷയാത്ര, ചെണ്ടമേളം, തെയ്യം എന്നിവയുടെ അകമ്പടിയോട് കൂടി നവാഗതരെ ബലൂണുകൾ നൽകി സ്വീകരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി. പ്രവേശനോൽസവം വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷത്തൈ വിതരണം, ബോധവൽക്കരണം എന്നിവയോടെ നടത്തി.

   

വായനാദിനം

ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ ക്ലാസ് ലൈബ്രറി ഉദ്ഘാടനം, പുസ്തകചന്ത, സാഹിത്യരചനാ പതിപ്പ് നിർമ്മാണം സംഘടിപ്പിച്ചു. ഈദുൽഫിത്വറിനോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മൽസരം സംഘടിപ്പിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാർട്ട് നിർമ്മാണം, പ്രദർശനം, ചാന്ദ്രദിന ക്വിസ് മൽസരം എന്നിവ നടത്തി. 10.08.2015ന് എസ്.ആർ.ജി, പിടിഎ, എം.പിടിഎ, സ്‌കൂൾ സ്റ്റാഫ് എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേർക്കുകയും സ്വാതന്ത്ര്യദിനം, ഓണാഘോഷം എന്നിവ വിപുലമായി ആഘോഷിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷം

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ചാർട്ട് പ്രദർശനം, ദേശഭക്തി ഗാനാലാപനം, പ്രസംഗമൽസരം, ജെആർസി ഡ്രിൽ, മധുരപലഹാര വിതരണം എന്നിവ നടത്തി.

ഓണാഘോഷം

ഓണാഘോഷ പരിപാടികൾ 21.8.15 ന് ഓണസദ്യ, ക്ലാസടിസ്ഥാനത്തിലുള്ള പൂക്കളമൽസരം തുടങ്ങിയ പരിപാടികളോടെ വിപുലമായി നടത്തി. ഇക്കാര്യത്തിൽ പിടിഎ, എം.പിടിഎ എന്നിവരുടെ സഹകരണം പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഒന്നാം പാദ മൂല്യനിർണയത്തിന് ശേഷമുള്ള ക്ലാസ് തല രക്ഷാകർതൃയോഗങ്ങൾ ഒക്ടോബർ 5, 6, 7 തിയ്യതികളിൽ നടക്കുകയും വിദ്യാർത്ഥികളുടെ പഠനനിലവാരം രക്ഷിതാക്കളുമായി പങ്കുവെക്കുകയും ചെയ്തു.

     

ശാസ്ത്രമേള

പാഠ്യേതര വിഷയങ്ങളിൽ കഴിഞ്ഞ അധ്യയനവർഷം കുന്ദമംഗലം ഉപജില്ലയിൽ തന്നെ ഏററവും മികച്ച പ്രകടനമാണ് നമ്മുടെ മിടുക്കന്മാർ നേടിയെടുത്തത്. മർക്കസ് ഗേൾസ് എച്ച്.എസ്.എസ്സിൽ വെച്ച് നടന്നു. കുന്ദമംഗലം ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ എൽപി വിഭാഗത്തിലും യുപി വിഭാഗത്തിലും തുടർച്ചയായി അഞ്ചാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് മാക്കൂട്ടം നിലനിർത്തി. കുന്ദമംഗലം എ.എം.എൽ.പി സ്‌കൂളിൽ വെച്ച് നടന്ന ഉപജില്ലാ ശാസ്ത്രമേളയിൽ യുപി വിഭാഗത്തിൽ മൂന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിനായിരുന്നു. കുന്ദമംഗലം എ.യുപി സ്‌കൂളിൽ വെച്ച് നടന്ന ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ എൽപി വിഭാഗത്തിൽ രണ്ടാം സ്ഥാനവും യുപി വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും നേടി കരവിരുതും മികവിന്റെ സാക്ഷ്യമായി മാക്കൂട്ടത്തിന്റെ പ്രതിഭകൾ തിളങ്ങി നിന്നു. കോക്കല്ലൂർ ഗവ. എച്ച്.എസ്സ്.എസ്സിൽ നടന്ന ജില്ലാ ഗണിതശാസ്ത്രമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും പോയിന്റടിസ്ഥാനത്തിൽ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. ജില്ലാ ശാസ്ത്രമേളയിൽ ക്വിസ് മൽസരം, യുപി ലഘുപരീക്ഷണം എന്നീ ഇനങ്ങളിൽ കുന്ദമംഗലം ഉപജില്ലയെ പ്രതിനിധീകരിച്ച് നമ്മുടെ വിദ്യാർ്ത്ഥികൾ പങ്കെടുത്തു. ജില്ലാ പ്രവൃത്തിപരിചയ മേള, ജില്ലാ സാമൂഹിക ശാസ്ത്രമേള എന്നിവയിലും സ്‌കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.

കലാമേള

 

ഉപജില്ലാ കലാമേളകൾക്കുള്ള സ്‌കൂൾതല സെലക്ഷൻ 31-09-2015 സ്‌കൂൾ ഹാളിൽ നടത്തി. 2015 ഡിസംബർ 1,2, 3 തിയ്യതികളിൽ ആർ.ഇ.സി ഗവ. എച്ച്.എസ്സ്.എസ്സിൽ നടന്ന കുന്ദമംഗലം ഉപജില്ലാ കലാമേളയിൽ അറബിക് കലോൽസവം എൽപി, യുപി വിഭാഗങ്ങളിൽ തുടർച്ചയായി 15-ാം തവണയും ഇരട്ടക്കിരീടം നേടി ഓവറോൾ ചാമ്പ്യന്മാരായി. ഇതോടൊപ്പം ജനറൽ വിഭാഗം കലാമേള, സംസ്‌കൃതോൽസവം എന്നീ ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വ്യക്തിഗത ഗ്രേഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.

റിപ്പബ്ലിക് ദിനാഘോഷം

ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ ബഹു. പിടിഎ റഹിം പങ്കെടുത്തു. രണ്ടാം പാജമൂല്യനിർണയത്തിന് ശേഷമുള്ള രക്ഷാകർതൃ സംഗമം ജനുവരി 19, 20, 21 തിയ്യതികളിൽ ചേർന്നു. സ്‌കൂൾ പരിധിയിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്വീകരണം ഫെബ്രുവരി 4ന് സ്‌കൂളിൽ നടന്നു. ഉപജില്ലാ - ജില്ലാ മേളകളിൽ മികവ് പ്രകടിപ്പിച്ച വിദ്യാർത്ഥികൾക്കുളള അനുമോദനയോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹന സമ്മാനവിതരണവും നടത്തി.

പഠനയാത്ര

എൽപി, യുപി വിദ്യാർ്തഥികൾക്ക് വേണ്ടി ജനുവരിയിൽ പഠനയാത്ര സംഘടിപ്പിച്ചു. കടലുണ്ടി വള്ളിക്കുന്നിൽ വെച്ച് നടന്ന ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ നമ്മുടെ സ്‌കൂളിലെ 45 വിദ്യാർഥികൾ പങ്കെടുത്തു. യുപി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി ജനുവരി 13, 14 തിയ്യതികളിൽ തിരുവനന്തപുരം-കന്യാകുമാരി ഭാഗങ്ങളിലേക്ക് സംഘടിപ്പിച്ച പഠനയാത്രയിൽ 50 വിദ്യാർത്ഥികൾ പങ്കെടുത്തു. വയനാട് ഭാഗത്തേക്ക് സംഘടിപ്പിച്ച പഠനയാത്രയിൽ 200 വിദ്യാർത്ഥികൾ പങ്കെടുത്തു.

   

സ്‌കൂളിൽ നിലവിലുള്ള ജെ.ആർസി യൂണിറ്റിന് പുറമെ ഇക്കഴിഞ്ഞ വർഷം ഭാരത് സ്‌കൗട്ട്‌സിന്റെ ഒരു യൂണിറ്റ് ആരംഭിച്ചു. മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബ് സഹകരണത്തോടെ ക്ലാസ് തല ഫുട്‌ബോൾ മൽസരം സംഘടിപ്പിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കലാവാസനകൾ പ്രകടിപ്പിക്കുന്നതിന് അനുയോജ്യമായ അവസരങ്ങൾ നമ്മുടെ വിദ്യാലയം എന്നും ഒരുക്കാറുണ്ട്. 2016 മാർച്ച് 4ന് സ്‌കൂളിന്റെ 86-ാം വാർഷികാഘോഷ പരിപാടികൾ വർണശബളമായി നടന്നു. ഈ ചടങ്ങിൽ വെച്ച് റിയോ-എക്‌സലന്റ് അവാർഡ് എക്‌സലന്റ് അവാർഡ്, യുഎസ് എസ് അവാർഡ്, സംസ്‌കൃതം സ്‌കോളർഷിപ്പ് അവാർഡ് എന്നിവ വിതരണം നടത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന് അനുവദിച്ച മിന്നുന്ന രണ്ടാംതരം, മിഴിവേറും മൂന്നാംതരം ക്ലാസ് മുറികൾ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്‌കൂളിന് സമർപ്പിച്ചു. പൊതുവിദ്യാലയങ്ങളുടെ പുരോഗതിയിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾക്ക് നിർണായകമാണെന്നിരിക്കെ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് നമ്മുടെ സ്‌കൂളിന് അനുവദിച്ച ഇത്തരം സഹായങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയാണ്. കോഴിക്കോട് നിയോജകമണ്ഡലം എം.പി ശ്രീ എം.കെ രാഘവൻ അവർകളുടെ പ്രാദേസിക വികസനഫണ്ടിൽ നിന്നും കമ്പ്യൂട്ടർ വാങ്ങുന്ന ആവശ്യത്തിലേക്ക് 50,000/- രൂപ നമ്മുടെ സ്‌കൂളിന് അനുവദിച്ചു തന്നിട്ടുണ്ട്. ഈ പദ്ധതിയുടെ ഉദ്ഘാടനം 2016-17 അധ്യയന വർഷത്തിൽ നടത്തി.

സ്‌കൂൾ ലൈബ്രറി

സ്‌കൂൾ ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റീൽ അലമാര പിടിഎ കമ്മറ്റി സ്‌കൂളിന് നിർമ്മിച്ചു നൽകി. എൽ.പി ക്ലസുകളിലേക്ക് ക്ലാസ് നവീകരണ പദ്ധതിയുടെ ഭാഗമായി 5 സീലിംഗ് ഫാനുകളും പിടിഎ സ്‌കൂളിന് അനുവദിച്ചു നൽകി. വർഷങ്ങളായി സ്‌കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് നിലവിലുണ്ടായിരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിലവിലുള്ള കിണർ, കോൺക്രീറ്റ് റിംഗ് ഇറക്കി നവീകരിച്ച് സൗകര്യപ്പെടുത്തുകയും കുടിവെള്ളക്ഷാമം പരിഹരിക്കുകയും ചെയ്തു. പടിഞ്ഞാറ് ഭാഗത്തുള്ള കെട്ടിടത്തിൽ അധ്യാപകർക്ക് സ്റ്റാഫ് റൂം ഇല്ലാത്തത് മൂല്യമുണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അധ്യാപകർ മുൻകയ്യെടുത്ത് സൗകര്യപ്രദമായ സ്റ്റാഫ്‌റൂം സജ്ജീകരിച്ചു. സ്റ്റാഫ് സെക്രട്ടറി വി.പി അബ്ദുൽ ഖാദർ മാസ്റ്റർ നേതൃത്വം നൽകി. സ്‌കൂളിന്റെ കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തുള്ള വിദ്യാർത്ഥികൾക്ക് പൊതുറോഡിൽ നിന്നും കൂടുതൽ സുരക്ഷിതത്വം നൽകുന്നതിന് സ്‌കൂൾ മാനേജ്‌മെന്റ് സംരക്ഷണഭിത്തിയൊരുക്കിയത്2015-2016 വർഷം എടുത്തുപറയേണ്ടതാണ്. ഇതോടൊപ്പം കിഴക്കുഭാഗത്തുള്ള സ്‌കൂൾ ക്ലാസ് മുറികൾ സിമന്റ് പ്ലാസ്റ്ററിംഗ് നടത്തി മനോഹരമാക്കി. 2015-16 വർഷത്തെ എസ്.എസ്.എ ഗ്രാന്റ് പിടിഎ തീരുമാനപ്രകാരം സ്‌കൂളിലെ നിർദ്ദിഷ്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുവേണ്ടി വിനിയോഗിച്ചിട്ടുണ്ട്. 2015-16 അധ്യയന വർഷം മുതൽ മാതൃസമിതി സജീവമായിരുന്നു. അമ്മ വായന, ദിനാചരണങ്ങളിലെ പങ്കാളിത്തം, സ്‌കൂൾ മേളകൾ, ലൈബ്രറി പ്രവർത്തനം എന്നിവയിൽ അമ്മമാരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. അക്കാദമി മികവും ഭൗതികവുമായ മേഖലകളിൽ ഒട്ടേറം വികസനപ്രവർത്തനങ്ങൾ 2015-16 കാലയളവിൽ സ്‌കൂളിൽ നടന്നിട്ടുണ്ട്.