ജി.എം.യു.പി.എസ് നിലമ്പൂർ/ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം

കോവിഡ് മൂലം സ്കൂളുകളിൽ എത്താൻ കഴിയാതിരുന്ന 2021- 22 അധ്യായന വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ സ്വന്തമായി ചെടികൾ നട്ടു ആചരിച്ചു. അതിന്റെ ഫോട്ടോകൾ സ്കൂൾ ഗ്രൂപ്പുകളിൽ പങ്കുവച്ചു.എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ തൈകൾ വിതരണം ചെയ്തും ചെടികൾ നട്ടുപിടിപ്പിച്ചും വളരെ വിപുലമായി ആയിരുന്നു ആഘോഷിച്ചിരുന്നത്.

ജൂൺ 19 വായനാദിനം പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 എല്ലാവർഷവും വായനാദിനമായി ആചരിക്കുന്നു. ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നിലമ്പൂർ വിപുലമായ പരിപാടികളോടെയാണ് എല്ലാ കൊല്ലവും വായനാ ദിനം ആചരിച്ചു വരുന്നത് .വായനാമത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. കഥാസ്വാദനം,കവിത ആസ്വാദനം എന്നിവ ഗ്രൂപ്പുകളിൽ പങ്കുവച്ചു.

ജൂൺ 24 ലഹരി വിരുദ്ധ ദിനം

നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിൽ വിവിധ പരിപാടികളോടെ 2021-22 അധ്യായന വർഷത്തെ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്.

വാർത്താ അവതരണ രീതിയിൽ ആണ് പരിപാടികളുടെ അവതരണം. അൽമിത്ര വാർത്താ അവതാരക ആയപ്പോൾ, നിവേദ്യയുടെ പ്രാർത്ഥനയോടുകൂടി പരിപാടിക്ക് തുടക്കമായി. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ കുട്ടികൾക്കായി ലഹരിവിരുദ്ധ സന്ദേശം നൽകി. പരിപാടിയുടെ മുഖ്യ അതിഥി വിമുക്തി മിഷൻ മുൻ കോർഡിനേറ്ററും നശാ മുക്ത ഭാരത് അഭിയാൻ കോഡിനേറ്റർ ആയ ശ്രീ ബി ഹരികുമാർ ആയിരുന്നു. പ്രധാന അധ്യാപിക ശ്രീമതി ഷീബ വർഗീസ് സ്വാഗതം ചെയ്തു. സജ്ല നന്ദി പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യം അറിയിക്കുന്ന സ്കിറ്റ്, മോണാക്ട് പോസ്റ്ററുകൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.