ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം
ചിറയിൻ കീഴ്
കേരളത്തിലെ തിരുവന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഒന്നായ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചിറയിൻകീഴ്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻറെ ഭാഗമാണിത്. തിരുവനന്തപുരത്തിൻറെ വടക്ക് നിന്ന് 33 കിലോമീറ്റർ അകലെയാണ് ചിറയിൻകീഴ് സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങലാണ് ഈ താലൂക്കിൻറെ ആസ്ഥാനം.
ഒൻപതാം നൂറ്റാണ്ടിൽ മഹോദയപുരം ആസ്ഥാനമാക്കി ചേരമാൻ പെരുമാൾ നായനാർ ഇവിടം ഭരിച്ചിരുന്നു. മാർത്താണ്ഡ വർമ്മ കായംകുളം ആക്രമിക്കാൻ പോയപ്പോൾ വിശ്രമിച്ചിരുന്ന സ്ഥലം ഈ പ്രദേശമായിരുന്നു. ചിറകളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ചിറയിൻകീഴ് എന്നാണ് ഭൂമിശാസ്ത്രപരമായ അനുമാനം.
ഐതീഹ്യം
സീതാപഹരണ സമയത്ത് രാവണനെ പിന്തുടർന്ന ജഡായുവിൻറെ ചിറക് രാവണൻ ചന്ദ്രഹാസം എന്ന വാള് കൊണ്ട് വെട്ടുകയും ആ ചിറക് വന്ന് വീണ പ്രദേശം പിൽ്കാലത്ത് ചിറയിൻകീഴ് എന്ന് അരയപ്പെട്ടു എന്നാണ് ഐതീഹ്യം.
ഭൂപ്രകൃതി
കുന്നിൻപ്രദേശം , താഴ്വര, സമതലം, തീര സമതലം , ചതുപ്പ് എന്നിങ്ങനെയാണ് ഇവിടത്തെ ഭൂപ്രകൃതി.
ചരൽ മണ്ണ് കലർന്ന ചെമ്മണ്ണ്, മണ്ണുകളർന്ന ചെമ്മണ്ണ്, മണലുകളർന്ന പശമണ്ണ്, മണലാംശം കൂടിയ കളിമണ്ണ് , പൂഴിമണ്ണ് ജൈവാംശമുള്ള കളിമണ്ണ്, നീർവാഴ്ച കുറവുള്ള കളിമണ്ണ്, നീർവാഴ്ച കുറവുള്ള കളിമണ്ണ് എന്നിങ്ങനെയാണ് മണ്ണിനങ്ങൾ.
ജലസ്രോതസ്സുകൾ
കഠിനംകുളം, അഞ്ചുതെങ്ങ് കായലുകൾ, സി എസ് കനാലിൻറെ ഭാഗങ്ങൾ വാമനപുരം ആറിൻറെ ഭാഗം, ശാർക്കര ആറിൻറെ ഭാഗം, തുറക്കൽ തോടിൻറെ ഭാഗം, നാറങ്ങൾ തോട്, പഴഞ്ചിറകുളം, ചെറുകുളങ്ങൾ എന്നിവയാണ് ജലസ്രോതസ്സുകൾ